റേഡിയോ തരംഗങ്ങൾ (Radio Waves)



>> വൈദ്യുതകാന്തിക തരംഗങ്ങളിൽ തരംഗ ദൈർഘ്യം കൂടിയതും ഊർജം കുറഞ്ഞതും ആവൃത്തി കുറഞ്ഞതുമായ തരംഗങ്ങൾ ?
റേഡിയോ തരംഗങ്ങൾ

>> റേഡിയോ, ടി.വി, പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന തരംഗം ഏത് ?
റേഡിയോ തരംഗം

>> റേഡിയോ സംപ്രേക്ഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
ജെ.സി. ബോസ്‌

>> റേഡിയോ പ്രക്ഷേപണത്തിന്‌ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏത് ?
ഉയർന്ന ആവൃത്തിയുള്ള റേഡിയോ തരംഗങ്ങൾ (Very High Frequency)

>> ടെലിവിഷൻ സംപ്രേക്ഷണത്തിന്‌ ഉപയോഗിക്കുന്ന തരംഗങ്ങൾ
വളരെ ഉയർന്ന ആവൃത്തിയുള്ള റേഡിയോ തരംഗങ്ങൾ (Ultra High Frequency)

>> വിദൂര വസ്തുക്കളുടെ (വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, കപ്പലുകൾ എന്നിവയുടെ) കൃത്യമായ സ്ഥാന നിർണയത്തിന്‌ ഉപയോഗിക്കുന്ന ഉപകരണം ?
റഡാർ

>> റഡാറിലുപയോഗിക്കുന്ന തരംഗങ്ങൾ ഏത് ?
റേഡിയോ തരംഗങ്ങൾ

>> റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ :
ആൽബർട്ട്‌. എച്ച്‌. ടെയ്ലർ, ലിയോ . സി. യങ്‌

>> റഡാറിന്റെ പൂർണരൂപം :
റേഡിയോ ഡിറ്റക്ഷൻ ആൻഡ്‌ റെയിഞ്ചിംങ്‌

>> ശക്തമായ റേഡിയോതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?
വ്യാഴം  

>> റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം ?
അയണോസ്ഫിയർ

>> റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടർ നെറ്റ് വർക് വഴി ഡാറ്റാ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ?
വൈ-ഫൈ

>> ബ്ലൂടൂത്ത് സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ ?
വളരെ ഉയർന്ന ആവൃത്തിയുള്ള റേഡിയോ തരംഗങ്ങൾ

Previous Post Next Post