>> തിരുവിതാംകൂർ രാജവംശത്തിന്റെ പഴയകാല നാമം ?
തൃപ്പാപ്പൂർ സ്വരൂപം, വഞ്ചിസ്വരൂപം
>> വഞ്ചിഭൂപതി, ശ്രീപത്മനാഭദാസൻമാർ എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് ?
തിരുവിതാംകൂർ രാജാക്കന്മാർ
>> തിരുവിതാംകൂർ രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നം ?
ശംഖ്
>> തിരുവിതാംകൂറിന്റെ ദേശീയ ഗാനം ?
വഞ്ചീശമംഗളം
>> തിരുവിതാംകൂർ രാജവംശ സ്ഥാപകൻ, ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നിങ്ങനെ അറിയപ്പെടുന്നത് ?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
>> തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ് ?
ഹിരണ്യഗർഭം
>> ഹിരണ്യഗർഭം എന്ന ചടങ്ങ് ആരംഭിച്ച ഭരണാധികാരി ?
മാർത്താണ്ഡവർമ്മ
>> ഹിരണ്യഗർഭത്തിനുപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെടുന്നത് ?
പഞ്ചഗവ്യം
>> തിരുവിതാംകൂറിന്റെ നെല്ലറ ?
നാഞ്ചിനാട്
>> തിരുവിതാംകൂറിന്റെ പട്ടാളം അറിയപ്പെട്ടിരുന്നത് ?
നായർ ബ്രിഗേഡ്
>> തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത് ?
ദളവ/ദിവാൻ
>> തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ /ദളവ ആരായിരുന്നു ?
അറുമുഖം പിള്ള
>> തിരുവിതാംകൂറിലെ ആദ്യ ഹൈന്ദവേതര ദിവാൻ ?
കേണൽ മൺറോ
>> തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ ?
കേണൽ മൺറോ
>> തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ?
മുഹമ്മദ് ഹബീബുള്ള സാഹിബ്
>> തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ ?
പി. ജി. എൻ. ഉണ്ണിത്താൻ
>> ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു ?
മന്നത്ത് കൃഷ്ണൻ നായർ
>> തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത ഏത് ?
ചട്ടവരിയോലകൾ
>> ചട്ടവരിയോലകൾ എഴുതി തയ്യാറാക്കിയത് ആര് ?
ദിവാൻ കേണൽ മൺറോ
>> തിരുവിതാംകൂറിൽ ഓഡിറ്റ് ആന്റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്ന ദിവാൻ ?
കേണൽ മൺറോ
>> ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ?
കാർത്തിക തിരുനാൾ രാമ വർമ്മ (40 വർഷം )
>> ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ?
റാണി ഗൗരി ലക്ഷ്മി ഭായ്
>> ആധുനിക തിരുവിതാംകൂർ മാതൃകാ രാജ്യമെന്ന പ്രകീർത്തിക്കപെടാൻ തക്കവിധം ഭരണ മണ്ഡലത്തിന് അടിത്തറ പാകിയ ഭരണാധികാരി ?
സ്വാതിതിരുനാൾ
>> ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം എന്ന പദവി ലഭിച്ചത് ?
ആയില്യം തിരുനാൾ
>> കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽവന്നതെവിടെ ?
തിരുവിതാംകൂറിൽ
>> ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണസഭ നിലവിൽ വന്ന നാട്ടുരാജ്യം ?
തിരുവിതാംകൂർ (ആദ്യം - മൈസൂർ)
>> സ്വന്തമായി തപാൽ സംവിധാനം (അഞ്ചൽ) ആരംഭിച്ച ആദ്യത്തെ നാട്ടുരാജ്യം ?
തിരുവിതാംകൂർ
>> ഇന്ത്യയിൽ ആദ്യമായി വനിതാ പോലീസിനെ നിയമിച്ച നാട്ടുരാജ്യം ?
തിരുവിതാംകൂർ
>> ഇന്ത്യയിൽ ആദ്യമായി സെൻസെസ് നടന്ന നാട്ടുരാജ്യം ?
തിരുവിതാംകൂർ
>> ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയം ഇറക്കാൻ അധികാരമുണ്ടായിരുന്ന ഏക നാട്ടുരാജ്യം ?
തിരുവിതാംകൂർ
>> തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെയും ഭരണകാര്യങ്ങളെയും സംബന്ധിക്കുന്ന രേഖകൾ ?
മതിലകം രേഖകൾ
>> തിരുവിതാംകൂറിലെ പ്രധാന മന്ത്രിമാർ ?
പട്ടം താണുപിള്ള ,പറവൂർ ടി. കെ. നാരായണ പിള്ള
>> തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ?
- പട്ടം താണുപിള്ള
- ടി. എം. വർഗ്ഗീസ്
- സി. കേശവൻ
Kerala History, Thiruvithamcure History
Degree Level Exam Study Note, Kerala PSC Free Exam Training, Kerala PSC Exam Rank File