Beat Forest Officer - Question Paper and Answer Key

 


Name of Post: Beat Forest Officer 

 Department: Forest

Cat. 124/2020

Date of Test: 21.03.2022

Question Code: 021/2022 

1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കാനിങ്ങ്‌ പ്രഭുവുമായി ബന്ധപ്പെടാത്തത്‌ ഏത്‌ ?
i) ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയ്‌ ആയിരുന്നു.
ii) ദത്താവകാശ നിരോധന നിയമം വീൻവലിച്ചു.
iii) ഇൽബർട്ട്‌ ബിൽ അവതരിപ്പിച്ചു.
iv) 1858 ലെ ഗവ. ഓഫ്‌ ഇന്ത്യ ആക്ട്‌ നിലവിൽ വന്നു.
A) i, ii
B) i, iii
C) Only i
D) Only iii

2. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത്‌ ?
i) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്‌ ആനിബസന്റ്‌ ആയിരുന്നു.
ii) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്‌ ബദറുദ്ദീൻ തയാബ്ജി ആകുന്നു.
iii) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മലയാളി പ്രസിഡന്റ്‌ ചേറ്റൂർ ശങ്കരൻ നായർ ആകുന്നു.
iv) ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്‌ ആയത്‌ 1925 ൽ ആയിരുന്നു.
A) i, ii, iii
B) ii, iii, iv
C) i, iii, iv
D) i, ii, iv

3. ചൈനീസ്‌ വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത്‌ ?
i) 1936 ൽ മാവോ സേതുങ്ങ്‌ ലോങ്ങ്‌ മാർച്ച്‌ നടത്തി.
ii) ഡോ. സൺയാത്സെൻ 1911 ലെ വിപ്ലവം നയിച്ചു.
iii) 1927 ൽ ചൈനയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരിച്ചു.
iv) ചൈനയിൽ ആഭ്യന്തരയുദ്ധം കുമീന്താങ്ങുകളും ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും തമ്മിലായിരുന്നു.
A) i, ii
B) i, iii
C) ii, iii
D) iii,iv

4. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡികൾ ഏത്‌ ?
i) ഒന്നാം പാനിപത്ത്‌ യുദ്ധം - ബാബർ x ഇബ്രാഹിം ലോദി
ii) ബക്സാർ യുദ്ധം - മിർജാഫർ x ക്ലൈവ്‌
iii) കുളച്ചൽ യുദ്ധം - മാർത്താണ്ഡവർമ്മ x ഡച്ചുകാർ
iv) ഖണ്വയുദ്ധം - ബാബർ x റാണാസംഗ
A) i, iii
B) iii, iv
C) Only ii
D) Only iv

5. സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്‌ ?
i) കന്യാകുമാരിക്കടുത്തുള്ള ശാസ്താംകോവിൽവിള എന്ന സ്ഥലത്ത്‌ ജനിച്ചു.
ii) 1800 ൽ സമത്വസമാജം സ്ഥാപിച്ചു,
iii) അഖിലതിരുട്ട്‌, അരുൾനൂൽ എന്നിവ പ്രധാന പ്രസിദ്ധീകരണങ്ങൾ.
iv) അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം പിതാവിന്റെ വഴി എന്നറിയപ്പെട്ടു.
A) i, ii
B) ii, iii
C) ii Only
D) i, iii, iv

6. കോവിഡിനുള്ളപ്രതിരോധ മരുന്നായ കോവാക്സിൻ ഉത്പാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഏത്‌ ?
A) ബയോകോൺ
B) ഭാരത്‌ ബയോടെക്‌
C) സിറം ഇൻസ്റ്റിറ്റ്യൂട്ട്
D) ആസ്ട്രാ സെനക്കാ

7. ധരാതലീയ ഭൂപടങ്ങളിൽ വടക്ക്‌ തെക്ക്‌ ദിശയിൽ വരയ്ക്കപ്പെടുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത്‌
A) ഈസ്റ്റിംഗ്സ്‌
B) നോർത്തിംഗ്സ്‌
C)  കോണ്ടൂർ രേഖകൾ
D) ഗ്രീനിച്ച്‌ രേഖകൾ

8. ലോയ്സ്‌ സമതലങ്ങൾ സൃഷ്ടിക്കുന്നത്‌
A) നദികൾ
B) ഹിമാനി
C) തിരമാലകൾ
D) കാറ്റ്‌

9. രണ്ട്‌ വേലിയേറ്റങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം
A) 24 മണിക്കൂർ 10 മിനിറ്റ്‌
B) 12 മണിക്കൂർ 25 മിനിറ്റ്‌
C) 6 മണിക്കൂർ 30 മിനിറ്റ്‌
D) 14 മണിക്കൂർ 15 മിനിറ്റ്‌

10. ഹരിതഗൃഹ പ്രഭാവത്തിന്‌ കാരണമാകുന്ന അന്തരീക്ഷമണ്ഡലമാണ്‌
A) അയണോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
C) ട്രോപ്പോസ്ഫിയർ
D) മിസോസ്ഫിയർ

11. മാർബിൾ ഏതുതരം ശിലകൾക്ക്‌ ഉദാഹരണമാണ്‌ ?
A) ആഗ്നേയശില
B) കായാന്തരിതശില
C) അവസാദശില
D) പാതാളശില

