ഗിയാസുദ്ദീൻ ബാൽബൻ



>> ഗിയാസുദ്ദീൻ ബാൽബന്റെ ഭരണ കാലഘട്ടം ?
1266 - 1287

>> ഗിയാസുദ്ദീൻ ബാൽബന്റെ യഥാർത്ഥ നാമം ?
ഉല്ലുഘ് ഖാൻ (ബഹാവുദ്ദീൻ എന്നും അറിയപ്പെടുന്നു)

>> അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി ആരായിരുന്നു ?
ബാൽബൻ

>> രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പെടുന്നത്‌ ?
ഗിയാസുദ്ദീൻ ബാൽബൻ

>> ഡൽഹി സിംഹാസനത്തിലെ ഉരുക്ക്‌ മനുഷ്യൻ' എന്നറിയപ്പെടുന്ന ഭരണാധികാരി ?
ഗിയാസുദ്ദീൻ ബാൽബൻ

>> മരംവെട്ടുകാരൻ, അടിമ, സൈനികൻ, മന്ത്രി, രാജാവ്‌ ഇവയെല്ലാമായിരുന്ന ഏക സുൽത്താൻ ?
ഗിയാസുദ്ദീൻ ബാൽബൻ

>> 'ഉല്ലുഘ്ഖാൻ' എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി ?
ബാൽബൻ

>> 'ദൈവത്തിന്റെ പ്രതിപുരുഷൻ' എന്നു സ്വയം വിശേഷിപ്പിച്ച ഡൽഹി സുൽത്താൻ ?
ബാൽബൻ

>> 'രാജാധികാരം ദൈവദത്തമാണ്' എന്ന്‌ വിശ്വസിച്ചിരുന്ന ഭരണാധികാരി ?
ബാൽബൻ

>> രാജാവ്‌ ദൈവത്തിന്റെ നിഴലാണെന്ന്‌ വിശ്വസിച്ചിരുന്ന ഡൽഹി ഭരണാധികാരി ?
ബാൽബൻ

>> നിണവും ഇരുമ്പും എന്ന നയം പിന്തുടർന്ന ഭരണാധികാരി ?
ബാൽബൻ

>> ഇൽത്തുമിഷ്‌ രൂപീകരിച്ച പ്രാമാണി സഭയായ ചാലിസയെ അമർച്ച ചെയ്ത ഭരണാധികാരി ?
ബാൽബൻ

>> കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച ഡൽഹി സുൽത്താൻ ?
ബാൽബൻ

>> സിജ്ദ, പൈബോസ്‌ (രാജാവിന്റെ മുൻപിൽ സാഷ്ടാംഗ പ്രണാമം), (രാജാവിന്റെ പാദം ചുംബിക്കൽ) എന്നീ ആചാരങ്ങൾ നടപ്പിലാക്കിയ ഭരണാധികാരി ?
ബാൽബൻ

>> 'നവ്റോസ്‌' എന്ന പേർഷ്യൻ പുതുവത്സരാഘോഷം ആരംഭിച്ച സുൽത്താൻ ?
ബാൽബൻ

>> കൃഷി വ്യാപിപ്പിക്കുന്നതിനുവേണ്ടി ബാൽബൻ കർഷകർക്ക്‌ വീതിച്ചുകൊടുത്ത പ്രദേശം ?
ദൊവാബ്‌ പ്രദേശം  (ഗംഗ, യമുന നദികൾക്കിടയിലുള്ള പ്രദേശം)

>> ബാൽബന്റെ കൊട്ടാരം അറിയപ്പെട്ടിരുന്നത് ?
ചുവന്ന കൊട്ടാരം (ലാൽ മഹൽ)

>> ബാൽബന്റെ കൊട്ടാരത്തിൽ പാർത്തിരുന്ന ദ്വൈതസിദ്ധാന്ത വക്താവ്‌ ?
മാധവാചാര്യൻ

>> ബാൽബൻ അന്തരിച്ച വർഷം ?
1287

>> ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം ?
മെഹ്റൗളി (ന്യൂഡൽഹി)

Previous Post Next Post