സി.കൃഷ്ണൻ



>> സി.കൃഷ്ണന്റെ ജീവിത കാലഘട്ടം :
1867 - 1938

>> സി.കൃഷ്ണൻ ജനിച്ചത് :
1867 ജൂൺ 11-ന്‌ ചാവക്കാട്

>> സി. കൃഷ്ണന്റെ  മാതാപിതാക്കൾ : 
പാറൻ, ഉണ്ണൂലി

>> കേരളത്തിലെ  ജാതി വ്യവസ്ഥയ്ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ്  ആരാണ് ‌?
സി.കൃഷ്ണൻ

>> മലബാറിൽ താലികെട്ടു കല്യാണം, പുലകുളി, തിരണ്ടുകുളി എന്നീ അനാചാരങ്ങൾക്കെതിരെ പോരാടിയ വ്യക്തി ?
സി. കൃഷ്ണൻ‌

>> 1908-ൽ സി.കൃഷ്ണൻ ആരംഭിച്ച ബാങ്ക് ഏത് ‌?
കാലിക്കറ്റ്‌ ബാങ്ക്‌

>> 1913-ൽ 'തീയ്യരുടെ ഒരു മലയാള മാസിക' എന്ന പേരിൽ ആരംഭിച്ച പ്രസിദ്ധീകരണം പിന്നീട്‌ അറിയപ്പെട്ട മറ്റൊരു പേര് എന്താണ് ‌?
മിതവാദി

>> മിതവാദി പത്രം ആരംഭിച്ചത്  ആര്?
മൂർക്കോത്ത് കുമാരൻ

>> 1907 ൽ തലശ്ശേരിയിൽ ആരംഭിച്ച മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം വിലയ്ക്ക് വാങ്ങി 1913 ൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് ആരായിരുന്നു ?
സി.കൃഷ്ണൻ

>> മിതവാദി പത്രത്തിന്റെ  പത്രാധിപരായ ശേഷം സി.കൃഷ്ണൻ അറിയപ്പെട്ട പേര് ?
മിതവാദി കൃഷ്ണൻ

>> 'അധസ്ഥിതരുടെ ബൈബിൾ' എന്നറിയപ്പെട്ട പത്രം ?
മിതവാദിപത്രം

>> ഒ.ചന്തുമേനോന്റെ ജീവചരിത്രം, കുമാരനാശാന്റെ വീണപൂവ്‌ എന്നിവ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ ഏത് പത്രത്തിലാണ്‌  ?
മിതവാദി

>> തളിറോഡ്‌ സമരത്തിന്റെ മുഖ്യ ആസൂത്രകൻ ആരായിരുന്നു ?
സി.കൃഷ്ണൻ

>> 1925-ൽ പാറൻ സ്‌ക്വയറിൽ ബുദ്ധമത സമ്മേളനം നടത്തുകയും സ്വയം ബുദ്ധമതം സ്വീകരിച്ചു കൊണ്ട്‌ തീയ്യ സമുദായംഗങ്ങളെ മതംമാറ്റത്തിന്‌
പ്രേരിപ്പിക്കുകയും ചെയ്ത നവോത്ഥാന നായകൻ ആരാണ് ?
സി.കൃഷ്ണൻ

>> കേരള സഞ്ചാരി എന്ന പത്രത്തിന്റെ പത്രാധിപർ ആയിരുന്നത്‌ ?
സി കൃഷ്ണൻ

>> എസ്‌ എൻ ഡി പിയുടെ മലബാറിലെ പ്രധാന പ്രവർത്തകനായിരുന്ന വ്യക്തി ആര് ?
സി.കൃഷ്ണൻ

>> 1912 - ൽ കോഴിക്കോട്‌ എസ്‌. എൻ. ഡി. പി കൂട്ടായ്മ ആരംഭിച്ച വ്യക്തി ആര്‌ ?
സി.കൃഷ്ണൻ

>> 1925 - ൽ കോഴിക്കോട്‌ ബുദ്ധമത കൗൺസിലും ആരാധനാലയവും പണികഴിപ്പിക്കുന്നതിന്‌ നേതൃത്വം നൽകിയ വ്യക്തി ആര് ?
സി.കൃഷ്ണൻ

>> 1930-ൽ  മദ്രാസ് കുടിയായ്മ നിയമം (Madras Tenancy Act) പാസാക്കുന്നതിന്‌ പിന്നിൽ പ്രവർത്തിച്ച വ്യക്തി ആര് ?
സി.കൃഷ്ണൻ

>>തളിക്ഷേത്ര സമരത്തിന്‌ നേത്യത്വം നൽകിയി വ്യക്തികളിൽ പ്രധാനി ആരായിരുന്നു ?
സി.കൃഷ്ണൻ

>> താഴ്‌ന്ന ജാതിക്കാർക്കുവേണ്ടി ബാല പ്രബോധിനി സംസ്കൃത പാഠശാല ആരംഭിച്ചത്‌ ?
സി.കൃഷ്ണൻ

>>സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി 'മിസ്ട്രസുമാരുടെ സങ്കടങ്ങൾ' എന്ന ലേഖനം എഴുതിയ വ്യക്തി ?
സി.കൃഷ്ണൻ

>>'നൂറ് വർഷം  തിരുവിതാംകൂർ സർക്കാർ ജനങ്ങളെ സ്‌കൂളുകളിൽ കയറ്റുന്നത്‌ നിരോധിച്ചു. ഇപ്പോൾ അവർക്ക്‌ സഞ്ചാര സ്വാതന്ത്യവും' എന്ന ലേഖനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ എഴുതിയ വ്യക്തി ആര് ?
സി.കൃഷ്ണൻ

>> യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗമായിരുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര്?
സി.കൃഷ്ണൻ

>> സി.കൃഷ്ണൻ അന്തരിച്ചത് : 
1938 നവംബർ 29

Previous Post Next Post