12. ബെറിംഗ്‌ കടലിടുക്ക്‌ വഴി തെക്കോട്ട്‌ ഒഴുകുന്ന സമുദ്രജല പ്രവാഹമേത്‌ ?
A) കുറോഷിയോ
B) ഒയാഷിയോ
C)  കാലിഫോർണിയ
D) ഹംബോൾട്ട്‌

13. താഴെ തന്നിരിക്കുന്നവയിൽ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
i) മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള വളർച്ച.
ii) സ്വാശ്രയത്വം.
iii) ഭൂപരിഷ്കരണം.
iv) ആഗോളവത്കരണം.
A) i, ii, iii
B) i, ii, iv
C) i, ii, iii, iv
D) i, ii

14. താഴെ തന്നിരിക്കുന്നവയിൽ ഹരിരവിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്‌ ?
i) ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടം ആന്ധ്രാപ്രദേശ്‌, പഞ്ചാബ്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ പരിമിതപ്പെട്ടു.
ii) ഉയർന്ന ഉത്പാദനം കമ്പോളമിച്ചത്തിന് ഇടയാക്കി.
iii) അത്യുൽപാദന ശേഷിയുള്ള വിത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഉപയോഗം കാർഷിക രംഗത്ത്‌ ഉണ്ടായി.
A) i, ii, iii
B) i, iii
C) ii, iii
D) ഇവയൊന്നും ശരിയല്ല

15. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയങ്ങൾ ഉടലെടുക്കുന്നതിന്‌ കാരണമല്ലാത്തത്‌ ഏത്‌ ?
A) വിദേശനാണയ കരുതൽ ശേഖരത്തിലുള്ള ഇടിവ്‌
B)  ഉയർന്ന ഫിസ്‌കൽ കമ്മി (ധനകമ്മി)
C) ഉയർന്ന ജനസംഖ്യാ നിരക്ക്‌
D) ഗൾഫ്‌ പ്രതിസന്ധി
 
16. താഴെ കൊടുത്തിരിക്കുന്നവയിൽ അവസാദശിലയ്ക്ക്‌ ഉദാഹരണം ഏത്‌ ?
A) ഗ്രാനൈറ്റ്‌
B) ചുണ്ണാമ്പ്‌ കല്ല്‌
C) മാർബിൾ
D) ബസാൾട്ട്‌

17. ഒരു പ്രധാന റാബിവിളയാണ്‌
A) നെല്ല്
B) ചോളം
C) പുകയില
D) കരിമ്പ്‌

18. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ആദ്യ ഡപ്യൂട്ടി മാനേജിംഗ്‌ ഡയറക്ടറായി നിയമിതനാകുന്ന ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞൻ.
A) ഉർജിത്‌ പട്ടേൽ
B) രഘുറാം രാജൻ
C) ഗീതാ ഗോപിനാഥ്‌
D) ഉഷാ തോറത്ത്‌ (Usha Thorat)

19. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌ താഴെപ്പറയുന്നവരിൽ ആരാണ്‌ ?
A) ഡോ. രാജേന്ദ്ര പ്രസാദ്‌
B) ഡോ. ബി. ആർ. അംബേദ്കർ
C) ജവഹർലാൽ നെഹ്റു
D) സർദാർ വല്ലഭായ്‌ പട്ടേൽ

20. സമൂഹത്തിൽ നിലനിൽക്കുന്ന വിവിധ തരത്തിലുള്ള വിവേചനങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ഭരണഘടനാ വകുപ്പ്‌ ഏത്‌ ?
A) 16-ാം വകുപ്പ്‌
B) 15-ാം വകുപ്പ്‌
C) 17-ാം വകുപ്പ്‌
D) ഇവയൊന്നുമല്ല

21. 1976-ലെ 42-ാ0 ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്ക്‌ ഏതാണ്‌ ?
A) റിപ്പബ്ലിക്‌
B) ഡെമോക്രാറ്റിക്‌
C) സോഷ്യലിസ്റ്റ്‌
D) ലിബർട്ടി

22. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിനായി കേന്ദ്രഗവൺമെന്റ്‌ നിയമിച്ച കമ്മീഷൻ ഏത്‌ ?
A) ഷാ കമ്മീഷൻ
B) ലിബർഹാൻ കമ്മീഷൻ
C) ശ്രീകൃഷ്ണ കമ്മീഷൻ
D) സർക്കാരിയ കമ്മീഷൻ

23. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ -44 അനുസരിച്ച്‌ താഴെപ്പറയുന്ന ഏത്‌ പ്രസ്താവനയാണ്‌ ശരിയായിട്ടുള്ളത്‌ ?
A) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും വളർത്തുക
B) രാഷ്ട്രത്തിലെ പൗരന്മാർക്ക്‌ പൊതുവായ സിവിൽ നിയമസംഹിത രൂപീകരിക്കുക
C) മദ്യനിരോധനം
D) തുല്യജോലിക്ക്‌ തുല്യവേതനം

24. ഇന്ത്യൻ ഭരണഘടനയിൽ 'പൊതുജനാരോഗ്യം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ്‌ ഏത്‌ ?
A) യൂണിയൻ ലിസ്റ്റ്‌
B) സ്റ്റേറ്റ് ലിസ്റ്റ്
C) കൺകറന്റ്ലിസ്റ്റ്‌
D) ഇവയൊന്നുമല്ല

