Ayurveda Therapist - Question Paper and Answer Key

 Name of Post: Ayurveda Therapist

Department: Indian Systems of Medicine

Cat. No: 256/2021

Date of Test: 05.03.2022

Question Code: 019/2022


1. 18 വയസ്സായ വ്യക്തിക്ക്‌ കഷായവസ്തി ദ്രവത്തിന്റെ അളവ്‌.
(A) 12 പലം
(B) 14 പലം
(C) 10 പലം
(D) 24 പലം

2. ഏലം, ഇലവർങ്ഗം, പച്ചില ഇവയെ ഒരുമിച്ച്‌ _______ എന്നു പറയുന്നു.
(A) ത്രികടു അ
(B) ത്രിഫല
(C) ത്രിജാതം
(D) ഇവയൊന്നുമല്ല

3. കഷായ കല്പനകൾ എത്ര വിധം ?
(A) 5
(B) 6
(C) 8
(D) 7

4. മനുഷ്യശരീരത്തിലെ അസ്ഥികളുടെ ആകെ എണ്ണം.
(A) 206
(B) 306
(C) 107
(D) 410

5. ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ്‌ ?
(A) ഊർവ്വസ്ഥി
(B) പ്രഗണ്ഡാസ്ഥി
(C)  അക്ഷകാസ്ഥി
(D) ജംഘാസ്ഥി
 
6. ചൂടുപിടിപ്പിച്ച വസ്ത്രം കൊണ്ട്‌ വിയർപ്പിക്കുന്നത്‌
(A) താപസ്വേദം
(B) ഉപനാഹസ്വേദം
(C) ഊഷ്‌മസ്വേദം
(D) ദ്രവസ്വേദം

7. രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം.
(A) തെർമ്മോമീറ്റർ
(B) ബാരൊമീറ്റർ
(C) സ്പൈറോമീറ്റർ
(D) സ്ഫിഗ്‌മോമാനോമീറ്റർ

8. _____ ഓഷധത്തെ കല്ക്കം എന്നു പറയുന്നു.
(A) ചതച്ചു പിഴിഞ്ഞുണ്ടാക്കുന്നത്‌
(B) അരച്ചുവെള്ളത്തിൽ കലക്കുന്നത്‌
(C) പൊടിച്ചെടുക്കുന്നത്‌
(D) ചതച്ചു രാത്രി മുഴുവൻ വെള്ളത്തിലിട്ടിരുന്ന്‌ പിഴിഞ്ഞെടുക്കുന്നത്‌

9. ക്ലേദക കഫത്തിന്റെ സ്ഥാനം.
(A) ആമാശയം
(B) ശിരസ്സ്
(C) സന്ധികൾ
(D) ഉരസ്സ്

10. ഗണ്ഡൂഷം എത്ര വിധം ?
(A) 4
(B) 8
(C) 6
(D) 2

11. തക്രധാരയിൽ തക്രം നിർമ്മിക്കുന്നതിന്‌ താഴെപ്പറയുന്നവയിൽ ഏതാണ്‌ ഉപയോഗിക്കുന്നത്‌ ?
(A) കടുക്ക
(B) താന്നിക്ക
(C)  വെളുത്തുള്ളി
(D) നെല്ലിക്ക

12. വാഗ്ഭടന്റെ അഭിപ്രായ പ്രകാരം മർശനസ്യത്തിന്റെ ശ്രേഷ്ഠമാത്ര എത്ര ?
(A) ദശബിന്ദു
(B) അഷ്ടബിന്ദു
(C) ഷട്ബിന്ദു
(D) ഇവയൊന്നുമല്ല

13. പിത്തത്തിന്റെ വിശേഷ സ്ഥാനം.
(A) ആമാശയം
(B) രസധാതു
(C) നാഭി
(D) ദർശനേന്ദ്രിയം

14. വീര്യം എത്രവിധം ഉണ്ട്‌ ?
(A) 2
(B) 6
(C) 7
(D) 9

15. ക്ഷീരധൂമം
(A) സ്വേദനകർമ്മം
(B) സ്നേഹനകർമ്മം
(C) പഞ്ചകർമ്മം
(D) ഇവയൊന്നുമല്ല

16. നസ്യം പ്രയോഗിക്കാൻ പാടില്ലാത്തവർ
(A) 7 വയസ്സിന്‌ താഴെ പ്രായമുള്ളവനിൽ
(B) 18 വയസ്സ്‌ തികയാത്തവനിൽ
(C) 80 വയസ്സ്‌ കഴിഞ്ഞവർ
(D) A & C

