>> എക്സ്റേ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
വില്യം റോൺജൻ
>> എക്സ്റേയുമായി സാമ്യമുള്ള കിരണം ?
ഗാമാ കിരണം
>> മാംസഭാഗങ്ങളിലൂടെ തുളച്ചു കയറാൻ കഴിവുള്ള കിരണം ഏത് ?
എക്സ്റേ (X കിരണം)
>> എല്ലുകളുടെ ക്ഷതം, വ്യവസായ മേഖലയിൽ പൈപ്പുകളുടെ വിള്ളൽ എന്നിവ അറിയുന്നതിന് സഹായിക്കുന്ന കിരണം ?
X കിരണം
>> തരംഗ ദൈർഘ്യം കൂടിയതും ഊർജം കുറഞ്ഞതുമായ എക്സ്റേ ?
സോഫ്റ്റ് എക്സ്റേ
>> ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ഏത് ?
സോഫ്റ്റ് എക്സ്റേ
>> റേഡിയേഷനും, കാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം ഏത് ?
ഹാർഡ് എക്സ്റേ
>> ശരീരത്തിലെ അമിത പ്രയോഗം DNA യെ വിഘടിപ്പിക്കുന്നതിനാൽ കാൻസറിന് കാരണമാകുന്ന കിരണം ?
X കിരണം
>> എക്സ്റേ കടന്നുപോകാത്ത ലോഹം ഏത് ?
ലെഡ് (ഈയം)
>> എക്സ് കിരണം, ഗാമാ കിരണം തുടങ്ങിയ വൈദ്യുത കാന്തിക തരംഗങ്ങൾ വസ്തുക്കളിൽ പതിക്കുമ്പോൾ അവയുടെ തരംഗദൈർഘ്യത്തിലുണ്ടാകുന്ന വർദ്ധനവും ഊർജ്ജവ്യതിയാനവുമാണ് _______
കോംപ്റ്റൺ പ്രതിഭാസം (Compton effect)