ജലാലുദ്ദീൻ ഖിൽജി>> ജലാലുദ്ദീൻ ഖിൽജിയുടെ ഭരണ കാലം ?
1290 - 1296

>> ഖിൽജി രാജവംശ സ്ഥാപകൻ ?
ജലാലുദ്ദീൻ ഖിൽജി

>> ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം ?
ഡൽഹി

>> മാലിക്‌ ഫിറോസ്‌ എന്നറിയപ്പെട്ടിരുന്ന ഖിൽജി രാജാവ് ?
ജലാലുദ്ദീൻ ഖിൽജി

>> ആരെ കൊലപ്പെടുത്തിയാണ്‌ ജലാലുദ്ദീൻ ഖിൽജി ഖിൽജി വംശം സ്ഥാപിച്ചത്‌ ?
കൈക്കോബാദ്‌ (അടിമ വംശം)

>> ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹകുറ്റം ചുമത്തി വധിച്ച സന്ന്യാസി ?
സിദ്ധി മൗലാ

>> ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടെ വേണം ഭരണം നടത്തേണ്ടത് എന്ന കാഴ്ച്ചപ്പാട് ആദ്യമായി മുന്നോട്ട് വച്ച ഡൽഹി സുൽത്താൻ ?
ജലാലുദ്ദീൻ ഖിൽജി

>> ജലാലുദ്ദീൻ ഖിൽജിയെ വധിച്ച അദ്ദേഹത്തിന്റെ മരുമകൻ ?
അലാവുദ്ദീൻ ഖിൽജി

Previous Post Next Post