17. വ്യാനവായുവിന്റെ കർമ്മം ഏതാണ്‌ ?
(A) ക്ഷവഥു
(B) ഷ്ഠീവനം
(C)  വാക്പ്രവൃത്തി
(D) ശരീരം മുഴുവനും സഞ്ചരിക്കും

18. ചെറുചൂടുവെള്ളം കൊണ്ടുള്ള ഗണ്ഡൂഷത്തിന്റെ ഗുണം.
(A) ദാഹപ്രശമനം
(B)  വായ്ക്കുലഘുത്വം
(C) ദൗർഗന്ധ്യനാശനം
(D) കഫവൃദ്ധിശമനം

19. ഏത്‌ ആചാര്യനാണ്‌ ധമനീമർമ്മത്തെ കുറിച്ച്‌ പറയുന്നത്‌ ?
(A) വാഗ്ഭടൻ
(B) ഡൽഹണൻ
(C) ചരകൻ
(D) സുശ്രുതൻ

20. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്‌ ?
(A) ഉമിനീർ ഗ്രന്ഥികൾ
(B) ആഗ്നേയഗ്രന്ഥി
(C) കരൾ
(D) വൃക്ക

21. അഭ്യംഗം കൊണ്ടുള്ള ഗുണം എന്ത്?
(A) അജീർണ്ണം
(B) വാതവർദ്ധനം
(C) വാതശമനം
(D) ഇവയൊന്നുമല്ല

22. അന്ത:സ്രോതസ്സുകൾ എത്ര വിധം ?
(A) 2
(B) 7
(C) 9
(D) 13

23. താഴെ പറയുന്നവയിൽ പഞ്ചകർമ്മത്തിലുൾപ്പെടാത്തത്‌ ഏത്‌ ?
(A) സ്വേദനം
(B) വിരേചനം
(C) വസ്തി
(D) വമനം

24 . പിത്താധിക്യത്തിൽ ജഠരാഗ്നിയുടെ അവസ്ഥ.
(A) മന്ദം
(B) സമം
(C) തീക്ഷ്ണം
(D) വിഷമം

25. വൃക്കകളുടെ ധർമ്മപരമായ അടിസ്ഗ്റാന ഘടകങ്ങളാണ്‌
(A)  നെഫ്രോണുകൾ
(B) ന്യൂറോണുകൾ
(C) മൈറ്റോകോൺഡ്രിയ
(D) ആക്സോണുകൾ

26. സ്നേഹദ്രവ്യങ്ങളിൽ ശ്രേഷ്ഠം.
(A) ഘൃതം
(B) മജ്ജ
(C) തൈലം
(D) വസ

27. കർണ്ണപാർശ്വഗ്രന്ഥികൾ താഴെ പറയുന്നവയിൽ ഏതിലുൾപ്പെടുന്നു ?
(A) ഉമിനീർഗ്രന്ഥികൾ
(B) ആഗ്നേയഗ്രന്ഥി
(C) കരൾ
(D) ഇവയൊന്നുമല്ല

28. വാഗ്ഭടന്റെ അഭിപ്രായത്തിൽ ഗർഭസ്ഥ ശിശുവിന്‌ അംഗങ്ങൾ വ്യക്തമാകുന്ന മാസം ഏത്‌ ?
(A) അഞ്ചാമത്തെ മാസം
(B) മൂന്നാമത്തെ മാസം
(C) രണ്ടാമത്തെ മാസം
(D) ആറാമത്തെ മാസം

29. സ്നേഹപാനത്തിന്റെ ഹൃസ്വമാത്രയോടു തുല്യമായിട്ടു പ്രയോഗിക്കുപ്പെടുന്ന സ്നേഹവസ്തിയാണ്
(A) കർമ്മവസ്തി
(B) കാലവനസ്തി
(C)  കഷായവസ്തി
(D) മാത്രാവസ്തി

