കുത്ബുദ്ദീൻ ഐബക്‌



>> കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണകാലഘട്ടം ?
1206-1210

>> അടിമവംശ സ്ഥാപകൻ ?
കുത്ബുദ്ദീൻ ഐബക്‌

>> ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി ?
കുത്ബുദ്ദീൻ ഐബക്‌

>> 'ലാക്ബക്ഷ്‌' (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി
കുത്ബുദ്ദീൻ ഐബക്‌

>> ഐബക്‌ എന്ന തൂർക്കി പദത്തിന്റെ അർത്ഥം ?
വിശ്വാസത്തിന്റെ കേന്ദ്രം

>> കുത്ബുദ്ദീൻ ഐബക്കിന്റെ കാലത്ത്‌ ഡൽഹി സുൽത്താനേറ്റിന്റെ തലസ്ഥാനമായിരുന്നു പ്രദേശം ?
ലാഹോർ

>> ഡൽഹിയിലെ 'കുവത്ത്‌-ഉൽ-ഇസ്ലാം പള്ളി' പണി കഴിപ്പിച്ച ഡൽഹി ഭരണാധികാരി ?
കുത്ബുദ്ദീൻ ഐബക്‌

>> ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതി ഏത് ?
കുവത്ത്‌ - ഉൽ- ഇസ്ലാം പള്ളി (ന്യൂഡൽഹി )

>> അജ്മീറിലെ അധായി ദിൻ കാ ജോൻപ്ര (Mosque) നിർമ്മിച്ച ഭരണാധികാരി ?
കുത്ബുദ്ദീൻ ഐബക്‌

>> കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി ?
കുത്ബുദ്ദീൻ ഐബക്ക്

>> കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം ?
താജ്‌ - ഉൽ - മാസിർ

>> താജ്‌-ഉൽ-മാസിർ എഴുതിയത്  ?
ഹസൻ നിസാമി

>> കുത്ബുദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരൻ ?
ഹസൻ നിസാമി

>> 1210 ൽ ലാഹോറിൽ വച്ച്‌ പോളോ (ചൗഗൻ) കളിക്കുന്നതിനിടെ കുതിരപ്പുറത്തുനിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ  ?
കുത്ബുദ്ദീൻ ഐബക്ക്‌

>> കുത്ബുദ്ദീനെ തുടർന്ന്‌ അധികാരത്തിൽ വന്ന സുൽത്താൻ ?
ആരംഷാ

>> കുത്ബുദ്ദിൻ ഐബക്കിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ ?
ലാഹോർ

Previous Post Next Post