പല ചോദ്യം ഒരു ഉത്തരം : പത്തനംതിട്ട


>> കേരളത്തിൽ പതിമൂന്നാമതായി  നിലവിൽ വന്ന ജില്ല

>> ആരാധനാലയങ്ങളുടെ ജില്ല എന്ന് അറിയപ്പെടുന്ന ജില്ല

>> കേരളത്തിന്റെ തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം

>> കേരളത്തിൽ കടൽ തീരമില്ലാത്ത ജില്ലകളിൽ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല

>> 2011ലെ സെൻസസ്‌ പ്രകാരം ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്കുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ്‌ വനമുള്ള ജില്ല

>> WHO യുടെ റിപ്പോർട്ട്‌ പ്രകാരം ഏറ്റവും കൂടുതൽ ശുദ്ധവായു ലഭ്യമാകുന്ന ജില്ല

>> ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം കുറവുളള രണ്ടാമത്തെ പട്ടണം  

>> കേരളത്തിൽ ശിശുക്കളുടെ സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല

>> ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

>> ജനസംഖ്യാ വളർച്ചനിരക്ക്‌ നെഗറ്റീവ്‌ രേഖപ്പെടുത്തിയ ജില്ല

>> ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല

>> റെയിൽവേയുള്ള ജില്ലകളിൽ ഏറ്റവും കുറച്ച് റെയിൽപാതയുള്ള ജില്ല

>> മുസ്ലീങ്ങൾ എണ്ണത്തിൽ ഏറ്റവും കുറവുള്ള ജില്ല

>> പടയണി എന്ന പരമ്പരാഗത കലാരൂപം പ്രചാരത്തിലുള്ള ജില്ല

>> പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല

>> കേരളത്തിൽ ആദ്യമായി എയ്ഡ്സ്‌ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ട ജില്ല

>> കേരളത്തിലെ ആദ്യ കറൻസി രഹിത കളക്ട്രേറ്റ്‌

>> കക്കാട്‌ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല

>> മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല

>> കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ്‌ ഡിവിഷനായ റാന്നി സ്ഥിതി ചെയ്യുന്ന ജില്ല

>> പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്ന ജില്ല

>> ആറന്മുള പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല

>> തീർഥാടന കേന്ദ്രമായ ശബരിമല സ്ഥിതി ചെയ്യുന്ന ജില്ല

>> വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടിക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല

>> ചെങ്ങറ ഭൂസമരം നടന്ന ജില്ല

ഉത്തരം : പത്തനംതിട്ട

Previous Post Next Post