30. സുശ്രുതന്റെ അഭിപ്രായത്തിൽ സന്ധികൾ എത്ര വിധം ?
(A) 3
(B) 6
(C) 10
(D) 8

31. രസധാതുവിന്റെ ശ്രേഷ്ഠമായ കർമ്മം.
(A) പ്രീണനം
(B) ജീവനം
(C) ലേപനം
(D) ധാരണം

32. ത്രികോൽപകൊന്ന _______ ന് ഉപയോഗിക്കുന്ന ഔഷധമാണ്
(A) വമനം
(B) വിരേചനം
(C) നസ്യം
(D) അഞ്ജനം
 
33. താഴെ പറയുന്നവയിൽ ഉഭയേന്ദ്രിയം ഏത്‌ ?
(A) മനസ്സ്‌
(B) നേത്രം
(C) കർണ്ണം
(D) ഇവയൊന്നുമല്ല

34. ധമനീമർമ്മങ്ങൾ എത്ര ?
(A) 8
(B) 2
(C) 9
(D) 12

35. അഷ്ടാംഗഹൃദയകാരന്റെ അഭിപ്രായത്തിൽ താഴെ പറയുന്നവയിൽ കോഷ്ഠാംഗം ഏത്‌ ?
(A) ആമാശയം
(B) പക്വാശയം
(C) ഹൃദയം
(D) മൂത്രാശയം

36. താഴെ പറയുന്നവയിൽ മനോദോഷം ഏത്‌ ?
(A) വാതം, പിത്തം
(B) രജസ്സ്‌, തമസ്സ്‌
(C) സത്വം, രജസ്സ്‌
(D)  കഫം, പിത്തം

37.സ്വസ്ഥന് നസ്യത്തിന്‌ പതിവായി ഉപയോഗിക്കാവുന്നത്‌
(A) വസ
(B) ഘൃതം
(C) തൈലം
(D) ഇവയൊന്നുമല്ല

38. താഴെ പറയുന്നവയിൽ വമനത്തിന്‌ ശ്രേഷ്ഠഔഷധം ഏത്‌ ?
(A) മലങ്കാരയ്ക്ക
(B) ത്രികോൽപക്കൊന്ന
(C) ചുക്ക്‌
(D) തിപ്പലി

39. സ്വേദവിധി എത്ര വിധം ?
(A) 5
(B) 3
(C) 2
(D) 4

40. സെറിബ്രം, തലാമസ്‌, ഹൈപ്പോതലാമസ്‌ എന്നിവ ________ ന്റെ ഭാഗമാണ്‌.
(A) പൂർവ്വ മസ്തിഷ്ക്കം
(B) മധ്യമസ്തിഷ്ക്കം
(C) പിൻമസ്തിഷ്ക്കം
(D) സുഷുമ്ന

41. ആധുനികശാസ്ത്ര പ്രകാരം കൈയിൽ എത്ര അസ്ഥികളുണ്ട്‌ ?
(A) 64
(B) 62
(C) 26
(D) 29

42. ഏറ്റവും ഗുരുവായരസം.
(A) തിക്തം
(B) കഷായം
(C) ലവണം
(D) മധുരം

43. ശകൃത് മലത്തിന്റെ കർമ്മം.
(A) അവഷ്ടംഭം
(B) ക്ലേദവഹനം
(C) കേശവിധുതി
(D) ഇവയൊന്നുമല്ല

44. സുശ്രുതന്റെ അഭിപ്രായത്തിൽ ത്വക്കിന്റെ മൂന്നാമത്തെ പാളിയാണ്‌
(A) അവഭാസിനി
(B) ശ്വേത
(C) ലോഹിത
(D) വേദിനി

45. താഴെ പറയുന്നവയിൽ ധമനീ മർമ്മം ഏത്‌ ?
(A) ഹൃദയം
(B) വസ്തി
(C) നാഭി
(D) ശ്യംഗാടകം

46. താഴെ പറയുന്നവയിൽ സമ്യക്സ്നിഗ്ദ ലക്ഷണമേത്‌ ?
(A) ശിരശൂല
(B) വാതപ്രതിലോമം
(C) ക്ലമം
(D) പാണ്ഡുത്വം

47. ഉറങ്ങാൻ നേരത്തുള്ള ഔഷധോപയോഗം, താഴെ പറയുന്ന ഏതു രോഗത്തിലാണ്‌ അഭികാമ്യം ?
(A) ഊർദ്ധ്വജത്രു വികാരങ്ങളിൽ
(B) ആക്ഷേപകം
(C) ഛർദ്ദി
(D) കാസം

