ഇൻഫ്രാറെഡ് കിരണം (Infrared Rays)


>>
ദൃശ്യ പ്രകാശ തരംഗങ്ങളേക്കാൾ കൂടുതലും, മൈക്രോ തരംഗങ്ങളേക്കാൾ കുറവും തരംഗദൈർഘ്യം ഉള്ള വൈദ്യുതകാന്തിക തരംഗങ്ങൾ ?

ഇൻഫ്രാറെഡ്

>> ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
വില്ല്യം ഹെർഷെൽ

>> ഇൻഫ്രാറെഡ് കിരണങ്ങൾക്ക്‌ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം ________
കൂടുതലാണ്‌

>> വെയിലിന്റെ ചൂടിന്‌ കാരണമാകുന്ന കിരണം ?
ഇൻഫ്രാറെഡ്‌ കിരണങ്ങൾ

>> ചൂടുള്ള വസ്തുക്കളിലെ തന്മാത്രകളുടെ കമ്പനഫലമായി പുറത്തുവരുന്ന കിരണം ?
ഇൻഫ്രാറെഡ്‌

>> സൂര്യപ്രകാശത്തിലെ 'താപകിരണങ്ങൾ' എന്നറിയപ്പെടുന്നത്‌ ?
ഇൻഫ്രാറെഡ്‌ കിരണങ്ങൾ

>> വിദൂര വസ്‌ക്കളുടെ ഫോട്ടോ എടുക്കുന്നതിന്‌ ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ ഏത് ?
ഇൻഫ്രാറെഡ്‌ കിരണങ്ങൾ

>> ഇൻഫ്രാറെഡ്‌ കിരണങ്ങൾ വിദൂര ഫോട്ടോ ഗ്രാഫിയിൽ ഉപയോഗിക്കുന്നതിന്‌ കാരണം ?
വിസരണം കുറവായതിനാൽ

>> രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം ഏത് ?
ഇൻഫ്രാറെഡ്‌

>> ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം ?
ഇൻഫ്രാറെഡ്‌

>> വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാൻ ഉപയോഗിക്കുന്ന കിരണങ്ങൾ ?
ഇൻഫ്രാറെഡ്‌

>> ഇൻഫ്രാറെഡ്‌ വികിരണങ്ങളെ കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ബോലോമീറ്റർ (Bolometer)

Previous Post Next Post