റോഡ് ഗതാഗതം - കേരളം



>> എല്ലാ ഗ്രാമങ്ങളും റോഡു മുഖാന്തിരം യോജിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
കേരളം

>> തിരുവിതാംകൂറിൽ പബ്ലിക്‌ ട്രാൻസ്പോർട്ട്‌ സംവിധാനം ആരംഭിച്ച രാജാവ് ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

>> ട്രാവൻകൂർ സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ ഡിപ്പാർട്ട്മെന്റ്‌ ഉദ്ഘാടനം ചെയ്തതാര് ?
ശ്രീ ചിത്തിര തിരുനാൾ

>> ട്രാവൻകൂർ സ്റ്റേറ്റ്  ട്രാൻസ്പോർട്ട്‌ ഡിപ്പാർട്ട്മെന്റ്‌ സ്ഥാപിതമായ വർഷം ?
1938 ഫെബ്രുവരി 20

>> കേരളത്തിൽ ട്രാൻസ്പോർട്ട്‌ സംവിധാനം നിലവിൽ  വരുമ്പോൾ  ദിവാൻ ആരായിരുന്നു ?
സർ.സി.പി.രാമസ്വാമി അയ്യർ

>> ട്രാവൻകൂർ സ്റ്റേറ്റ്‌ ട്രാൻസ്പോർട്ട്‌ ഡിപ്പാർട്ട്മെന്റ്‌ ആരംഭിക്കുന്നതിന്‌ നേതൃത്വം നൽകിയത്‌ ?
സർ.സി.പി. രാമസ്വാമി അയ്യർ

>> മലബാറിൽ റോഡുകൾ നിർമ്മിച്ച ഭരണാധികാരി ?
ടിപ്പു സുൽത്താൻ

>> കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ ?
പഞ്ചായത്ത്‌ റോഡുകൾ

>> പൊതുമരാമത്ത്‌ റോഡുകൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല ?
എറണാകുളം

>> പൊതുമരാമത്ത്‌ റോഡുകൾ ഏറ്റവും കുറവ്‌ ഉള്ള ജില്ല ?
വയനാട്‌

>> ആദ്യത്തെ റബ്ബറൈസ്ഡ്‌ റോഡ്‌ ബന്ധിപ്പിക്കുന്നത് ?
കോട്ടയം-കുമളി

>> കേരള സ്റ്റേറ്റ്‌ റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ (KSRTC) നിലവിൽ വന്ന വർഷം ?
1965

>> കെ.എസ്‌.ആർ.ടി.സിയുടെ ആസ്ഥാനം ?
തിരുവനന്തപുരം (ട്രാൻസ്‌പോർട് ഭവൻ )

>> കെ.എസ്‌.ആർ.ടി.സിയുടെ റെജിസ്ട്രേഷൻ നമ്പരുകൾ ആരംഭിക്കുന്നത്‌ ?
KL.15

>> കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം ?
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് & റിസർച്ച്‌ സെന്റർ (നാറ്റ്പാക്‌, 1976)

>> നാറ്റ്പാക്കിന്റെ ആസ്ഥാനം ?
ആക്കുളം (തിരുവനന്തപുരം)
 
>> കേരള പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലുള്ള ഏക റിസർച്ച്‌ സ്ഥാപനം ?
KHRI  (കേരള ഹൈവേ റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ട്‌)

>> കേരള ഹൈവേ റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌ ?
കാര്യവട്ടം (തിരുവനന്തപുരം)

>> നാഷണൽ ട്രാൻസ്‌ പോർട്ടേഷൻ പ്ലാനിംഗ്‌ & റിസർച്ച്‌ സെന്ററിന്റെ ആസ്ഥാനം ?
തിരുവനന്തപുരം

>> കേരള റോഡ്‌ സുരക്ഷ അതോറിറ്റിയുടെ ആസ്ഥാനം ?
വഴുതക്കാട്‌ (തിരുവനന്തപുരം)

>> കേരള അർബൻ റോഡ്‌ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്‌ ?
2014

>> KURTC യുടെ ആസ്ഥാനം ?
എറണാകുളം (കൊച്ചി, തേവര)

>> കെ.യു.ആർ.ടി.സി നിലവിൽ വരാൻ കാരണമായ പദ്ധതി ?
JNNURM(ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ  മിഷൻ)

>> കേരളത്തിൽ ആദ്യത്തെ ഇലക്ട്രിക്ക്  ബസ്‌ ഓടിത്തുടങ്ങിയ നഗരം ?
തിരുവനന്തപുരം (2018 ജൂൺ 18)

>> ഇലക്ട്രിക്ക് ബസ് ആരംഭിക്കുന്ന ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമാണ് കേരളം ?
ആറാമത്തെ

>> കാർബൺ ബഹിർഗമനം കുറയ്ക്കാൻ വേണ്ടി ഇന്ത്യയിൽ ആദ്യമായി LNG  ബസ്സുകൾ ആരംഭിച്ചത് എവിടെ ?
തിരുവനന്തപുരം

>> കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ എണ്ണം ?
11

>> ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല ?
എറണാകുളം

>> ഏറ്റവും കുറവ്‌ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല ?
വയനാട്‌

>> കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല ?
എറണാകുളം

>> കേരളത്തിൽ ഏറ്റവും കുറവ്‌ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല ?
വയനാട്‌

>> കേരളത്തിലെ ആദ്യ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ?
ടി.എ. മജീദ്‌

>> കേരളത്തിലെ ആദ്യ ഗതാഗത മന്ത്രി ?
ടി.വി. തോമസ്‌

>> കേരളത്തിലെ ഏറ്റവും  നീളം കൂടിയ സംസ്ഥാന പാത ?
SH-59

>> സ്റ്റേറ്റ്‌ ഹൈവേ-1 (SH-1) അറിയപ്പെടുന്ന മറ്റൊരു പേര്‌ ?
എം.സി റോഡ്‌

>> എം.സി. റോഡ്‌ സ്ഥാപിച്ചത്‌ ?
രാജാ കേശവദാസ്‌

>> രാജാ കേശവദാസിന്റെ പേരിലറിയപ്പെടുന്ന നഗരം ഏത് ?
കേശവദാസപുരം

>> കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാതയും (NH-66) SH-1 ഉം കൂടിച്ചേരുന്ന സ്ഥലം ?
കേശവദാസപുരം

>> തിരുവനന്തപുരത്തേയും (കേശവദാസപുരം) അങ്കമാലിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാന പാത ?
എം.സി. റോഡ്‌

>> എം.സി റോഡിൻറെ വീതികൂട്ടുന്നതിനായി കേരള സംസ്ഥാന ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന സ്ഥാപനം ?
വേൾഡ് ബാങ്ക്  

Previous Post Next Post