48. രസങ്ങൾ എത്ര വിധം ?
(A) 2
(B) 6
(C) 3
(D) 4

49. ഇളനീർ കുഴമ്പ്‌ _______ ഉപയോഗിക്കുന്നു.
(A) നസ്യം
(B) അഭ്യംഗം
(C) അഞ്ജനം
(D) തർപ്പണം

50. ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പിത്തം.
(A) സാധകം
(B) രഞ്ജകം
(C) ആലോചകം
(D) ഭ്രാജകം

51. പ്രതിമർശം ______ ആണ്‌.
(A) തർപ്പണം
(B) വിരേചനം
(C) നസ്യം
(D) വമനം

52. ___________ സപ്തധാതുക്കളിലൂൾപ്പെട്ടതാണ്‌.
(A) വാതം
(B)  പിത്തം
(C) കഫം
(D) മേദസ്

53. പ്രതപോടലസ്വേദം ഏതിലുൾപ്പെടുന്നു ?
(A) താപസ്വേദം
(B) ഉപനാദസ്വേദം
(C) ഊഷ്‌മസ്വേദം
(D) ദ്രവസ്വേദം

54. യോഗവസ്തിയിൽ എത്ര സ്നേഹ വസ്തികളുണ്ട്‌ ?
(A) 3
(B) 5
(C) 8
(D) 1

55. അപബാഹുക രോഗത്തിൽ ഹിതകരമായ നസ്യം
(A) ബ്യംഹണ നസ്യം
(B) വിരേചന നസ്യം
(C) ശമന നസ്യം
(D) ഇവയൊന്നുമല്ല

56. വസ്തിമർമ്മം ഏതു വിഭാഗത്തിലുൾപ്പെടുന്നു
(A) വൈകല്യകരം
(B)  രുജാകരം
(C) കാലാന്തര പ്രാണഹരം
(D) സദ്യപ്രാണഹരം

57. ധൂമപാനം _______  എത്ര വിധം?
(A) 2
(B) 3
(C) 5
(D) 77

58. സ്വസ്ഥനിൽ ______ ഇടവിട്ടു തർപ്പണം ചെയ്യണം.
(A) ഒരു ദിവസം
(B) ഈരണ്ടു ദിവസം
(C) ആറു ദിവസം
(D)മൂന്നു ദിവസം

59. വമനത്തിന്റെ പശ്ചാത്‌ കർമ്മം.
(A) ധൂമപാനം
(B) നസ്യം
(C) വസ്തി
(D) വിരേചനം

60. നിത്യവും പ്രയോഗിക്കാവുന്ന നസ്യം
(A)  മർശനസ്യം
(B) പ്രതിമർശനസ്യം
(C) വിരേചനനസ്യം
(D) ബ്യംഹണനസ്യം

61. കർമ്മവസ്തിയിൽ എത്ര കഷായ വസ്തികളുണ്ട്‌ ?
(A) 12

(B) 5
(C) 30
(D) 1

62. നാക്കിന്റെ ഗ്രഹണ ശക്തിയെ നശിപ്പിക്കുന്ന രസം ഏത്‌ ?
(A) തിക്തം
(B) മധുരം
(C) അമ്ലം
(D) കഷായം

63. ഉദ്വർത്തനം കൊണ്ടുള്ള ഗുണം.
(A) കഫവർദ്ധനം
(B) കഫ ശമനം
(C) മേദോവർദ്ധനം
(D) ഇവയൊന്നുമല്ല

64. ത്രിമർമ്മങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന ആചാര്യൻ.
(A) വാഗ്ഭടൻ
(B) സുശ്രുതൻ
(C) ചരകൻ
(D)  അരുണദത്തൻ

65. വാഗ്ഭടന്റെ അഭിപ്രായത്തിൽ സ്നായുക്കളുടെ എണ്ണം എത്ര ?
(A) 300
(B) 107
(C) 900
(D) 7

66. ആക്സോൺ താഴെ പറയുന്നവയിൽ ഏതിന്റെ ഭാഗമാണ്‌ ?
(A) നെഫ്രോണുകൾ
(B) ന്യൂറോണുകൾ
(C) മൈറ്റോകോൺഡ്രിയ
(D) ഇവയൊന്നുമല്ല

