പത്തനംതിട്ട ജില്ല - പ്രധാന പോയിന്റുകൾ

 


>> വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ ?
ആറന്മുള

 >> പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ ഏത് ?
തിരുവല്ല

 >> കേരളത്തിൽ കരിമ്പ്‌ കൃഷി ഏറ്റവും കൂടുതലുള്ള താലൂക്ക്‌ ഏത് ?
തിരുവല്ല

 >> കേരളത്തിലെ ആദ്യ കാർഷിക വില്ലേജ്‌ ?
കവിയൂർ

 >> പത്തനംതിട്ടയിലെ ഏറ്റവും പ്രമുഖ വാണിജ്യ കേന്ദ്രം ?
തിരുവല്ല

 >> കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികൾ ഉള്ളത്‌ ?
തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും

 >> കേരളത്തിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം ?
കുന്നന്താനം (പത്തനംതിട്ട)

 >> കേരളത്തിലാദ്യമായി പൊതുജനത്തിന്‌ സൗജന്യ  wifi ലഭ്യമാക്കിയ ഗ്രാമപഞ്ചായത്ത്‌ ?
ഇരവിപേരൂർ

 >> പ്രധാനമ്രന്തിയുടെ പൊതുഭരണ അവാർഡ്‌ ഇന്ത്യയിൽ ആദ്യമായി നേടിയ ഗ്രാമ പഞ്ചായത്ത്‌ ?
ഇരവിപേരൂർ

 >> കേരളത്തിലെ ആദ്യ കടലാസ്‌ രഹിത തദ്ദേശ സ്വയം ഭരണ സ്ഥാപനം ?
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌

 >> ഇന്ത്യയിൽ ആദ്യമായി ഐ.എസ്‌.ഒ സർട്ടിഫിക്കേഷൻ ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം ?
ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ

 >> കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലുക്ക്‌ ഏത് ?
മല്ലപ്പള്ളി

 >> കാർഷിക ഉത്സവമായ വയൽ വാണിഭം കൊണ്ട്‌ പ്രശസ്തമായ പത്തനംതിട്ടയിലെ പ്രദേശം ?
ഓമല്ലൂർ

 >> കേരളത്തിൽനിന്ന്‌ ജൈവവൈവിധ്യ പൈതൃക പദവി ലഭിച്ച തുടിയുരുളിപ്പാറ കുന്ന്‌ ഏത്‌ ജില്ലയിലാണ്‌ ?
പത്തനംതിട്ട

 >> മലയാളത്തിലെ ആദ്യ ആനുകാലിക പ്രസിദ്ധീകരണം ഏത് ?
കവനകൗമുദി

 >> 1904-ൽ പന്തളം കേരളവർമ്മയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം ?
കവനകൗമുദി

 >> ആനക്കൂട്‌ സ്ഥിതി ചെയ്യുന്ന സ്ഥലം ?
കോന്നി

 >> കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ ?
റാന്നി

 >> ശബരിമലസ്ഥിതി ചെയുന്ന താലൂക്ക് ?
റാന്നി

 >> കേരളത്തിലെ താറാവു വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
നിരണം

 >> കണ്ണശന്മാർ (നിരണം കവികൾ) ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം ഏത് ?
നിരണം

 >> ചിലന്തിക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
കൊടുമൺ

 >> മഹാത്മാ ഖാദി ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ഇലന്തൂർ

 >> കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ്‌ സ്ഥിതി ചെയ്യുന്നത് ?
മഞ്ചാടി

 >> മധ്യ തിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന റോഡ്‌ ?
ടി. കെ. റോഡ്‌

 >> ടി. കെ. റോഡ്‌ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
തിരുവല്ല മുതൽ കുമ്പഴ വരെ

 >> ഇന്ത്യയിലാദ്യമായി ടെലി മെഡിസിൻ സംവിധാനം ആരംഭിച്ച ക്ഷേത്രം ഏത് ?
ശബരിമല

 >> ശബരിമലയും പരിസരവും മാലിന്യവിമുകതമാക്കാനുള്ള കേരള സർക്കാർ പദ്ധതി ?
പുണ്യം പൂങ്കാവനം

 >> കേരളത്തിലെ ആദ്യ മെഗാ സി-ടെക്‌ മാലിന്യസംസ്‌ക്കരണ പ്ലാന്റ്‌ സ്ഥാപിതമാകുന്ന സ്ഥലം ?
ശബരിമല

ശബരിമല ഏത്‌ വന്യജീവി സങ്കേതത്തിനു ഉള്ളിൽ  ഉൾപ്പെടുന്നു ?
പെരിയാർ വന്യജീവി സങ്കേതം

കേരളത്തിൽ വൈദ്യുതി ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജലവൈദ്യുത പദ്ധതി ?
ശബരിഗിരി പ്രോജക്ട്‌

Previous Post Next Post