>> പൈതൃക നഗരം എന്നറിയപ്പെടുന്നത് ?
ആറന്മുള
>> പടയണി എന്ന കലാരൂപത്തിന് പേരുകേട്ട സ്ഥലം ?
കടമ്മനിട്ട
>> പടയണി എന്ന കലാരൂപം ജനകീയമാക്കിയ വ്യക്തി ?
കടമ്മനിട്ട രാമകൃഷ്ണൻ
>> പടയണി എന്ന കലാരൂപത്തിന് പ്രസിദ്ധമായ ക്ഷേത്രം ?
കടമ്മനിട്ട ദേവി ക്ഷേത്രം (പത്തനംതിട്ട )
>> കേരളത്തിലെ പ്രാചീന മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് ?
കവിയൂർ മഹാദേവ ക്ഷേത്രം
>> വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം ?
മണ്ണടിക്ഷേത്രം (പത്തനംതിട്ട)
>> വർഷം മുഴുവൻ പൂത്തുനിൽക്കുന്ന കണിക്കൊന്ന മരമുള്ള പത്തനംതിട്ടയിലെ പുരാതന ക്ഷേത്രം ?
ആനിക്കാട്ടിലമ്മ ക്ഷേത്രം
>> പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവപാർവ്വതി ക്ഷേത്രം ?
ആനക്കാട്ടിലമ്മ ക്ഷേത്രം
>> ആചാര വിധി പ്രകാരം കേരളത്തിൽ എല്ലാ ദിവസവും കഥകളി അനുഷ്ഠിക്കുന്ന ക്ഷേത്രം ?
തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രം
>> കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം ?
കൊടുമൺ
>> ചിലന്തി ക്ഷേത്രത്തിന്റെ യഥാർത്ഥ പേര് ?
ശ്രീ പള്ളിയറ ക്ഷേത്രം
>> അച്ചൻകോവിലാർ ചുറ്റി ഒഴുകുന്ന പത്തനംതിട്ട ജില്ലയിലെ ക്ഷേത്രം ?
വലംചുഴി ദേവി ക്ഷേത്രം
>> പ്രശസ്തമായ മലയാലപ്പുഴ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
പത്തനംതിട്ട
>> ഇന്ത്യയിലെ പ്രസിദ്ധമായ ഹിന്ദുമത സമ്മേളനം ?
ചെറുകോൽപ്പുഴ കൺവെൻഷൻ
>> എല്ലാ വർഷവും ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കുന്ന മാസം ?
ഫെബ്രുവരി
>> ഇന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ തീർത്ഥാടന കേന്ദ്രം ?
ശബരിമല
ശബരിമലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
>> AD 52-ൽ സെന്റ്‌തോമസിനാൽ നിർമ്മിക്കപ്പെട്ടത് എന്നു വിശ്വസിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിരണം പള്ളി സ്ഥിതി ചെയുന്ന ജില്ല ?
പത്തനംതിട്ട
>> പരുമല മാർ ഗ്രിഗോറിയസ് പള്ളിയിലെ പ്രധാന ഉത്സവം ഏത് ?
ഓർമ്മ പെരുനാൾ
>> 'പരുമല തിരുമേനി' എന്നറിയപ്പെടുന്നത് ആരാണ്?
ഗീവർഗീസ് മാർ ഗിഗോറിയസ്
>> പരുമലപള്ളി നിർമ്മിച്ച പ്രശസ്ത ശില്പി ആര് ?
ചാൾസ് കൊറിയ
മാരാമൺ കൺവെൻഷൻ
>> ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം ഏത് ?
മാരാമൺ കൺവെൻഷൻ
>> മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം ?
1895
>> മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്ത വ്യക്തി ?
പാലക്കുന്നത്ത് എബ്രഹാം മൽപൻ
>> മാരാമൺ കൺവെൻഷൻ നേതൃത്വം കൊടുക്കുന്ന സംഘടന ഏത് ?
മാർത്തോമ ഇവാൻജലിസ്റ്റിക് അസോസിയേഷൻ
>> മാരാമൺ കൺവെൻഷൻ നടക്കുന്ന നദീ തീരം?
പമ്പാനദി
>> എല്ലാ വർഷവും മാരാമൺ കൺവെൻഷൻ നടക്കുന്ന മാസം ?
ഫെബ്രുവരി
>> മാരാമൺ കൺവെൻഷൻ എത്ര ദിവസം നീണ്ടു നിൽക്കുന്നു ?
8 ദിവസം