ശ്രീ പത്മനാഭസ്വാമി ക്ഷേത്രം



>> മ്യൂറൽ പഗോഡ  എന്നറിയപ്പെടുന്നത് ?
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

>> ലോകത്തിലെ ഏറ്റവും സമ്പദ് ശേഷിയുള്ള ക്ഷേത്രം ?
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

>> ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി ?
മഹാവിഷ്ണു

>> ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിത രാജാവ് ?
മാർത്താണ്ഡവർമ്മ

>> ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച ഭരണാധികാരി ?
മാർത്താണ്ഡവർമ്മ

>> ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ്‌ വരപ്പിച്ച രാജാവ് ?
മാർത്താണ്ഡവർമ്മ

>> ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചത്‌ ?
മാർത്താണ്ഡവർമ്മ

>> രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറുവർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉത്സവം ?
മുറജപം

>> മുറജപത്തിന്റെ  ചെറു ചടങ്ങ് ?
ഭദ്രദീപം

>> വർഷത്തിൽ എത്ര തവണയാണ് ഭദ്രദീപം നടത്തപ്പെട്ടിരുന്നത് ?
രണ്ട് തവണ

>> മുറജപം ആദ്യമായി ആഘോഷിച്ചത്‌ എന്ന് ?
1750

>> ആറു വർഷത്തിലൊരിക്കൽ മുറജപം നടക്കുന്ന ക്ഷേത്രം  ?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം

>> പത്മനാഭസ്വാമി ക്ഷേത്രത്തിൽ  നിന്നും ലഭിച്ച പ്രാചീന താളിയോല ഗ്രന്ഥം ഏത് ?
മതിലകം രേഖകൾ

>> മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ ശ്രീപദ്മനാഭന് സമർപ്പിച്ച ചരിത്രസംഭവം ?
തൃപ്പടിദാനം

>> രണ്ടാം തൃപ്പടിദാനം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
കാർത്തിക തിരുനാൾ

>> തിരുവിതാംകൂർ ഭരണകാലത്ത്  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവാഹകസമിതി അറിയപ്പെട്ടിട്ടിരുന്നത് ?
എട്ടരയോഗം.
ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എട്ടുപോറ്റിമാർക്കും ഓരോ വോട്ടുവീതവും, മഹാരാജാവിന്‌ അരവോട്ടുമാണ്‌ ഉണ്ടായിരുന്നത്‌.

>> എട്ടരയോഗം കൂടുമ്പോൾ അധ്യക്ഷപദം അലങ്കരിച്ചിരുന്നത്‌ ?
പുഷ്പാഞ്ജലി സ്വാമിയാർ

>> ക്ഷേത്രം വക വസ്തുക്കൾ എട്ടായി ഭാഗിച്ച്‌ കരം പിരിക്കുന്നതിനും മറ്റുമായി നിയോഗിച്ച നായർ മാടമ്പിമാർ അറിയപ്പെട്ടിരുന്നത് ?
എട്ടുവീട്ടിൽ പിള്ളമാർ 
(കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, കൂടമൺ, പള്ളിച്ചൽ, വെങ്ങാനൂർ, രാമനാമഠം, മാർത്താണ്ഡമഠം, എന്നിങ്ങനെ വ്യത്യസ്തമായ എട്ടു ഗ്രാമങ്ങളിലെ കുടുംബക്കാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ )

>> സുപ്രീം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം ഏത് ?
പത്മനാഭസ്വാമിക്ഷേത്രം

Previous Post Next Post