25. രാജ്യസഭയുടെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷപദം വഹിച്ച്‌ നടപടികൾ നിയന്ത്രിക്കുന്നത്‌ ആരാണ്‌ ?
A)  ഉപരാഷ്ട്രപതി
B) രാഷ്ട്രപതി
C) സ്പീക്കർ
D) പ്രധാനമന്ത്രി

26. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്ന ഒരു ഭേദഗതിയും നടത്താൻ പാർലമെന്റിന്‌ അധികാരമില്ല എന്ന സുപ്രധാന സുപ്രീംകോടതി വിധി ഏതു കേസുമായി ബന്ധപ്പെട്ടാണ്‌ ഉണ്ടായത്‌ ?
A) A. K. ഗോപാലൻ കേസ്‌
B)  S. R. ബൊമ്മായ്‌ കേസ്‌
C) നൊവർട്ടിസ്‌ പേറ്റന്റ്‌ കേസ്‌
D) കേശവാനന്ദഭാരതി കേസ്‌

27. ലോകസഭയുമായി ബന്ധപ്പെട്ട്‌ ചില പ്രസ്താവന / പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. ഉചിതമായവ തിരഞ്ഞെടുക്കുക.
i) 30 വയസ്സ്‌ പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക്‌ മത്സരിക്കാൻ അവകാശമുണ്ട്‌.
ii) ലോകസഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ്‌ തെരഞ്ഞെടുക്കുന്നത്‌.
iii) ലോകസഭ ഒരു സ്ഥിരം സഭയാണ്‌.
iv) ലോകസഭയുടെ കാലാവധി 5 വർഷമാണ്‌.
A) i & ii ശരി
B) i, iii & iv ശരി
C) ii & iv ശരി
D) iii & iv ശരി

28. കേരള സർക്കാർ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസം ആണ്‌. ഏതാണ്‌ പദ്ധതി ?
A) വയോമിത്രം
B) മംഗല്യ
C) സ്നേഹസ്പർശം
D) യെസ്‌ കേരള

29. സംസ്ഥാന സർക്കാരിന്‌ നിയമോപദേശം നൽകുന്നത്‌ ആരാണ്‌ ?
A) ഗവർണ്ണർ
B) കംപ്ട്രോളർ ആന്റ്‌ ഓഡിറ്റർ ജനറൽ
C) ഉപരാഷ്ട്രപതി
D) അഡ്വക്കേറ്റ്‌ ജനറൽ


30. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനപ്രസ്താവനകൾ കണ്ടെത്തുക.
i) ഈ പദ്ധതി ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക്‌ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നു.
ii) ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ്‌ ഈ പദ്ധതി  ഇന്ത്യയിൽ ആരംഭിച്ചത്‌.
iii) 2005 -ൽ ആണ്‌ പാർലമെന്റ്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമം പാസാക്കിയത്‌.
A) i ഉം ii ഉം ശരി
B)  i മാത്രം ശരി
C) i ഉം iii ഉം ശരി
D) ii മാത്രം ശരി

31. K.I.T.E  (കൈറ്റ്‌ ) പൂർണ്ണരൂപം എന്താണ്‌ ?
A) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ
B) കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ
C) കേരളാ ഇൻഡസ്ട്രിയൽ ട്രയിനിംഗ്‌ ഏജൻസി
D) ഇവയൊന്നുമല്ല

32. താഴെ കൊടുത്തിരിക്കുന്നവയിൽ മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം ഉൾപ്പെട്ടിട്ടുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
i) മനുഷ്യരിൽ അന്നജത്തിന്റെ ദഹനം ആമാശയത്തിൽ വച്ച്‌ ആരംഭിക്കുന്നു.
ii) കരളിൽ നിന്നുൽപ്പാദിപ്പിക്കപ്പെടുന്ന പിത്തരസം ചെറുകുടലിൽ കൊഴുപ്പിനെ കുഴമ്പു രൂപത്തിലാക്കി മാറ്റുന്നു
iii) ആമാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന റെന്നിൻ പാൽ മാംസ്യമായ കസീനിനെ പാരാകസീൻ ആക്കി മാറ്റുന്നു.
iv) ആഗ്നേയ രസത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്സിൻ, കൈമോട്രിപ്സിൻ, കാർബോക്സിപെപ്പ്റ്റിഡേസ്‌ എന്നീ രാസാഗ്നികൾ പ്രോട്ടീനുകളെ പ്രോട്ടിയോസാക്കി മാറ്റുന്നു.
A) i, ii & iii
B) i, ii, & iv
C) i, iii & iv
D) ഇവയൊന്നുമല്ല

33. താഴെ കൊടുത്തിരിക്കുന്നവയിൽ ജലത്തിൽ അലിയുന്ന വിറ്റാമിനുകൾ തെരഞ്ഞെടുക്കുക.
i) തയാമിൻ
ii) റൈബോഗ്ലേവിൻ
iii) ഡെറ്റിനോൾ
iv) നിയാസിൻ
A) i & ii
B) ii മാത്രം
C) i, ii & iv
D) iii മാത്രം

34. അക്വട്ടിക്ക്‌ ഫുഡ്‌ ചെയിനുകളിൽ ഡി. ഡി.റ്റി. യുടെ സാന്ദ്രത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ ഏതു ജീവിയിലായിരിക്കും ?
A) മത്സ്യങ്ങൾ
B) ഫൈറ്റോ പ്ലാങ്ടണുകൾ
C) ഞണ്ടുകൾ
D) കടൽ കാക്കകൾ

35. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രോട്ടോസോവ മൂലം ഉണ്ടാകുന്ന രോഗങ്ങൾ മാത്രം ഉൾപ്പെട്ടിട്ടുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക
i) ടൈഫോയ്ഡ്‌
ii) മലേറിയ
iii) അമീബയാസിസ്‌
iv) ഡെങ്കിപനി
A) i & ii
B) ii & iii
C) ii & iv
D) i , ii & iv

36. കേരള സർക്കാർ നടപ്പിലാക്കിവന്ന ചില ആരോഗ്യ പദ്ദതികളെക്കുറിച്ചുള്ള പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. അവയിൽ ശരിയായിട്ടുള്ളത് തെരഞ്ഞെടുക്കുക
i) ജീവിതശൈലീ രോഗങ്ങൾക്ക്‌ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതിയാണ്‌ അമൃതം ആരോഗ്യം.
ii) എയ്ഡ്സ്‌ ബോധവത്ക്കരണത്തിനു വേണ്ടിയുള്ള പദ്ധതിയാണ്‌ സുകൃതം.
iii) കിടപ്പുരോഗികളെ പരിപാലിക്കുന്നവർക്ക്‌ പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതിയാണ്‌ സാന്ത്വനം.
iv) മാരകമായ അസുഖം നിമിത്തം ദുരിതം അനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതിയാണ്‌ താലോലം.
A) i മാത്രം
B) i & iv
C) ii & iii
D) ii & iv

37. താഴെ കൊടുത്തിരിക്കുന്നവയിൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക.
A) പോളിയോ, പാർക്കിൻസൺസ്‌
B) ടൈഫോയ്ഡ്‌, ന്യൂമോണിയ
C) പോളിയോ, മലമ്പനി
D) എയ്ഡ്സ്‌, ക്ഷയം

38. 37°C ന്‌ സമാനമായിട്ടുള്ള ഫാരൻഹീറ്റ്‌ സ്കെയിലിലെ താപനില എത്രയാണ്‌ ?
A) 97.6°F
B) 98°F
C) 98.6°F
D) 97°F

39. മഴവില്ലുണ്ടാകുന്നതിന്‌ കാരണം പ്രകാശത്തിന്റെ ഏതു പ്രതിഭാസമാണ്‌ ?
A) ആന്തരിക പ്രതിഫലനം
B) അപവർത്തനം
C) പ്രകീർണനം
D) A യും, B യും, C യും കാരണമാകുന്നു

40. ശബ്ദതരംഗത്തിന്റെ പ്രത്യേകത താഴെ പറയുന്നതിൽ ഏതാണ്‌ ?
i) അനുദൈർഘ്യ തരംഗമാണ്‌.
ii) അനുപ്രസ്ഥ തരംഗമാണ്‌.
iii) സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്‌.
iv) പ്രകാശത്തേക്കാൾ ഡിഫ്രാക്ഷൻ കൂടുതലാണ്‌.
A)  i ഉം iii ഉം iv ഉം
B) ii ഉം iii ഉം മാത്രം
C) ii ഉം iv ഉം മാത്രം
D) iii ഉം iv  ഉം മാത്രം

41. ഇന്ത്യയുടെ ചൊവ്വ പരിവേഷണ വാഹനമായ മംഗൾയാൻ വിക്ഷേപിച്ച തീയതി.
A) 24 സെപ്റ്റംബർ 2014.
B) 5 നവംബർ 2013
C) 24 ഡിസംബർ 2015
D) 5 സെപ്റ്റംബർ 2013

42. ആൽക്കലോയ്ഡുകളുടെ ക്ഷാരഗുണത്തിന്‌ കാരണമായ മൂലകം ഏത്‌ ?
A) സോഡിയം
B) നൈട്രജൻ
C) പൊട്ടാസ്യം
D) കാൽസ്യം

43. ഏത്‌ ഊഷ്മാവിലാണ് ജലത്തിന്‌ ഏറ്റവുമധികം സാന്ദ്രതയുള്ളത്‌ ?
A) 0°C
B) 4°C
C) 60°C
D) 100°C

44. 'വാൻ ആർക്കൽ' പ്രക്രിയ ഉപയോഗിച്ച്‌ ശുദ്ധീകരിക്കാൻ കഴിയുന്ന ലോഹമേത്‌ ?
A) സിർക്കോണിയം
B) നിക്കൽ
C) സ്വർണ്ണം
D) ചെമ്പ്

45. ഒരു ഏഷ്യൻ രാജ്യത്തിന്റെ പേര്‌ നൽകിയിരിക്കുന്ന ആവർത്തനപ്പട്ടികയിലെ ഒരേയൊരു മൂലകം ഏത്‌ ?
A) ഇൻഡിയം
B) ടെന്നസീൻ
C) നിഹോണിയം
D) ലിതിയം

46. 'അള്ളാപിച്ചാ മൊല്ലാക്ക' എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്‌ ?
A) എം. ടി. വാസുദേവൻ നായർ
B) കാക്കനാടൻ
C) ഒ. വി. വിജയൻ

