>> സി. കേശവനുമായി ബന്ധപ്പെട്ടിരിക്കുന്നു പ്രസിദ്ധമായ പ്രസംഗം ?
കോഴഞ്ചേരി പ്രസംഗം (1935)
>> കണ്ണശന്മാർ (നിരണം കവികൾ) ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം ?
നിരണം
>> നിരണം കവികൾ എന്നറിയപ്പെടുന്നത്
- മാധവപ്പണിക്കർ
- രാമപ്പണിക്കർ
- ശങ്കരപ്പണിക്കർ
>> സരസ കവി എന്നറിയപ്പെടുന്നത് ?
മൂലൂർ. എസ്. പത്മനാഭ പണിക്കർ
>> 1904-ൽ പന്തളം കേരളവർമ്മയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
കവനകൗമുദി
>> കൊച്ചി രാജാവ് ഭക്തകവിതിലകൻ എന്ന ബഹുമതി നൽകി ആദരിച്ച വ്യക്തി ?
പന്തളം കേരള വർമ്മ
>> പരുമല തിരുമേനി എന്നറിയപ്പെടുന്ന വ്യക്തി ?
ഗീവർഗീസ് മാർ ഗിഗോറിയസ്
>> പരുമലപള്ളി നിർമ്മിച്ച പ്രശസ്ത ശില്പി ആര് ?
ചാൾസ് കൊറിയ
>> കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ?
കടമ്മനിട്ട രാമകൃഷ്ണൻ
>> കേരളസർക്കാരിന്റെ ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ?
ആറന്മുള പൊന്നമ്മ
>> 'ദൈവമേ കൈ തൊഴാം' എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം രചിച്ച കവി ?
പന്തളം കേരളവർമ്മ
>> 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്ന പ്രാർത്ഥനാഗാനത്തിന്റെ രചയിതാവ് ?
പന്തളം കെ പി രാമൻപിള്ള
>> സുപ്രിം കോടതി ജഡ്ജിയായ ആദ്യ വനിത ജസ്റ്റിസ്. എം. ഫാത്തിമാ ബീവിയുടെ ജന്മസ്ഥലം ?
പത്തനംതിട്ട
>> 2004 ൽ ദാദാസാഹിബ് ഫാൽക്കേ പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളി? അടൂർ ഗോപാലകൃഷ്ണൻ
>>അടൂർ ഗോപാലകൃഷ്ണൻ ജനിച്ച ജില്ല ?
പത്തനംതിട്ട
>> ഗുരു നിത്യ ചൈതന്യയതിയുടെ ജന്മസ്ഥലം ?
വാകയാർ
>> ആശ്ചര്യചൂഡാമണി രചിച്ച ശക്തിഭദ്രൻ ജനിച്ച സ്ഥലം ?
കൊടുമൺ
>> ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവായ എം.എൻ.ഗോവിന്ദൻ നായരുടെ ജന്മസ്ഥലം ?
പന്തളം
>> പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം ?
ഇരവിപേരൂർ
>> പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷരക്ഷാ ദൈവസഭ ആരംഭിച്ച സ്ഥലം ?
ഇരവിപേരൂർ
>> വേലുത്തമ്പി ദളവ ജീവത്യാഗം (1809) ചെയ്ത സ്ഥലം ?
മണ്ണടി