>> കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു ?
ആർ.ശങ്കരനാരായണൻ തമ്പി
>> കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ ?
കെ.എം.സീതി സാഹിബ്
>> കേരള നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കർ ?
റോസമ്മ പുന്നുസ്
>> കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോടേം സ്പീക്കർ പദവിവഹിച്ച വ്യക്തി ?
റോസമ പുന്നൂസ്
>> കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?
കെ.ഒ.ഐഷാ ഭായി
>> കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ ആയ വ്യക്തി ?
നഫീസത്ത് ബീവി
>> ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി ?
വക്കം പുരുഷോത്തമൻ
>> കാലാവധി തികച്ച ആദ്യ കേരള സ്പീക്കർ ആര് ?
എം. വിജയകുമാർ
>> ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന സ്പീക്കർ ആര്?
എ.സി. ജോസ്
>> പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള നിയമസഭ സ്പീക്കർ ആര് ?
കെ.എം.സീതി സാഹിബ്
>> പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരളനിയമസഭ സ്പീക്കർ ?
ജി.കാർത്തികേയൻ
>> ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് വിനിയോഗിച്ച സ്പീക്കർ ആര് ?
എ.സി. ജോസ്
>> 14-ാം നിയമസഭാ സ്പീക്കർ :
പി. ശ്രീരാമകൃഷ്ണൻ
>> 14-ാം നിയമസഭ പ്രോടേം സ്പീക്കർ :
എസ്. ശർമ
>> 14-ാം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ :
വി. ശശി
>>ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ആരാണ്?
എ എൻ ഷംസീർ
>> ഇപ്പോഴത്തെ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ :
ചിറ്റയം ഗോപകുമാർ