D) എൻ. പി. മുഹമ്മദ്‌

47. ചുവടെ നൽകുന്ന  പ്രസ്താവനകളിൽ നിന്ന്‌ മഹാത്മാ അയ്യങ്കാളിക്ക്‌ അനുയോജ്യമായവ മാത്രം കണ്ടെത്തുക.
i) ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിച്ചു.
ii) കല്ലുമാല പ്രക്ഷോഭം സംഘടിപ്പിച്ചു.
iii) സാധുജന പരിപാലന യോഗത്തിന്‌ രൂപം കൊടുത്തു.
A) രണ്ടും മൂന്നും മാത്രം
B) ഒന്നും മൂന്നും മാത്രം
C) ഒന്നും രണ്ടും മാത്രം
D) ഇവയെല്ലാം

48. ടോക്യോ ഒളിംബിക്സിൽ നീരജ്‌ ചോപ്ര സ്വർണ്ണം നേടിയ കായിക ഇനമേത്‌ ?
A)  ഹോക്കി
B) ജാവലിൻ ത്രോ
C) ഫ്രീസ്റ്റെൽ ഗുസ്തി
D) ഇവയൊന്നുമല്ല

49. സോപാന സംഗീതജ്ഞനായിരുന്ന ഞെരളത്ത്‌ രാമപ്പൊതുവാളിന്‌ അനുയോജ്യമായ വസ്തുതകൾ കണ്ടെത്തുക.
i) 'സോപാനം' എന്ന ആത്മകഥ രചിച്ചു.
ii) ചെമ്പൈ വൈദ്യനാഥ ഭാഗവതർ അദ്ദേഹത്തിന്റെ ഗുരുവായിരുന്നില്ല.
iii) 'ജനഹിത സോപാനം" എന്ന ജനകീയ രൂപം ആവിഷ്ഠരിച്ചു.
A) ഒന്നും രണ്ടും മാത്രം
B) രണ്ടും മൂന്നും മാത്രം
C) ഒന്നും മൂന്നും മാത്രം
D) ഇവയെല്ലാം

50. 2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്‌ ?
A) സക്കറിയ
B) ആനന്ദ്‌
C) എം. മുകുന്ദൻ
D) പി. വത്സല

51. 30 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും തുല്യമാണ്‌. ലാഭം 25% ആയാൽ x ന്റെ വില.
A) 15
B) 24
C) 18
D) 25

52. 1 x 0.001 x 0.0001 ന്റെ വില
A) 0. 00001
B) 0.000001
C) 0.0001
D) 0.001
.



54. 100 എന്നത് 400 ന്റെ എത്ര ശതമാനമാണ് ?
A) 40
B) 20
C) 10
D) 25


 56. ഒരു ക്ലോക്കിലെ സമയം 7 :20 ആകുമ്പോൾ ആക്ലോക്കിലെ മണിക്കൂർ സൂചിയുടേയും മിനിറ്റ്‌ സൂചിയുടേയും ഇടയിലുള്ള കോണിന്റെ അളവ്‌.
A) 100°
B) 60°
C) 90°
D) 110°

57. 3 + 3 of 3 ÷ 3 of 3 x 3 യുടെ വില.
A) 54
B) 6
C) 30
D) 72

58. ഒറ്റയാനെ കണ്ടെത്തുക.
2, 5, 10, 17, 28, 37, 50, 64
A) 50
B) 37
C) 26
D) 64

59. R എന്നത്‌ Q ന്റെ മകളാണ്‌. M എന്നത്‌ B യുടെ സഹോദരിയും B എന്നത്‌ Q ന്റെ മകനുമാണ്‌. എങ്കിൽ M ന്‌ R മായുള്ള ബന്ധം.
A) ബന്ധു
B)  R ന്റെ സഹോദരിയാണ്‌ M
C) M ന്റെ അനന്തിരവളാണ്‌ R
D) M ന്റെ അമ്മായിയാണ്‌ R

60. ഒരു കണ്ണാടിയിൽ ഒരു ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം 4 : 30 ആണ്‌. എങ്കിൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്രയായിരിക്കും ?
A) 8:30
B) 9:30
C) 7:30
D) 4:30

61. Anjana ________  her sick friend yesterday.
A) Called at
B) Called on
C) Called up
D) Called in

62. You hardly know what they are talking, ________ ?
A) do you
B) don’t you
C) will you
D) won't you

63. Apiary means
A) A place where people keep bees
B) A space vehicle
C) A style of cooking
D) A deep narrow valley with steep sides

64. If I  knew her number I _______
A) Will tell you
B) Would tell you
C) Can tell you
D) Would have told you

65. it is not an intelligent decision to ________ with national security.
A) Blind alley
B) Cut corners
C) Ring a bell
D) Draw a blank

66. Manu will go _________ the 7.30 bus.
A) in
B) by
C) on
D) for

67. Find out which part of the sentence has an error.
My daughter with all her friends have arrived
A) My daughter
B) with all her friends
C) have arrived
D) No error

68. Select the word with the correct spelling.
A) Humerous
B) Humorous
C) Humarous
D) Humourous

69. Identify the part of speech of the underlined part in the sentence given below.
The athlete ran  with great speed
A) Adverb
B) Adverb phrase
C) Adverb clause
D) Adjective

70. Choose the antonym of the word FELICITOUS from the given options.
A) Inappropriate
B) Pleased
C) Decorous
D) Relevant

71. ശരിയായ പദമേത്‌ ?
A) യാദൃശ്ചികം
B) യാധൃച്ചികം
C) യാദൃച്ഛികം
D) യാതൃശ്ചികം

72. ശരിയായ വാക്യമേത്‌ ?
A) എത്ര പെട്ടെന്നാണ്‌ ഓരോ ദിവസങ്ങളും കടന്ന്‌ പോകുന്നത്‌
B) ഗീതക്ക്‌ മുത്തശ്ശിയോട്‌ അടുപ്പം തോന്നി.
C) തുടർച്ചയായ മഴമൂലമാണ്‌ കൃഷി നശിക്കാൻ കാരണം
D) അദ്ധ്യാപകൻ പഠിക്കാത്തതിന്‌ കുട്ടിയെ ശകാരിച്ചു.