67. ________ രസം അധികമായി ഉപയോഗിച്ചാൽ കഷണ്ടിയേയും നരയേയും ഉണ്ടാക്കും.
(A) മധുരം
(B) അമ്ലം
(C) ലവണം
(D) തിക്തം

68. ഉരോമർമ്മങ്ങൾ എത്ര?
(A) 9
(B) 10
(C) 11
(D) 3

69. ജഠരാഗ്നി സംയോഗം നിമിത്തം ഉണ്ടാകുന്ന രസത്തെയാണ്‌ _______ എന്നു പറയുന്നത്‌.
(A) രസം
(B) വീര്യം
(C) വിപാകം
(D) പ്രഭാവം

70. മസ്തിഷ്ക്കവും സുഷുമ്നയും ചേർന്നതാണ്‌
(A) പരിധീയ നാഡീവ്യവസ്ഥ
(B) കേന്ദ്ര നാഡീവ്യവസ്ഥ
(C) സ്വതന്ത്ര നാഡീവ്യവസ്ഥ
(D) ഇവയൊന്നുമല്ല

71. പേശികൾ എത്ര വിധം ?
(A) 6
(B) 7
(C) 3
(D) 1

72. മധുരരസത്തിന്റെ ഭൂതഘടനാധിക്യം ഏതാണ്‌
(A) അഗ്നി, ഭൂമി
(B) ഭൂമി, ജലം
(C) ഭൂമി, വായു
(D) അഗ്നി, വായു

73. ശരീരത്തിൽ മാതൃജമല്ലാത്തത്‌.
(A) രക്തം
(B) മാംസം
(C) മജ്ജ
(D) അസ്ഥി

74. പിത്തത്തിന്റെ വിശേഷ ചികിത്സ.
(A) സ്നേഹവസ്തി
(B) വമനം
(C) വിരേചനം
(D) അഭ്യംഗം

75. സാധാരണഗതിയിൽ ഫൃദയഠ ഒരു മിനിട്ടിൽ എത്ര തവണമിടിക്കുന്നു ?
(A) 42
(B) 72
(C) 102
(D) 110

76. അമ്ലരസത്തിന്റെ വിപാകം ഏത്‌ ?
(A) മധുര വിപാകം
(B) കഷായ വിപാകം
(C) അമ്ല വിപാകം
(D) ഇവയൊന്നുമല്ല

77. വമനം ചെയ്യാൻ പാടില്ലാത്ത രോഗാവസ്ഥ.
(A) ശ്വാസം
(B) കാസം
(C)  ഉന്മാദം
(D) ഗുല്മരോഗം

78. ________ സ്നേഹ ദ്രവ്യങ്ങൾ ഒരുമിച്ചു ചേർക്കുന്നതിനെ യമകം എന്നു പറയുന്നു.
(A) 8
(B) 2
(C) 3
(D) 4

79. കേവലമായ സ്നേഹപാനത്തിന്റെ ഉത്തമമാത്ര ________ യാമം കൊണ്ട്‌ ദഹിക്കുന്നു.
(A) 8
(B) 4
(C) 2
(D) 1

80. വാതാധിരോഗങ്ങളിൽ ശ്രേഷ്ഠമായ ചികിത്സ
(A) വമനം
(B) വിരേചനം
(C) വസ്തി
(D) ഊഷ്‌മസ്വേദം

81. വാതദോഷം എത്ര വിധം ?
(A) 3
(B) 6
(C) 5
(D) 7

82. അനാഗ്നേയ സ്വേദമാണ്‌
(A) ദ്രവസ്വേദം
(B) താപസ്വേദം
(C) ഉപനാഹസ്വേദം
(D) ഊഷ്‌മസ്വേദം

83. ഹൃദയത്തിൽ ത്രിദള വാൽവ്‌ കാണുന്നത്‌ എവിടെയാണ്‌ ?
(A) വലത്തേ ഏട്രിയത്തിനും വലത്തേ വെൻട്രിക്കിളിനും ഇടയിലുള്ള സുഷിരത്തിൽ
(B) ഇടത്തേ ഏട്രിയത്തിനും ഇടത്തേ വെൻട്രിക്കിളിനും ഇടയിലുള്ള സുഷിരത്തിൽ
(C) മഹാധമനിയിൽ
(D) ശ്വാസകോശ ധമനികളിൽ

