കേരളപിറവിക്ക്‌ ശേഷം നടന്ന ചില സാമൂഹ്യ പ്രക്ഷോഭങ്ങൾ

ഒരണ സമരം

>> വിദ്യാർത്ഥികൾക്ക്‌ ബോട്ട്‌ കടത്ത്‌ കൂലി ഒരണയിൽ നിന്നും പത്തുപൈസയായി വർധിപ്പിച്ച ഇ. എം. എസ് സർക്കാരിന്റെ  നടപടിക്കെതിരെ  നടന്ന സമരം ?
ഒരണ സമരം

>> ഒരണ സമരം ആരംഭിച്ചതെന്ന് ?
1958 ജൂലൈ 12

>> ഒരണ സമരം നടന്ന ജില്ല ഏത് ?
ആലപ്പുഴ

>> ഒരണ സമരം നയിച്ച വിദ്യാർത്ഥി സംഘടന
കെ.എസ്‌.യു

അമരാവതിസമരം

>> അമരാവതിസമരം ആരംഭിച്ചത് ?
1961  ജൂൺ 6

>> അമരാവതിസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
എ.കെ.ജി

>> അയ്യപ്പൻകോവിലിൽ നിന്നും കുടിയിറക്കിയ ആയിരക്കണക്കിന് പാവപ്പെട്ട കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടന്ന സമരം ?
അമരാവതിസമരം

ചാലിയാർ പ്രക്ഷോഭം

>> കേരളത്തിൽ വായു-ജലമലിനീകരണത്തിനെതിരായി നടന്ന ആദ്യ പ്രക്ഷോഭം ?
ചാലിയാർ പ്രക്ഷോഭം

>> ചാലിയാർ പ്രക്ഷോഭം നടന്ന ജില്ല ?
കോഴിക്കോട്‌

>> 'മാവൂർ പ്രക്ഷോഭം' എന്നും അറിയപ്പെടുന്ന പ്രക്ഷോഭം ഏത് ?
ചാലിയാർ പ്രക്ഷോഭം

>> മാവൂരിലെ ഗ്വാളിയോർ റയോൺസ്‌ ഫാക്ടറി ചാലിയാർപ്പുഴ മലിനമാക്കുന്നതിനെതിരെ ആരംഭിച്ച സമരം ?
ചാലിയാർ പ്രക്ഷോഭം

>> ചാലിയാർ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ വ്യക്തി ആര് ?
കെ.എ. റഹ്മാൻ

>> 'അദ്രേയക്ക' ,  'അദ്രേയി ' എന്നീ അപരനാമത്തിൽ അറിയപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ ?
കെ.എ. റഹ്മാൻ

>> ചാലിയാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ കരാർ ഏത് ?
രാമനിലയം കരാർ (1974 ഡിസംബർ 16)

>> ചാലിയാർ പ്രക്ഷോഭത്തോടനുബന്ധിച്ച്‌ റിലേ നിരാഹാരസത്യാഗ്രഹം ആരംഭിച്ച വർഷം ?
1960

>> സത്യാഗ്രഹസമരത്തിനൊടുവിൽ ഗ്വാളിയോർ റയോൺ ഫാക്ടറി ഉത്പാദനം നിർത്തിയ വർഷം ?
1999

>> ഗ്വാളിയോർ റയോൺ ഫാക്ടറി പൂർണ്ണമായും അടച്ചുപൂട്ടിയ വർഷം ?
2001


പ്ലാച്ചിമടസമരം

>> കൊക്കക്കോളയുടെ ശീതളപാനീയ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെ ബാധിക്കുകയും ശുദ്ധജലക്ഷാമവും മലിനീകരണവും രൂക്ഷമായതിനാൽ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ ആരംഭിച്ച സമരം ?
പ്ലാച്ചിമടസമരം

>> പ്ലാച്ചിമട സമരം ആരംഭിച്ച വർഷം ?
2002

>> പ്ലാച്ചിമട പ്രക്ഷോഭം നടന്ന ജില്ല ?
പാലക്കാട്‌ (പെരുമാട്ടി പഞ്ചായത്ത്‌)

>> പ്ലാച്ചിമട  സമരനായിക ?
മയിലമ്മ

>> പ്ലാച്ചിമട സമരത്തിനൊടുവിൽ കൊക്കക്കോള കമ്പനി അടച്ചുപൂട്ടിയ വർഷം ?
2004 


മുത്തങ്ങ സമരം


>> ഭൂരഹിതരായ ആദിവാസികൾക്ക്‌ ഭൂമി നൽകണമെന്ന്‌ ആവശ്യപ്പെട്ട്  നടന്ന സമരം ?
മുത്തങ്ങ സമരം

>> മുത്തങ്ങ സമരം നടന്ന വർഷം ?
2003

>> മുത്തങ്ങ സമരം നടന്ന ജില്ല
വയനാട്‌

>> മുത്തങ്ങ സമരം നയിച്ചത്‌
സി.കെ.ജാനു, ഗീതാനന്ദൻ


ചെങ്ങറ ഭൂസമരം

>> ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരം ?
ചെങ്ങറ ഭൂസമരം

>> ചെങ്ങറ ഭൂസമരംനടന്ന വർഷം ?
2007 ഓഗസ്റ്റ് 4

>> ചെങ്ങറ ഭൂസമരം നടന്ന ജില്ല ?
പത്തനംത്തിട്ട

>> ചെങ്ങറ ഭൂസമരത്തിനു നേതൃത്വം നൽകിയത് ?
ളാഹ ഗോപാലൻ

Previous Post Next Post