73. The girl looks like her mother - ഉചിതമായ മലയാള പരിഭാഷ ഏത്‌ ?
A) ആ പെൺകുട്ടി അമ്മയെ പോലെയാണ്‌.
B) അമ്മ ആ പെൺകുട്ടിയെ പോലെയാണ്‌.
C) ആ പെൺകുട്ടി അവളുടെ അമ്മയെ പോലെയാണ്‌.
D)  പെൺകുട്ടി അമ്മയെ പോലെയാണ്‌.

74. ഒറ്റ പദമെഴുതുക -- പറയാൻ ഉദ്ദേശിച്ചത്‌.
A) വിവക്ഷിതം
B) ഉദ്ദേശം
C) വിവക്ഷ
D) ഉദ്ദേശ്യം

75. കഴുത്ത്‌ - എന്നർത്ഥം വരുന്ന പദമേത്‌ ?
A) കന്ദരം
B) കന്ധരം
C) കന്ദുകം
D) കന്ധം

76. വിപരീതപദമെഴുതുക - അഗ്രജൻ.
A) അംഗജൻ
B) അരചൻ
C) അംഘ്രിജൻ
D) അവരജൻ

77. ലോകസ്ഥിതി അറിയാത്തവർ -- എന്നർത്ഥം വരുന്ന ശൈലിയേത്‌ ?
A) താൻ ചത്തു മീൻ പിടിക്കുക
B) കിണറ്റിലെ തവള
C)  കാശിക്കു പോവുക
D) ചെകുത്താനും നടുക്കടലിനുമിടയിൽ

78. സ്ത്രീലിംഗമെഴുതുക - നേതാവ്‌
A)  സഖി
B) നേതി
C) നേതവ്യ
D) നേത്രി

79. രാജ്യം + എ - ചേർത്തെഴുതുക.
A) രാജ്യമെ
B) രാജാവെ
C) രാജ്യത്തെ
D) രാജ്യമേ

80. അവൻ -- പിരിച്ചെഴുതുക.
A) അ + അൻ
B) അ + വൻ
C) അ + അവൻ
D) അ + ഇൻ

81. Forest Survey of India (FSI) യുടെ 2019 ലെ സർവ്വേ റിപ്പോർട്ട്‌ പ്രകാരം ശരിയായവ തിരഞ്ഞെടുക്കുക.
i) ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 21.16% വനാവരണം (Forest Cover) ആണ്‌.
ii) വനാവരണം (Forest Cover) കൂടിയിട്ടുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ യഥാക്രമം കർണാടക, ആന്ധ്രാ പ്രദേശ്‌, കേരളം എന്നിവയാണ്‌ ആദ്യ മൂന്ന്‌ സ്ഥാനത്തുള്ളത്‌.
iii) രാജ്യത്ത്‌ കണ്ടൽ കാടുകളുടെ വിസ്തൃതി 1.60% കുറഞ്ഞിട്ടുണ്ട്‌.
A) i, ii & iii
B) i & ii
C) ii & iii
D) i & iii

82. 1927 ലെ ഇന്ത്യൻ വനനിയമം പ്രകാരം ശരിയായ വസ്തുത തിരഞ്ഞെടുക്കുക.
i) വനമേഖലയെ റിസർവ്വ് വനമായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്
ii) സംരക്ഷിത വനങ്ങൾ (Protected Forest) പരിപാലിക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്
iii) റിസർവ്വ്‌ വനത്തിൽ മുൻകൂർ അനുമതി ഇല്ലാതെ കന്നുകാലികളെ മേയ്ക്കുന്നതിനുള്ള അധികാരം തദ്ദേശവാസികൾക്ക്‌ നൽകിയിട്ടുണ്ട്‌.
A) i & iii
B) i & ii
C) ii Only
D) i Only

83. ജൈവവൈവിധ്യത്തിന്റെ നാശത്തിനു പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ള തിന്മയുടെ ചതുഷ്കോണിൽ  ഉൾപ്പെട്ടിട്ടുള്ളത്‌ ഏതാണ്‌ ?
i) അന്യദേശ ജീവികളുടെ അധിനിവേശം.
ii) പരിസ്ഥിതി മലിനീകരണം.
iii) സഹവംശനാശം.
iv) പ്രകൃതി ദുരന്തങ്ങൾ.
A) i & ii
B) i & iii
C) i , ii & iv
D) i, ii, iii & iv

84. നീലകുറിഞ്ഞിയുടെ സംരക്ഷണാർത്ഥം കേരളത്തിൽ 2006 ൽ രൂപീകൃതമായ സങ്കേതം
ഏതാണ്‌ ?
A)  ഇരവികുളം
B) കുറിഞ്ഞിമല
C) ഇടുക്കി
D) പാമ്പാടും ചോല

