തരംഗ ചലനം (Wave motion)>> കണികകളുടെ കമ്പനം മൂലം ഒരു മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതാണ്‌ :
തരംഗചലനം

>> തരംഗങ്ങളെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു .

  1. യാന്ത്രിക തരംഗങ്ങൾ (Mechanical Waves)
    •   അനുപ്രസ്ഥ തരംഗം (Transverse wave)
    •   അനുദൈർഘ്യ തരംഗം (Longitudinal wave)
  2.  വൈദ്യുത കാന്തിക തരംഗങ്ങൾ (Electromagnetic Waves)

 >> മാധ്യമത്തിലെ കണികകൾ കമ്പനം ചെയ്യുന്നത് തരംഗത്തിന്റെ സഞ്ചാര ദിശയ്ക്ക് ലംബമായ ദിശയിലാണെങ്കിൽ അത്തരം തരംഗങ്ങളാണ് :
അനുപ്രസ്ഥ തരംഗങ്ങൾ

>> ഖരവസ്തുക്കളുടെയും ദ്രാവകങ്ങളുടെയും ഉപരിതലത്തിൽ രൂപം കൊള്ളുന്ന തരംഗങ്ങൾ ?
അനുപ്രസ്ഥതരംഗങ്ങൾ

>> പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന്‌ തെളിയിച്ച ശാസ്ത്രജ്ഞൻ ?
അഗസ്റ്റിൻ ഫ്രെണൽ

>> ഒരു തരംഗത്തിന്റെ തുലനസ്ഥാനത്തു നിന്നും ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ അറിയപ്പെടുന്നത് ?
ശൃംഗങ്ങൾ /തിരാശിഖരം (Crest)

>> തുലനസ്ഥാനത്തു നിന്നും താഴ്ന്നു നിൽക്കുന്ന ഭാഗങ്ങൾ അറിയപ്പെടുന്നത് ?
ഗർത്തങ്ങൾ /തിരാതടം (Trough)

>> തുലനസ്ഥാനത്തു നിന്നും ഒരു കണികയ്ക്ക്‌ ഉണ്ടാകുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരമാണ് :
ആയതി (amplitude - a)

>> തിരാതടവും (trough) തിരാശിഖരവും (crest) തമ്മിലുള്ള ലംബദൂരം ?
തരംഗത്തിന്റെ ഉയരം

>> സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത രണ്ട്‌ കണികകൾ തമ്മിലുള്ള അകലം ?
തരംഗദൈർഘ്യം (wave length)

>> മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് ____
തരംഗദൈർഘ്യം

>> തരംഗദൈർഘ്യം സൂചിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന ഗ്രീക്ക് അക്ഷരം ?
λ (ലാംഡ)
യൂണിറ്റ്‌ - മീറ്റർ (m)

>> തരംഗം സഞ്ചരിക്കുമ്പോൾ മാധ്യമത്തിലെ ഒരു കണിക ഒരു കമ്പനം പൂർത്തിയാക്കാൻ എടുക്കുന്ന സമയമാണ് ?
തരംഗത്തിന്റെ പീരിയഡ്  (T)
യൂണിറ്റ് - സെക്കൻഡ് (s)

>> ഒരു സെക്കന്റിലുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് _____.
ആവൃത്തി (frequency - f)

ആവൃത്തി (f) = കമ്പനങ്ങളുടെ എണ്ണം (n) ÷ കമ്പനങ്ങൾ ഉണ്ടാകാൻ എടുത്ത സമയം (t)

>> ആവൃത്തിയുടെ യൂണിറ്റ്‌ :
ഹെർട്സ്‌ (Hz)

>> ആവൃത്തിയും(f) പീരിയഡും(T) തമ്മിലുള്ള സമവാക്യം ?
f = 1/T
 
>> സ്ഥിരവേഗത്തിലുള്ള തരംഗത്തിന്റെ ആവൃത്തി കൂടുമ്പോൾ തരംഗദൈർഘ്യം _____
കുറയുന്നു

>> ആവൃത്തി തരംഗദൈർഘ്യത്തിന്റെ വിപരീതാനുപാതത്തിലായിരിക്കും.

>> ഒരു സെക്കന്റിൽ തരംഗം സഞ്ചരിക്കുന്ന ദൂരമാണ്‌ അതിന്റെ വേഗം (speed)
വേഗത്തിന്റെ പ്രതീകം = v [യൂണിറ്റ് - m/s]
തരംഗത്തിന്റെ വേഗം ,  v = f λ

>> മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ സഞ്ചാര ദിശയ്ക്ക്‌ സമാന്തരമായി കമ്പനം ചെയ്യുന്നെങ്കിൽ അത്തരം തരംഗങ്ങളാണ് :
അനുദൈർഘ്യ തരംഗങ്ങൾ

>> ശബ്ദം അനുദൈർഘ്യ തരംഗമാണ്‌.

>> ഭൂകമ്പവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സീസ്മിക്‌ തരംഗങ്ങൾ ഏതാണ് ?
അനുദൈർഘ്യതരംഗങ്ങൾ

>> മാധ്യമത്തിൽ ഉച്ചമർദമേഖലകളും (Compression) നീചമർദമേഖലകളും (Rare Fraction) സൃഷ്ടിക്കുന്ന തരംഗങ്ങൾ ?
അനുദൈർഘ്യതരംഗങ്ങൾ

>> അടുത്തടുത്ത രണ്ടു മർദ്ദം കൂടിയ മേഖലകൾ തമ്മിലോ മർദ്ദം കുറഞ്ഞ മേഖലകൾ തമ്മിലോ ഉള്ള അകാലമാണ് അനുദൈർഘ്യ  തരംഗത്തിന്റെ തരംഗദൈർഘ്യം

Previous Post Next Post