ദാദാഭായ്‌ നവറോജി



>> ദാദാഭായ്‌ നവറോജി ജനിച്ച വർഷം ?

1825 സെപ്റ്റംബർ 4

>> ദാദാഭായ്‌ നവറോജി ജനിച്ച സ്ഥലം ?
മുംബൈ

>> 'ഇന്ത്യയുടെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നത് ?
ദാദാഭായ്‌ നവറോജി

>> ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റേയും രാഷ്ട്രതന്ത്രശാസ്ത്രത്തിന്റേയും പിതാവ്‌ എന്നറിയപ്പെടുന്ന വ്യക്തി ?
ദാദാഭായ്‌ നവറോജി

>> 'ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ' എന്നറിയപ്പെടുന്നത് ?
ദാദാഭായ്‌ നവറോജി

>> 'ഇന്ത്യയുടെ ഗ്ലാഡ്സ്റ്റൺ' എന്നറിയപ്പെടുന്നത് ?
ദാദാഭായ്‌ നവറോജി

>> ബ്രിട്ടീഷ്‌ പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യാക്കാരൻ ?
ദാദാഭായ്‌ നവറോജി

>> 1866 ൽ ലണ്ടനിൽ ഈസ്റ്റ്‌ ഇന്ത്യ അസോസിയേഷൻ രൂപീകരിച്ച വ്യക്തി ?
ദാദാഭായ്‌ നവറോജി

>> മുതിർന്നവർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ദാദാഭായ്‌ നവറോജി ആരംഭിച്ച പ്രസ്ഥാനം ഏത് ?
ഗ്യാൻ പ്രസാരക്‌ മണ്ഡലി

>> മുംബയിലെ എൽഫിൻസ്റ്റൻ കോളേജിൽ പ്രൊഫെസറായ ആദ്യ ഇന്ത്യക്കാരൻ ?
ദാദാഭായ്‌ നവറോജി

>> പാഴ്‌സി മതപരിഷ്‌കരണ സംഘടനയായ റഹനുമായ്‌ മസ്ദയാസൻ സഭയുടെ സജീവ പ്രവർത്തകനായിരുന്ന വ്യക്തി ?
ദാദാഭായ്‌ നവറോജി

>> ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയതാര് ?
ദാദാഭായ്‌ നവറോജി

>> 'സ്വരാജ്‌' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ?
ദാദാഭായ്‌ നവറോജി

>> കോൺഗ്രസ്സിന്‌ ആ പേര്‌ നിർദ്ദേശിച്ച വ്യക്തി ?
ദാദാഭായ്‌ നവറോജി

>> കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡന്റും ആദ്യ അഹിന്ദു പ്രസിഡന്റുമായ വ്യക്തി ?
ദാദാഭായ്‌ നവറോജി

>> ദാദാഭായ്‌ നവറോജി കോൺഗ്രസ്‌ പ്രസിഡന്റായ സമ്മേളനങ്ങൾ :

  1. 1886 -ലെ കൽക്കട്ടാ സമ്മേളനം
  2. 1893 - ലെ ലാഹോർ സമ്മേളനം
  3. 1906 - ലെ കൽക്കട്ട സമ്മേളനം


>> ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ്‌ പ്രസിഡന്റായ വ്യക്തി ?
ദാദാഭായ്‌ നവറോജി (81-ാം വയസ്സിൽ)

>> ബോംബെയിലെ എൽഫിൻസ്റ്റോൺ കോളേജിൽ പ്രഫസറായി നിയമിക്കപ്പെട്ട ആദ്യ  ഇന്ത്യാക്കാരൻ ആര് ?
ദാദാഭായ്‌ നവറോജി

>> ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണത്തിനും ധൂർത്തിനുമെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി ?
ദാദാഭായ്‌ നവറോജി

>> ദാദാഭായ്‌ നവറോജി സാമ്പത്തിക ചോർച്ചാ സിദ്ധാന്തത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഏത് പ്രസിദ്ധീകരണത്തിലാണ് പരാമർശിച്ചിരിക്കുന്നത് ?
ഇംഗ്ലണ്ട്സ് ഡെബിറ്റ് ടു ഇന്ത്യ  

>> മസ്തിഷ്ക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
ദാദാഭായ്‌ നവറോജി

>> ഏത്‌ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായാണ്‌ നവറോജി ബ്രിട്ടീഷ്‌ പാർലമെന്റിൽ അംഗമായത്‌ ?
ലിബറൽ പാർട്ടി

>> ദാദാഭായ്‌ നവറോജിയുടെ പ്രസിദ്ധമായ കൃതി ഏത് ?
പോവർട്ടി ആന്റ്‌ അൺ ബ്രിട്ടീഷ്‌ റൂൾ ഇൻ ഇന്ത്യ

>> ദാദാഭായ് നവറോജി ആരംഭിച്ച പത്രങ്ങൾ ?

  • വോയിസ് ഓഫ് ഇന്ത്യ
  • റാസ്ത് ഗോഫ്ത്താർ

>> ദാദാഭായ്‌ നവറോജി അന്തരിച്ചത് ?
1917  ജൂൺ 30

Previous Post Next Post