85. താഴെ കൊടുത്തിരിക്കുന്ന സ്ഥാപനങ്ങളും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളും ശരിയായി പോർ തിരഞ്ഞെടുക്കുക.
i) Institute of Forest Genetics and Tree Breeding    a) ഡെറാഡൂൺ
ii) Institute of Wood Science and Technology          b) കോയമ്പത്തൂർ
iii) Indian Institute of Forest Management              c) ബാംഗ്ലൂർ
iv) Wildlife Institute of India                                    d)ഭോപാൽ
A) i - c , ii - d , iii - a , iv - b
B) i - d , ii - b , iii - a , iv - c
C) i - b , ii - c , iii - d , iv - a
D) i - c , ii - b , iii - a , iv - d

86. ഒരു വനഭൂമി വനേതര ആവശ്യങ്ങൾക്കു ഉപയോഗിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്‌ എന്ന്‌ നിഷ്കർഷിച്ചിരിക്കുന്നത്‌ ഏതു നിയമത്തിൽ ആണ്‌ ?
A) വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act) 1972
B) ഇന്ത്യൻ വന നിയമം (Indian Forest Act) 1927
C) പരിസ്ഥിതി സംരക്ഷണ നിയമം (Environment Protection Act) 1986
D)  വന സംരക്ഷണ നിയമം (Forest Conservation Act) 1980

87. സഹ്യപർവ്വത നിരകളിൽ തദ്ദേശീയമായി മാത്രം കാണപ്പെടുന്ന ജീവി ഏതാണ്‌ ?
i) സിംഹവാലൻ കുരങ്ങ്‌
ii) വരയാട്‌
iii) കരിം കുരങ്ങ്‌
iv) മലയണ്ണാൻ
A) i & ii
B) i, ii & iii
C) i Only
D) i, ii, iii &iv

88. IUCN ചുവപ്പു പട്ടിക (Red list) സംബന്ധിച്ചു ശരിയായവ തിരഞ്ഞെടുക്കുക.
i) 1992 ൽ കെനിയയിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട്‌ ചുവപ്പ്‌ പട്ടിക പ്രസിദ്ധീകരിക്കുന്നത്‌.
ii) വന്യജീവികളുടെ നിലനിൽപിന്‌ നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ അവയെ 9 വിഭാഗങ്ങളായി (9 Categories) ആയി തരം തിരിച്ചിട്ടുണ്ട്‌.
iii) Malabar Civet  (മലബാർ വെരുകു) ഗുരുതര വംശനാശ ഭീഷണി (Critically Endangered Species) നേരിടുന്ന ഇനത്തിൽ പെടുന്ന ജീവി ആണ്‌.
A) i & ii
B) ii & iii
C) ii Only
D) i, ii & iii

89. ദേശീയ കടുവ സംരക്ഷണ അതോറിറ്റി (NTCA) സംബന്ധിച്ചു ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
i) 1972 ലെ വന്യജീവി (സംരക്ഷണ) നിയമ പ്രകാരമാണ്‌ NTCA രൂപീകരിച്ചിരിക്കുന്നത്‌.
ii) ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അദ്ധ്യക്ഷൻ ഇന്ത്യൻ പ്രധാനമന്ത്രിയാണ്‌.
iii) കടുവ സങ്കേതങ്ങളുടെ സമീപത്തു താമസിക്കുന്ന ജനങ്ങളുടെ ഉപജീവന താല്പര്യം സംരക്ഷിക്കുക എന്നത്‌ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്‌.
A) i Only
B) ii Only
C) iii Only
D) ii & iii Only

90. 2019 ലെ "Convection on International Trade in Endangered Species" (CITES) കോൺഫറൻസ്‌ ഓഫ്‌ പാർട്ടീസിൽ Appendix I  ൽ ഉൾപ്പെടുത്തുവാൻ ഇന്ത്യ ആവശ്യപ്പെട്ട വന്യജീവി ഏതാണ്‌ ?
A) നക്ഷത്ര ആമ
B) കൂട്ടിത്തേവാങ്ങ്‌
C) ഈനാംപേച്ചി
D) വെള്ളിമൂങ്ങ

91. ഒരു സസ്യത്തെ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ പട്ടിക VI (Shedule VI) ൽ ഉൾപ്പെടുത്തിയാൽ അത്‌ കൊണ്ട്‌ വിവക്ഷിക്കുന്നത്‌ എന്താണ്‌ ?
A) അധിനിവേശ സസ്യങ്ങൾ ആയി കണക്കാക്കും
B) വനത്തിൽ നിന്നും ശേഖരിച്ചു വിപണനം നടത്താൻ കഴിയും
C) ജനിതക മാറ്റം വന്ന സസ്യങ്ങൾ ആണ്‌
D) കൃഷി ചെയ്യണമെങ്കിൽ ലൈസൻസ്‌ ആവശ്യമാണ്‌

92.  താഴെ കൊടുത്തിരിക്കുന്ന അന്താരാഷ്ട്ര ദിനാചരണങ്ങൾ ശരിയായി ചേരുംപടി ചേർത്തിരിക്കുന്നത്‌ തിരഞ്ഞെടുക്കുക.
i) March 21      a) അന്താരാഷ്ട്ര കടുവ ദിനം
ii) May 22        b) അന്താരാഷ്ട്ര വന ദിനം
iii) July 29        c) ലോക വന്യജീവി ദിനം
iv) March 3      d) അന്താരാഷ്ട ജൈവവൈവിധ്യ ദിനം
A) i - b , ii - d , iii - a , iv - c
B)  i - a , ii - c , iii - b , iv - d
C)  i - b , ii - d , iii - c , iv - a
D)  i - d , ii - a , iii - b , iv - c

