>> എ.കെ ഗോപാലന്റെ ജീവിത കാലഘട്ടം :
1904 - 1977
>> എ.കെ ഗോപാലൻ ജനിച്ചത് :
1904 ഒക്ടോബർ 1
>> എ.കെ ഗോപാലന്റെ ജന്മസ്ഥലം :
മാവില (കണ്ണൂർ)
>> എ.കെ ഗോപാലന്റെ പൂർണ്ണനാമം :
ആയില്യത്ത് കുറ്റാരി ഗോപാലൻ
>> എ കെ ജി യുടെ പത്നിയുടെ പേര്?
സുശീലാ ഗോപാലൻ (മുൻ വനിതാമന്ത്രി )
>> കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
എ.കെ ഗോപാലൻ
>> “പാവങ്ങളുടെ പടത്തലവൻ'' എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്?
എ.കെ ഗോപാലൻ
>> എ കെ ജി INC യിൽ അംഗമായ വർഷം ?
1927
>> എ.കെ.ജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമാവുകയും ഖാദി പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത വർഷം ?
1927
>> 1930-ലെ ഉപ്പ് സത്യാഗ്രത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച മലയാളി ആരാണ് ?
എ.കെ ഗോപാലൻ
>> 1931 ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി ?
എ.കെ ഗോപാലൻ
>> 1934 - ൽ കെ പി സി സി യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരെ?
എ.കെ ഗോപാലൻ
>> 1935-ൽ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിനുനേതൃത്വം നൽകിയത് ആര് ?
എ.കെ ഗോപാലൻ
>> 1936 ൽ കണ്ണൂരിൽ നിന്നും മദ്രാസ്സിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നവോഥാന നായകൻ ?
എ.കെ ഗോപാലൻ
>> പട്ടിണിജാഥയിൽ പങ്കെടുത്തവരുടെ എണ്ണം ?
32
>> കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും, പരിഹാരമുണ്ടാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനുമായി എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ നടന്ന കണ്ണൂരിൽ നിന്ന് മദ്രാസ്സിലേയ്ക്ക് നടത്തിയ കാൽനടയാത്ര അറിയപ്പെടുന്നത്?
പട്ടിണിജാഥ
>> 1938 -ൽ ആലപ്പുഴയിൽ വച്ച് നടന്ന തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ നവോഥാന നായകൻ?
എ.കെ ഗോപാലൻ
>> എ കെ ജി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വർഷം?
1939
>> എ കെ ജി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം?
1944
>> 1951-ൽ അഖിലേന്ത്യ കിസാൻ സഭയ്ക്ക് നേതൃത്വം നൽകി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത് ആരായിരുന്നു ?
എ.കെ ഗോപാലൻ
>> 1952 ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച നേതാവ്?
എ കെ ജി
>> ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ എ കെ ജി പരാജയപ്പെടുത്തിയത് ആരെ?
സി കെ ഗോവിന്ദൻ നായർ
>> എ.കെ ഗോപാലൻ എത്ര തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ?
5 തവണ
>> 1952 മുതൽ 1977-ൽ മരിക്കും വരെ തുടർച്ചയായി 25 വർഷം ലോക് സഭാംഗമായിരുന്ന കേരളീയൻ ആര്?
എ കെ ജി
>> ലോക്സഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് ആരായിരുന്നു ?
എ.കെ ഗോപാലൻ
>> ലോക് സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ആരായിരുന്നു ?
രാം സുഭഗ് സിംഗ്
>> ലോക്സഭയിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റുകാരൻ ആരായിരുന്നു ?
എ.കെ ഗോപാലൻ
>> ഇന്ത്യൻ കോഫി ഹൗസ് കേരളത്തിൽ ആരംഭിച്ചത് എന്ന്?
1958 മാർച്ച് 8
>> കേരളത്തിൽ ഇന്ത്യൻ കോഫി ഹൗസിനു തുടക്കമിട്ടത് ആര് ?
എ.കെ ഗോപാലൻ
>> എ കെ ജി ആദ്യത്തെ ഇന്ത്യൻ കോഫീ ഹൗസ് സ്ഥാപിച്ച ജില്ല ?
