പത്തനംതിട്ട ജില്ല - ചരിത്രം>> പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ പ്രാചീന കാലത്ത്‌ ഭരണം നടത്തിയ രാജവംശം ?
പന്തളം രാജവംശം

>> പന്തളം, പുഞ്ഞാർ എന്നിവ പാണ്ഡ്യരാജ്യത്ത്‌ നിന്ന്‌ കേരളത്തിലെത്തിയ രാജവംശങ്ങളാണ്‌.

>>വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത പത്തനംതിട്ട ജില്ലയിലെ ക്ഷേത്രം ?
മണ്ണടി ക്ഷേത്രം

>> ഏതു രണ്ട്‌ വാക്കുകൾ കൂടി ചേർന്നാണ്‌ ജില്ലക്ക്‌ പത്തനംതിട്ട എന്ന പേര്  ലഭിച്ചത്‌ ?
പത്തനം,തിട്ട

>> പത്തനംതിട്ട എന്ന വാക്കിനർത്ഥം :
നദീതീരത്തുള്ള വീടുകളുടെ നിര

>> പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി ?
കെ.കെ.നായർ

>> ഉണ്ണുനീലി സന്ദേശത്തിൽ 'വല്ലവായ്‌' എന്ന്‌ പരാമർശമുള്ള പ്രദേശം ഏത് ?
തിരുവല്ല (ശ്രീവല്ലഭപുരം)

>> പൂർണമായും നാമാവശേഷമായ ചെന്നീർക്കരക്കോട്ട എന്നറിയപ്പെട്ടിരുന്ന അങ്ങാടിക്കലിലെ മൺകോട്ട നിർമ്മിച്ചത്‌ ആര് ?
ശക്തി ഭദ്രൻ

>> കൊച്ചി രാജാവ്‌ ഭക്തകവിതിലകൻ എന്ന ബഹുമതി നൽകി ആദരിച്ച രാജാവ് ?
പന്തളം കേരള വർമ്മ

>> ചെങ്ങറ ഭൂസമരം നടന്ന ജില്ല ?
പത്തനംതിട്ട

>> ചെങ്ങറ ഭൂസമരനായകൻ എന്നറിയപ്പെടുന്നത് ?
ളാഹ ഗോപാലൻ

>> ചെങ്ങറ ഭൂസമരം എത്ര ദിവസം നീണ്ടുനിന്നു ?
793 ദിവസം

>> നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ 1935 മെയ് 11 ന് സി.കേശവന്‍ നടത്തിയ പ്രസംഗം അറിയപ്പെടുന്നത്  ?
കോഴഞ്ചേരി പ്രസംഗം

>> 1935 മെയ് 11 ന് കോഴഞ്ചേരിയിൽ നടന്ന  സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ബാരിസ്റ്റർ ജോർജ്

>> കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച്‌ ജയിലിലടയ്ക്കപ്പെട്ട നേതാവ് ?
സി.കേശവൻ

Previous Post Next Post