>> ഇൽത്തുമിഷിന്റെ ഭരണ കാലഘട്ടം ?
എ. ഡി. 1210 - 1236
>> ആരംഷായെ വധിച്ച് അധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി ആര് ?
ഇൽത്തുമിഷ്
>> ഇൽത്തുമിഷ്, ആരംഷായെ പരാജയപ്പെടുത്തിയ പ്രദേശം ?
ബാഗ് - ഇ - ജൂദ് മൈതാനം
>> ഡൽഹി സുൽത്താനേറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത് ?
ഇൽത്തുമിഷ്
>> 'ലഫ്റ്റനന്റ് ഓഫ് ഖലീഫ' എന്ന സ്ഥാനപ്പേരിൽ ഭരണം നടത്തിയ ഡൽഹി സുൽത്താൻ ?
ഇൽത്തുമിഷ്
>> 'അടിമയുടെ അടിമ', 'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ ?
ഇൽത്തുമിഷ്
>> 'ഭഗവത് ദാസന്മാരുടെ സഹായി' എന്ന വിശേഷണമുള്ള ഡെൽഹി സുൽത്താൻ ?
ഇൽത്തുമിഷ്
>> ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഇൽത്തുമിഷ്
>> അധികാരത്തിൽ വരുന്നതിന് മുമ്പ് ഇൽത്തുമിഷ് ഗവർണർ ആയിരുന്ന പ്രദേശം ?
ബദായും
>> ഇൽത്തുമിഷിന്റെ യഥാർത്ഥ നാമം ?
ഷംസുദ്ദീൻ
>> ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി ?
ഇൽത്തുമിഷ്
>> ബാഗ്ദാദ് ഖലീഫ ഇൽത്തുമിഷിന് നൽകിയ ബഹുമതി ?
സുൽത്താൻ-ഇ-അസം
>> ഭൂനികുതി സമ്പ്രദായമായ 'ഇഖ്ത' സമ്പ്രദായത്തിന് തുടക്കം കുറിച്ച ഭരണാധികാരി ?
ഇൽത്തുമിഷ്
>> തന്റെ ഭരണപ്രദേശങ്ങളിൽ ഏകീകൃത പണ വ്യവസ്ഥകൊണ്ടുവന്ന ഡൽഹി സുൽത്താൻ ?
ഇൽത്തുമിഷ്
>> ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളിനാണയം ?
തങ്ക
>> ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം ?
ജിറ്റാൾ
>> നാണയങ്ങളിൽ 'ഖലീഫയുടെ പ്രതിനിധിയാണ് താൻ' എന്ന് രേഖപ്പെടുത്തിയ സുൽത്താൻ ?
ഇൽത്തുമിഷ്
>> ഭരണകാര്യങ്ങളിൽ ഉപദേശം നൽകാനായി ഇൽത്തുമിഷ് രൂപീകരിച്ച തുർക്കി പ്രമാണിമാരുടെ സംഘം അറിയപ്പെടുന്നത് ?
ചാലിസ/ചഹൽഗാനി (ടർക്കിഷ് ഫോർട്ടി)
>> കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയ സുൽത്താൻ ?
ഇൽത്തുമിഷ്
>> മരണമടഞ്ഞ മകൻ നസീറുദ്ദീൻ മുഹമ്മദിനുവേണ്ടി ഇൽത്തുമിഷ് നിർമ്മിച്ച ശവകുടീരം ?
സുൽത്താൻ ഘരി
>> ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക ശവകുടീരം (മുസോളിയം) ഏത് ?
സുൽത്താൻ ഘരി
>> ഇൽത്തുമിഷ് അന്തരിച്ച വർഷം ?
1236
>> ഇൽത്തുമിഷിന്റെ ഖബർ സ്ഥിതി ചെയ്യുന്നതെവിടെ ?
കുത്തബ് കോംപ്ലക്സ് (മെഹ്റൗളി)
>> മുൾട്ടാൻ, ലാഹോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ ?
ഇൽത്തുമിഷ്
>> ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യയെ ആക്രമിച്ച മംഗോളിയൻ രാജാവ് ?
ചെങ്കിസ്ഖാൻ
>> ചെങ്കിസ്ഖാൻ ഇന്ത്യ ആക്രമിച്ച വർഷം ?
1221
>> കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ?
ചെങ്കിസ്ഖാൻ
>> ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര് ?
തെമുജിൻ
ഇൽത്തുമിഷ്
Tags:
Medieval Indian History