93. 2021 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു താഴെ പറയുന്നവയിൽ ശരിയായത്‌ തിരഞ്ഞെടുക്കുക.
i) പാരിസ്ഥിതിക പുന:സ്ഥാപനം (Eco Restoration) ആയിരുന്നു ഈ വർഷത്തെ പ്രധാനപ്പെട്ട പ്രമേയം.
ii) 2021 ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്കു ഔദ്യോഗികമായി ആതിഥ്യം വഹിച്ചത്‌ ശ്രീലങ്ക ആണ്‌.
A) i Only
B) ii Only
C) i & ii
D) None of these

94. താഴെ കൊടുത്തിരിക്കുന്ന സവിശേഷതകൾ ഏതു ജൈവ മണ്ഡല റിസർവ്വിനെ കുറിച്ചാണെന്ന്‌ കണ്ടുപിടിക്കുക.
i) ഇന്ത്യയിലെ ആദ്യത്തെ ജൈവമണ്ഡല റിസർവ്വ്‌.
ii) ഇവ ഉൾപ്പെരന്ന്‌ പ്രദേശം ലോക പൈതുക പട്ടികയിൽ 2012 ൽ UNESCO ഉൾപ്പെടുത്തി.
iii) നാഗർഹൊളെ ദേശിയോദ്യാനം ഇതിന്റെ ഭാഗമാണ്‌.
iv) വരയാട്‌, കരിംകുരങ്ങ്‌, സിംഹവാലൻ കുരങ്ങ്‌ എന്നിവയുടെ ആവാസവ്യവസ്ഥ ഇതിൽ ഉൾപ്പെടുന്നു.
A) ആനമല
B) ബ്രഹ്മഗിരി
C) നീലഗിരി
D) അഗസ്ത്യമല

95. താഴെ കൊടുത്തിരിക്കുന്ന സംരക്ഷിത മേഖലകളിൽ വന്യജീവി സങ്കേതം ആല്ലാത്തത്‌ ഏതാണ്‌?
i) സൈലന്റ്‌ വാലി
ii) വയനാട്‌
iii) മംഗളവനം
iv) കരിമ്പുഴ
A) i & ii
B) iii & iv
C) iii Only
D) i Only  

96. താഴെ കൊടുത്തിരിക്കുന്നതിൽ ബഹിർസ്ഥല സംരക്ഷണ രീതിയല്ലാത്തതു (Ex-situ Conservation) ഏതാണ് ?
A) മൃഗശാല
B) സസ്യോദ്യാനം
C) ദേശീയോദ്യാനങ്ങൾ
D) സഫാരി പാർക്കുകൾ

97. "Project Elephant" സംബന്ധിച്ചു ശരിയായവ തിരഞ്ഞെടുക്കുക.
i) ഈ പദ്ധതി കേന്ദ്ര സർക്കാർ 1973 ൽ നടപ്പിലാക്കി തുടങ്ങി.
ii) നാട്ടാനകളുടെ ക്ഷേമവും പരിപാലനവും ഈ പദ്ധതി ഉദ്ദേശ ലക്ഷ്യങ്ങളിൽ ഒന്നാണ്‌
iii) കേരളത്തിൽ ഉള്ളനാലു ആന സംരക്ഷണ റിസർവുകളിൽ (Elephant Reserve) ഒന്നാണ്‌ നിലമ്പൂർ.
A) i & ii
B)  ii & iii
C) iii Only
D) None of these

98. United Nations Environment Programme (UNEP) യെ കുറിച്ചു ശരിയായവ തിരഞ്ഞെടുക്കുക.
i) 1972 ൽ ആണ്‌ രൂപീകരിച്ചത്‌.
ii) UNEP യുടെ ആസ്ഥാനം കെനിയയിലെ നെയ്റോബിയിൽ ആണ്‌.
iii) ലോകപരിസ്ഥിതി ദിനാഘോഷങ്ങൾ UNEP യുടെ മുഖ്യ കാര്യ പരിപാടികളിൽ ഒന്നാണ്‌.
A) i & ii
B)  ii Only
C) ii & iii
D) i, ii & iii

99. കമ്പ്യൂട്ടർ വിഭവങ്ങൾ ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ നിർബന്ധിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുക വഴി ജനങ്ങളിൽ ഭീകരത സൃഷ്ടിക്കുന്നത്‌, അറിയപ്പെടുന്നത്‌ ഏത്‌ പേരിലാണ്‌ ?
A) ഹാക്കിങ്ങ്‌
B) ഫിഷിങ്ങ്‌
C) വെബ്‌ ഹൈജാക്കിങ്ങ്‌
D) സൈബർ ഭീകരവാദം

100. വിവരസാങ്കേതിക നിയമം, വകുപ്പ്‌ 77 B പ്രകാരം 3 വർഷം തടവ്‌ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവം.
A) വാറണ്ട്‌ കൂടാതെ അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കുന്നതും
B) വാറണ്ട്‌ കൂടാതെ അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതും
C) വാറണ്ട്‌ മൂലം അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കുന്നതും
D) വാറണ്ട്‌ മൂലം അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതും



Previous Post Next Post