>> അടിമ വംശം ഇന്ത്യയിൽ നിലനിന്നിരുന്ന കാലയളവ് ?
A.D 1206-1290
>> ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം ഏത് ?
അടിമവംശം
>> അടിമവംശ സ്ഥാപകൻ ?
കുത്ബുദ്ദീൻ ഐബക്
>> ഡൽഹിയിലെ ആദ്യ സുൽത്താൻ, ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ എന്നിങ്ങനെ അറിയപ്പെടുന്ന ഭരണാധികാരി ?
കുത്ബുദ്ദീൻ ഐബക്
>> അടിമവംശം സ്ഥാപിച്ച വർഷം ?
എ.ഡി. 1206-ൽ
>> അടിമവംശം അറിയപ്പെടുന്ന മറ്റ് പേരുകൾ ?
- ഇൽബാരി രാജവംശം
- യാമിനി രാജവംശം
- മാംലുക് രാജവംശം
>> സുൽത്താനേറ്റ് ഭരണത്തിന്റെ തുടക്കത്തിൽ രാജ്യത്തെ പല ഭാഗങ്ങളായി വിഭജിച്ചിരുന്ന സമ്പ്രദായം അറിയപ്പെട്ടിരുന്നത് ?
ഇഖ്ത്ത
>> ഇഖ്ത്ത പ്രദേശങ്ങൾ കൈവശം വച്ചിരുന്നവരെ വിളിച്ചിരുന്ന പേര് ?
ഇഖ്‌തദാർ / വാലി
>> ഇഖ്ത്ത സമ്പ്രദായം ആദ്യമായി പ്രചാരത്തിൽ കൊണ്ട് വന്ന ഭരണാധികാരി?
കുതുബുദ്ദീൻ ഐബക്
>> ഇഖ്ത്ത സമ്പ്രദായം വിപുലീകരിച്ച് നടപ്പാക്കിയ ഡൽഹി സുൽത്താൻ ?
ഇൽത്തുമിഷ്
>> അടിമ വംശത്തിന്റെ ഭരണ കാലഘട്ടത്തെ കുറിച്ച് അറിവ് നൽകുന്ന ഗ്രന്ഥം ?
തബാറക്കത് - ഇ - നസിറി
>> തബാറക്കത് - ഇ - നസിറി എഴുതിയത് ?
മിൻബാജ് അസ് സിറാജ്
>> ഡൽഹി സിംഹാസനത്തിലിരുന്ന ഏക വനിതാ ഭരണാധികാരി ?
റസിയ സുൽത്താന
>> അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി ?
ഗിയാസുദ്ദീൻ ബാൽബൻ
>> രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പെടുന്നത് ?
ഗിയാസുദ്ദീൻ ബാൽബൻ
>> അടിമവംശത്തിലെ അവസാനത്തെ സുൽത്താൻ ?
കൈക്കോബാദ്