ആനന്ദതീർത്ഥൻ



>> ആനന്ദതീർത്ഥന്റെ ജീവിത കാലഘട്ടം :
1905 - 1987

>> ആനന്ദതീർത്ഥന്റെ  ജനനം :  
1905 ജനുവരി 2

>> ആനന്ദതീർത്ഥൻ ജനിച്ച സ്ഥലം ഏത്  ?
തലശ്ശേരി

>> ആനന്ദതീർത്ഥന്റെ യഥാർത്ഥ നാമം എന്ത് ?
ആനന്ദഷേണായി

>> 1928-ൽ ശിവഗിരി ശാരദാക്ഷേത്രത്തിൽ വെച്ച്‌ 'ആനന്ദതീർത്ഥൻ' എന്ന പേര്‌ നിർദ്ദേശിച്ചത് ആരാണ് ?
ശ്രീനാരായണഗുരു

>> ആനന്ദതീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം ഏത്  ?
1928

>> ആനന്ദതീർത്ഥൻ ഉപ്പുസത്യാഗ്രഹത്തിന്‌ തമിഴ്‌നാട്‌ വേദാരണ്യത്ത്‌ പങ്കെടുത്ത വർഷം ഏത്  ?
1930

>> 1931-ൽ പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത് ആര് ?
ആനന്ദതീർത്ഥൻ

>> ആനന്ദതീർത്ഥൻ ജാതിനാശിനിസഭ രൂപീകരിച്ചത്‌ എന്ന് ?
1933

>> തമിഴ്‌നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത് ആര് ?
ആനന്ദതീർത്ഥൻ

>> 'ഹരിജനങ്ങൾക്കുവേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി' എന്നറിയപ്പെട്ട നവോഥാന നായകൻ ?
ആനന്ദതീർത്ഥൻ

>> ശ്രീനാരായണഗുരു നേരിട്ട്‌ ശിഷ്യത്വം നൽകിയ സന്യാസി വര്യൻ ആര് ?
ആനന്ദതീർത്ഥൻ

>> ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യനായി അറിയപ്പെടുന്നത്‌ ആര് ?
ആനന്ദതീർത്ഥൻ

>> പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ച നവോഥാന നായകൻ ?
ആനന്ദതീർഥൻ

>> സ്വാതന്ത്ര്യസമര സേനാനികൾക്ക്‌ ഉള്ള താമ്രപത്രം നൽകി രാജ്യം ആനന്ദതീർത്ഥനെ ആദരിച്ച വർഷം ഏത്  ?
1972

>> നാമകരണ വിപ്ലവം നടത്തിയ സാമൂഹിക പരിഷ്കർത്താവ്‌ ആര് ?
ആനന്ദതീർത്ഥൻ

>> ജാതിനാശിനി സഭയുടെ ആസ്ഥാനം ഏത്  ?
കണ്ണൂർ

>> ജാതിനാശിനി സഭയുടെ ആദ്യ പ്രസിഡന്റ്‌ ആര് ?
കെ.കേളപ്പൻ

>> ജാതിനാശിനി സഭയുടെ ആദ്യ സെക്രട്ടറി ആര് ?
ആനന്ദതീർത്ഥൻ

>> രാജഗോപാലാചാരിയ്ക്ക്‌ ഒപ്പം തമിനാട്ടിലെ വേദാരണ്യത്തിൽ വെച്ച്‌ ഉപ്പുകുറുക്കൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള നവോത്ഥാന നായകൻ ആര്?
ആനന്ദതീർത്ഥൻ

>> ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്നും ഗുജറാത്ത് സബർമതി ആശ്രമത്തിലേക്ക്  പദയാത്ര നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് ?
ആനന്ദതീർത്ഥൻ

>> ഗുരുവായൂർ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അബ്രാഹ്മണർക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സത്യാഗ്രഹം നടത്തിയത്‌ ആര് ?
ആനന്ദതീർത്ഥൻ

>> തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ അഹിന്ദുക്കൾക്കും പ്രവേശനം ആവശ്യപ്പെട്ടു കൊണ്ടുള്ള സത്യാഗ്രഹം നടത്തിയത്‌ ആര് ?
ആനന്ദതീർത്ഥൻ

>> 'ജാതി നാശനം നവയുഗധർമ്മം' എന്ന മുദ്രാവാക്യമുയർത്തി മിശ്രവിവാഹങ്ങൾക്ക്‌ പ്രേരണ നൽകിയ സാമൂഹിക പരിഷ്‌കർത്താവ്‌ ആര് ?
ആനന്ദതീർത്ഥൻ

>> ആനന്ദതീർത്ഥൻ അന്തരിച്ചത് എന്ന് ?
1987 നവംബർ 22

>> "ദൈവം സർവ്വവ്യാപിയാണ്‌ ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽപോകാറില്ല. ക്ഷേത്രമാണ്‌ അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം"എന്നു പ്രഖ്യാപിച്ചത്‌ ആര് ?
ആനന്ദതീർത്ഥൻ

>> "എന്റെ നമ്പർ വൺ ശത്രു അയിത്തം ആചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ്‌ "ഇത്‌ ആരുടെ വചനം ?
ആനന്ദതീർത്ഥൻ

>> "ജാതിപ്പേര്‌ അർത്ഥശൂന്യമാണ്‌ അത്‌ പേരിൽ നിന്നും നീക്കിയാലേ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു" ഇത്‌ ആരുടെ വചനം ?
ആനന്ദതീർത്ഥൻ

>> 'ദരിദ്ര സേവയാണ് ഈശ്വര സേവ' എന്ന മുദ്രാവാക്യമുയർത്തി ജാതിനാശനം എന്ന ലക്ഷ്യം നേടാൻ പ്രവർത്തിച്ച  നവോഥാന നായകൻ ?
ആനന്ദതീർത്ഥൻ

Previous Post Next Post