>> മുസ്ലീം ലീഗ് രൂപീകൃതമായ വർഷം ?
1906 ഡിസംബർ 30
>> മുസ്ലിം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തികൾ :
- ആഗാഖാൻ
- നവാബ് സലീമുള്ള
- മുഹ്‌സിൻ ഉൽ മുൾക്ക്
>> മുസ്ലീം ലീഗ് രൂപീകരിക്കപ്പെടുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആയിരുന്നത് ?
മിന്റോ II
>> മുസ്ലീങ്ങളുടെ ആവശ്യങ്ങൾ വൈസ്രോയി മിന്റോയെ അറിയിക്കാനായി 1906- ൽ പോയ സിംല പ്രതിനിധി സംഘത്തെ നയിച്ച വ്യക്തി ?
ആഗാഖാൻ
>> മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?
ആഗാഖാൻ
>> മുസ്ലീം ലീഗിന്റെ രൂപീകരണത്തിന് വേദിയായ നഗരം ഏത് ?
ധാക്ക
>> മുസ്ലിം ലീഗ് രൂപീകരണത്തിന് വേണ്ടിയുള്ള മീറ്റിങ്ങിനു നേതൃത്വം നൽകിയ നവാബ് ?
സലീമുള്ള (ധാക്ക നവാബ്)
>> മുസ്ലീം ലീഗിന്റെ ഭരണഘടന അറിയപ്പെടുന്നത് ?
ഗ്രീൻ ബുക്ക്
>> 'ഗ്രീൻ ബുക്ക്' തയ്യാറാക്കിയത് ?
മൗലാനാ മുഹമ്മദലി
>> ഓൾ ഇന്ത്യാ മുസ്ലിം ലീഗിന്റെ ആദ്യ കോൺഫറൻസ് നടന്നത് ?
അമൃത്സർ
>> അമൃത്സർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?
സർ സൈദ് അലി ഇമാം
>> മുസ്ലിം ലീഗിന്റെ ആദ്യ വാർഷിക സമ്മേളനം നടന്നതെവിടെ വച്ച് ?
കറാച്ചി (1907)
>> കറാച്ചി സമ്മേളനത്തിന്റെ പ്രസിഡന്റ് ?
സർ ആഡംജി പീർബോയ്
>> ലണ്ടനിൽ മുസ്ലീം ലീഗിന്റെ ശാഖ ആരംഭിച്ച വ്യക്തി ?
സയ്യിദ് അമീർ അലി (1908-ൽ)
>> ആഗാഖാൻ പ്രസിഡന്റ് സ്ഥാനം രാജി വച്ച വർഷം ?
1913
>> മുഹമ്മദലി ജിന്ന മുസ്ലീം ലീഗിൽ അംഗമായ വർഷം ?
1913
>> മുഹമ്മദലി ജിന്ന മുസ്ലീം ലീഗിൽ പ്രസിഡന്റായ വർഷം ?
1916
>> ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന ഏക സംഘടന മുസ്ലീം ലീഗാണെന്ന് അഭിപ്രായപ്പെട്ട നേതാവ് ആര് ?
മുഹമ്മദലി ജിന്ന
>> മുസ്ലിം ലീഗിന്റെ ആസ്ഥാനം ?
ലക്‌നൗ
>> മുസ്ലിം ലീഗിന്റെ ചിഹ്നം ?
ചന്ദ്രക്കലയും നക്ഷത്രവും
>> കോൺഗ്രസ്സും മുസ്ലീം ലീഗും ആദ്യമായി സംയുക്ത സമ്മേളനം നടത്തിയതെവിടെ ?
ലക്‌നൗ (1916)
>> കോൺഗ്രസ്സും മുസ്ലീം ലീഗും ലഖ്‌നൗ കരാറിൽ ഒപ്പുവച്ച വർഷം ?
1916
>> ലഖ്‌നൗ ഉടമ്പടിയിൽ ഒപ്പു വയ്ക്കുമ്പോൾ വൈസ്രോയി ആയിരുന്നത് ?
ചെംസ്ഫോർഡ്
>> 1929 -ൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്
മുഹമ്മദലി ജിന്ന
>> മുസ്ലീം ലീഗിന്റെ മുഖപത്രമായ 'ഡോൺ' (Dawn) ആരംഭിച്ചതാര് ?
മുഹമ്മദലി ജിന്ന (1942)
>> പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലീം ലീഗ് സമ്മേളനം ഏതായിരുന്നു ?
1930 ലെ അലഹബാദ് സമ്മേളനം
>> പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി നടത്തിയ വ്യക്തി ?
മുഹമ്മദ് ഇക്ബാൽ
>> പാകിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ?
മുഹമ്മദ് ഇക്ബാൽ
>> പാകിസ്ഥാന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് ?
മുഹമ്മദ് ഇക്ബാൽ
>> "സാരെ ജഹാംസെ അച്ഛാ" എന്ന ദേശഭക്തി ഗാനം രചിച്ചതാര് ?
മുഹമ്മദ് ഇക്ബാൽ
>> പാകിസ്ഥാന്റെ ദേശീയ കവി ?
മുഹമ്മദ് ഇക്ബാൽ
>> ഒരു പ്രത്യേക മുസ്ലീം രാഷ്ട്രം എന്ന വാദവുമായി ലഘുലേഖ പ്രസിദ്ധീകരിച്ച കേംബ്രിഡ്ജ് സർവകലാശാല വിദ്യാർത്ഥി ?
റഹ്മത് അലി
>> 1940-ലെ ലാഹോർ സമ്മേളനത്തിൽ വച്ച് ദ്വിരാഷ്ട്രവാദം (Two Nation Theory ) അവതരിപ്പിച്ച നേതാവ് ആര് ?
മുഹമ്മദലി ജിന്ന
>> ദ്വിരാഷ്ട്രവാദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
മുഹമ്മദലി ജിന്ന
>> ദ്വിരാഷ്ട്രവാദത്തേയും ഇന്ത്യയുടെ വിഭജനത്തേയും എതിർത്ത നേതാവ് ആര് ?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
>> ഇന്ത്യയെ വിഭജിച്ച് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്ഥാൻ എന്ന് പേരുള്ള രാഷ്ട്രം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് പ്രമേയം പാസ്സാക്കിയ സമ്മേളനം ഏത് ?
1940 ലെ ലാഹോർ സമ്മേളനം
>> 1940-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ?
മുഹമ്മദലി ജിന്ന
>> പാകിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ?
ചൗധരി റഹ്മാത്ത് അലി
>> ഉർദുഭാഷയിൽ പാകിസ്ഥാൻ എന്ന പദത്തിനർത്ഥം ?
ശുദ്ധമായ നാട് (വിശുദ്ധരുടെ നാട്)
>> 1940-ലെ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ച വ്യക്തി ?
ഏ.കെ.ഫസലുൾ ഹഖ്
>> പാകിസ്ഥാന്റെ പിതാവ് ?
മുഹമ്മദാലി ജിന്ന
>> മുസ്ലീം ലീഗ് 'Direct Action Day' ആയി ആചരിച്ചതെന്ന്?
1946 ആഗസ്റ്റ് 16
>> 'Direct Action' ദിനത്തിന്റെ മുദ്രാവാക്യം ?
We will fight and get Pakisthan
>> മുസ്ലിം ലീഗ് വിമോചന ദിനമായി ആചരിച്ചത് ?
1939 ഡിസംബർ 22