84. അവഗാഹസ്വേദം താഴെ പറയുന്നവയിൽ ഏതിലുൾപ്പെടുന്നു ?
(A) താപസ്വേദം
(B) ദ്രവസ്വേദം
(C) ഉപനാഹസ്വേദം
(D) ഊഷ്‌മസ്വേദം

85.  ഏറ്റവും ലഘുഗുണത്തോടു കൂടിയത്‌ ?
(A) വിലേപി
(B) പേയ
(C) മണ്ഡം
(D) ഓദനം

86. ഗുർവാദിഗുണങ്ങൾ എത്ര വിധം ?
(A) 10
(B) 12
(C) 3
(D) 20

87. ഒരു ദ്രവത്തിന്റെ സവിശേഷ പ്രവർത്തനത്തിനു കാരണം ആ ദ്രവ്യത്തിന്റെ ______ ആണ്‌.
(A)  പ്രഭാവം
(B) വീര്യം
(C)  ഗുണം
(D) വിപാകം

88. വാഗ്ഭടൻ ശരീരത്തെ എത്ര അംഗങ്ങളായി വിഭജിച്ചിരിക്കുന്നു ?
(A) 6
(B) 8
(C) 4
(D) 2

89. ശിരസ്സിൽ സ്ഥിതി ചെയ്യുന്ന വായു.
(A) ഉദാനൻ
(B) വ്യാനൻ
(C) പ്രാണൻ
(D) സമാനൻ

90. നസ്യം എത്ര വിധം ?
(A) 6
(B) 7
(C) 3
(D) 10

91. താഴെ പറയുന്നതിൽ ഗ്രാഹിയായത്‌.
(A) മണ്ഡം
(B) പേയ
(C) വിലേപി
(D) ഇവയൊന്നുമല്ല

92. രക്തത്തിന്റെ പ്രമാണം എത്രയാണ്‌ ?
(A) 4 അഞ്ജലി
(B) 6 അഞ്ജലി
(C) 8 അഞ്ജലി
(D) 3 അഞ്ജലി

93. സദ്യോപ്രാണഹരമർമ്മാഭിഘാതത്തിൽ മരണം സംഭവിക്കാവുന്ന പരമാവധി കാലദൈർഘ്യം.
(A) 7 ദിവസം
(B) 2 ദിവസം
(C) 1 മാസം
(D) 14 ദിവസം

94. ജ്വരത്തിൽ ഹിതകരമായത്‌.
(A) വിലേപി
(B) മണ്ഡം
(C) പേയ
(D) ഓദനം

95. 20 വയസ്സു കഴിഞ്ഞവർക്ക്‌, വസ്തിനേത്രത്തിന്റെ നീളം.
(A) 12 അംഗുലം
(B) 8 അംഗുലം
(C) 7 അംഗുലം
(D) 6 അംഗുലം

96. സമൃക്‌സ്‌നിഗ്ദ്ധനായവനൻ എത്ര ദിവസത്തിനുശേഷമാണ്‌ വിരേചനം ചെയ്യേണ്ടത്‌ ?
(A) 3 ദിവസത്തിനുശേഷം
(B)  5 ദിവസത്തിനുശേഷം
(C) 2 ദിവസത്തിനുശേഷം
(D)  7 ദിവസത്തിനുശേഷം

97. കഷായവസ്തി ചെയ്യാൻ പാടില്ലാത്ത രോഗാവസ്ഥ.
(A) വാതശോണിതം
(B) ഗുല്മം
(C)  ആനാഹം
(D) അർശസ്സ്‌

98. വിശല്യഘ്നമർമ്മങ്ങളിലൂൾപ്പെടുന്നതാണ്‌.
(A) ഗുല്ഫം
(B) അപാംഗം
(C) വിടപം
(D) സ്ഥപനി

99. സദ്യ:സ്നേഹം പ്രയോഗിക്കേണ്ടത്‌ ആർക്കാണ്‌ ?
(A) കഫം വർദ്ധിച്ചവർ
(B) മേദസ്സ്‌ വർദ്ധിച്ചിരിക്കുന്നവർ
(C) പിത്തം വർദ്ധിച്ചവർ
(D) വൃദ്ധന്മാർ

100. നഖരോമങ്ങൾ ഏതിന്റെ മലമാണ്‌ ?
(A) രക്തം
(B) രസം
(C) അസ്ഥി
(D) മേദസ്സ്‌


Previous Post Next Post