>> കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ) സ്ഥാപിച്ച സംഘടനകൾ ?
- CMI (Carmelets of Mary Immaaculate) - 1831
- അമലോത്ഭവദാസ സംഘം
- Sisters of the Congregation of the Mother of Carmel (CMC) -1866
>> വക്കം അബ്ദുൾ ഖാദർ മൗലവി സ്ഥാപിച്ച സംഘടനകൾ ?
- ഇസ്ലാം ധർമ്മ പരിപാലന സംഘം
- കേരള മുസ്ലിം ഐക്യ സംഘം
- അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ -1920
>> ഡോ. പൽപ്പു സ്ഥാപിച്ച സംഘടനകൾ ?
- തിരുവിതാംകൂർ ഈഴവ സഭ
- മലബാർ ഇക്കണോമിക് യൂണിയൻ
- ഗ്രേറ്റർ ഈഴവ അസോസിയേഷൻ (മഹാ ഈഴവ സംഘം/ ഈഴവ മഹാസഭ)
>> ഡോ. വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ ?
- സമസ്ത കേരളീയ അരയ മഹാജനയോഗം - 1919
- അരയവംശ പരിപാലന യോഗം
- അരയ സർവ്വീസ് സൊസൈറ്റി
>> പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ?
- കല്യാണദായിനി സഭ
- ജ്ഞാനോദയം സഭ
- സുധർമ്മ സൂര്യോദയ സഭ
- അരയ വംശോധരണി സഭ
- അരയ സമാജം - 1907
- അഖില കേരള അരയ മഹാസഭ -1922
>> 1913 - ൽ കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത് ?
പണ്ഡിറ്റ് കറുപ്പൻ, കൃഷ്ണാദിയാശാൻ
>> ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ചതാര് ?
ശ്രീനാരായണഗുരു (1903 )
>> തൈക്കാട് അയ്യ സ്ഥാപിച്ച സംഘടന ?
ശൈവപ്രകാശ സഭ
>> സമത്വ സമാജ സ്ഥാപകൻ ?
വൈകുണ്ഠ സ്വാമികൾ (1836)
>> സാധുജനപരിപാലന സംഘം സ്ഥാപിച്ചത് ?
അയ്യങ്കാളി (1907)
>> വാഗ്ഭടാനന്ദൻ സ്ഥാപിച്ച സംഘടന ?
ആത്മവിദ്യാസംഘം (1917)
>> ആനന്ദമഹാസഭ സ്ഥാപിച്ചത് ?
ബ്രഹ്മാനന്ദ ശിവയോഗി (1918)
>> സഹോദര സംഘം സ്ഥാപിച്ചത് ?
സഹോദരൻ അയ്യപ്പൻ (1917)
>> പ്രത്യക്ഷ രക്ഷാ ദൈവ സഭ (പി.ആർ.ഡി.എസ്) യുടെ സ്ഥാപകൻ ?
പൊയ്കയിൽ യോഹന്നാൻ (1909 )
>> ഈഴവ അസോസിയേഷൻ സ്ഥാപിച്ചത് ?
ടി.കെ. മാധവൻ (1902)
>> നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ്)യുടെ സ്ഥാപകൻ ?
മന്നത്ത് പത്മനാഭൻ (1914)
>> കോഴിക്കോട് മഹാബോധി ബുദ്ധമിഷൻ സ്ഥാപിച്ചത് ?
സി. കൃഷ്ണൻ
>> തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത് ?
പാമ്പാടി ജോൺ ജോസഫ് (1921)
>> ചേരമൻ ദൈവ സഭ സ്ഥാപിച്ചത് ?
സോളമൻ മാർക്കോസ്
>> ആനന്ദതീർത്ഥൻ സ്ഥാപിച്ച സംഘടന ?
ജാതിനാശിനിസഭ (1933)
>> സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത് ?
ആഗമാനന്ദസ്വാമി
>> ആത്മ ബോധോദയ സംഘം സ്ഥാപിച്ചത് ?
ശുഭാനന്ദ ഗുരുദേവൻ
>> കേരള പുലയ മഹാസഭ (കെ.പി.എം.എസ്)യുടെ സ്ഥാപകൻ ?
പി.കെ. ചാത്തൻ മാസ്റ്റർ(1970)