തൃശ്ശൂർ
>> 1960 ൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് കർഷകജാഥ നയിച്ചത് ?
എ കെ ജി
>> "തിരുവിതാംകൂറിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായം" എന്ന് നിവർത്തന പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത് ആര്?
എ.കെ ഗോപാലൻ
>> "പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യൻ നടക്കരുത് എന്ന് പറയുന്നത് കാട്ടാളത്തമാണ്. ഈ കാട്ടുനീതിയെ ജീവൻ കൊടുത്തും തിരുത്തിക്കണം" എന്ന് സഞ്ചാര സ്വാതന്ത്ര്യത്തെപ്പറ്റി അഭിപ്രായപ്പെട്ടതാര്?
എ.കെ ഗോപാലൻ
>> ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി ?
എ.കെ ഗോപാലൻ
>> എ.കെ ഗോപാലൻ കരുതൽതടങ്കലിൽ ആകുവാൻ കാരണമായ കേസ് ?
എ കെ ഗോപാലൻ vs സ്റ്റേറ്റ് ഓഫ് മദ്രാസ്
>> 1956-ൽ ഗുജറാത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത വ്യക്തി ആര് ?
എ.കെ ഗോപാലൻ
>> എ.കെ.ജി. അന്തരിച്ചത് ?
1977 മാർച്ച് 22
>> എ.കെ.ജി. ദിനമായി ആചരിക്കുന്നത് എന്നാണ് ?
മാർച്ച് 22
>> എ.കെ.ജിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?
പയ്യാമ്പലം (കണ്ണൂർ)
>> എ.കെ.ജി. മെമ്മോറിയൽ & കൾച്ചറൽ സെന്റർ എവിടെ ആണ് ?
താലുക്കര (മലപ്പുറം)
>> എ.കെ.ജി. യുടെ ചിത്രം ഏത് വർഷമാണ് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് ?
1990 ഒക്ടോബർ 1
>> എ.കെ ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ?
എ.കെ.ജി അതിജീവനത്തിന്റെ കനൽവഴികൾ
>> 'എ.കെ.ജി അതിജീവനത്തിന്റെ കനൽവഴികൾ' എന്ന സിനിമ സംവിധാനം ചെയ്തത് ?
ഷാജി എൻ കരുൺ
>> എ.കെ.ജി എന്ന സിനിമയിൽ എ.കെ.ജി ആയി വേഷമിട്ടത് ആര് ?
പി.ശശശികുമാർ
>> എ കെ ജി യുടെ ആത്മകഥ ഏത് ?
എന്റെ ജീവിതകഥ
>> എ.കെ.ജിയുടെ മരണശേഷം ഡൽഹിയിലെ സി.പി.ഐ (എം) ന്റെ ആസ്ഥാനമന്ദിരം അറിയപ്പെട്ടിരുന്ന പേര് ?
എ.കെ.ജി ഭവൻ
>> എ.കെ.ജി. പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
കണ്ണൂർ
>> സി പി എം ആസ്ഥാനമന്ദിരമായ എ.കെ.ജി ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
ന്യൂ ഡൽഹി
>> എ കെ. ജി സെന്റർ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം
എ.കെ.ജിയുടെ പ്രധാന രചനകൾ
- എന്റെ ജീവിതകഥ (ആത്മകഥ)
- എന്റെ പൂർവ്വകാല സ്മരണകൾ
- എന്റെ ഡയറി
- ഹരിജനം
- മണ്ണിനു വേണ്ടി
- കൊടുങ്കാറ്റിന്റെ മാറ്റൊലി
- ഞാൻ ഒരു പുതിയ ലോകം കണ്ടു
എ.കെ.ജി. നയിച്ച ജാഥകൾ
- മലബാർ ജാഥ : കോഴിക്കോട്-തിരുവിതാംകൂർ
- പട്ടിണി ജാഥ (1936) : കണ്ണൂർ-മദ്രാസ്
- കാൽനട ജാഥ (1960) : കാസർഗോഡ്-തിരുവനന്തപുരം