മുഹമ്മദ് ഗസ്നി>> മുഹമ്മദ്‌ ഗസ്നിയുടെ യഥാർത്ഥ നാമം ?
യാമിൻ അൽ-ദൗല അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി

>> മുഹമ്മദ്‌ ഗസ്നി സ്വീകരിച്ച സ്ഥാനപ്പേര് എന്തായിരുന്നു ?
യമീൻ - അൽ - ദള

>> 'അമീർ' എന്നതിന് പകരം 'സുൽത്താൻ' എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ച ആദ്യ ഭരണാധികാരി ?
മുഹമ്മദ്‌ ഗസ്നി

>> മുഹമ്മദ്‌ ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം ?
എ.ഡി 1001

>> എ.ഡി 1000 ത്തിനും 1026 നുമിടയിൽ 17 തവണ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി ?
മുഹമ്മദ് ഗസ്നി

>> ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി
ജയപാലൻ

>> മുഹമ്മദ്‌ ഗസ്നി കനൗജ്‌ ആക്രമിച്ച വർഷം ?
1018

>> മുഹമ്മദ്‌ ഗസ്നി പരാജയപ്പെടുത്തിയ ഷാഹിവംശത്തിലെ ഭരണാധികാരികൾ
ജയപാലൻ, ആനന്ദപാലൻ

>> 'തെക്കൻ ഏഷ്യയിലെ ഷാർലെമാൻ (Charlemagne)' എന്നറിയപ്പെടുന്ന തുർക്കി ഭരണാധികാരി ?
മുഹമ്മദ് ഗസ്നി

>> 'വിഗ്രഹഭഞ്ജകൻ', 'വിഗ്രഹ ദ്വംസകൻ'  എന്നിങ്ങനെ അറിയപ്പെടുന്നത്‌ ?
മുഹമ്മദ്‌ ഗസ്നി  

>> ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രം ആക്രമിച്ച്‌ കൊള്ളയടിച്ചത്‌ ?
മുഹമ്മദ് ഗസ്നി (1025 ൽ)

>> മുഹമ്മദ് ഗസനിയുടെ പ്രധാന ആക്രമണങ്ങൾ :

  1. കനൗജ് (AD 1018)  
  2. മധുര (AD 1018)   
  3. സോമനാഥക്ഷേത്രം (AD 1025)
  4. വെയ്ഹിൻ (AD 1008)    


>> മുഹമ്മദ്‌ ഗസിനി അവസാനമായി  ഇന്ത്യയെ ആക്രമിച്ച വർഷം ?
1027

>> മുഹമ്മദ്‌ ഗസ്നി അന്തരിച്ച വർഷം ?
1030

>> മുഹമ്മദ്‌ ഗസ്നിയുടെ കൊട്ടാര ചരിത്രകാരൻ ആരായിരുന്നു ?
അൽ - ഉത്ബി

>> കിതബ്‌ - ഐ - യമിനി എന്ന കൃതിയുടെ കർത്താവ് ?
അൽ - ഉത്ബി

>> ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ ആര്  ?
അൽബറൂണി

>> അൽബറൂണിയുടെ പ്രശസ്തമായ കൃതികൾ :

  • താരിഖ്‌ - ഉൽ -ഹിന്ദ്
  • കിതാബ്‌-അൽ-ഹിന്ദ്‌


>> ഗ്രീക്ക്‌ ഗണിതശാസ്ത്രജ്ഞനായിരുന്ന യൂക്ലീഡിന്റെ കൃതികൾ സംസ്കൃതത്തിലേക്ക്‌ തർജ്ജമ ചെയ്തതാര് ?
അൽബറൂണി
 
>> ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ?
ഫിർദൗസി

>> മുഹമ്മദ്‌ ഗസ്നിയുടെ ആസ്ഥാന കവിയായിരുന്നത് ?
ഫിർദൗസി

>> 'പേർഷ്യൻ ഹോമർ' 'കിഴക്കിന്റെ ഹോമർ' എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കവി ആര് ?
ഫിർദൗസി

>> ഫിർദൗസിയുടെ പ്രശസ്തമായ കൃതി ?
ഷാനാമ

>> പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസമായി കണക്കാക്കുന്നത് ?
ഷാനാമ

>> ഷാനാമ എന്ന വാക്കിന്റെ അർത്ഥം ?
രാജാക്കന്മാരുടെ പുസ്തകം 

Previous Post Next Post