Drawing Teacher (High School) - Question Paper and Answer Key

Name of Post: Drawing Teacher (High School)

Department: Education

 Cat. No: 524/2019 & 390/2020

Date of Test: 17.03.2022

Question Code: 016/2022

1. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയല്ലാത്തത്‌ ഏവ ?
1) ഗൗതമബുദ്ധൻ ജനിച്ചത്‌ ലുംബിനി എന്ന സ്ഥലത്താണ്‌.
2) ബസവണ്ണ ജനിച്ചത്‌ കർണ്ണാടകത്തിലെ വിജയപുരം ജില്ലയിലാണ്‌.
3) വർദ്ധമാന മഹാവീരൻ ജനിച്ചത്‌ സാരാനാഥിലാണ്‌.
4) ശങ്കരാചാര്യർ ജനിച്ചത്‌ കാലടി എന്ന സ്ഥലത്താണ്‌.
A) 1 and 2
B) 2 and 3
C) 3 and 4
D) 3 only

2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ /പ്രസ്താവനകളിൽ ശരിയായത്‌ ഏവ ?
1) 1950-ൽ ആസൂത്രണകമ്മീഷൻ രൂപീകരിച്ചു.
2) 1960-ൽ ഓപ്പറേഷൻ ഫ്ലഡ്‌ എന്ന ഗ്രാമവികസന പരിപാടിയ്ക്ക്‌ തുടക്കം കുറിച്ചു.
3) 1951-ലാണ്‌ ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്‌.
4) ബോംബെയിലെ കർഷകർ തയ്യാറാക്കിയ പദ്ധതിയാണ്‌ ബോംബെ പദ്ധതി എന്നറിയപ്പെടുന്നത്‌.
A) 1 and 4
B) 1 and 3
C) 2 and 3
D) 1, 2, 4

3. താഴെപ്പറയുന്ന ഇന്ത്യൻ പാർലമെന്റുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത്‌ ഏവ ?
1) 20-വയസ്‌ പൂർത്തിയാക്കിയ ഏതൊരു ഇന്ത്യൻ പൗരനും രാജ്യസഭയിലേക്ക്‌ മത്സരിക്കാവുന്നതാണ്‌.
2) ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ്‌ രാജ്യസഭ.
3) ധനബിൽ ഭേദഗതി വരുത്തുവാനോ, നിരാകരിക്കുവാനോ രാജ്യസഭയ്ക്ക്‌ അധികാരമില്ല.
4) ഗവൺമെന്റ്‌ ഘടകങ്ങളിൽ ഏറ്റവും പ്രാതിനിധ്യസ്വഭാവമുള്ളത്‌ പാർലമെന്റിനല്ല
A) 1 and 3
B) 1 and 2
C) 2 and 4
D) 1 and 4

4. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ / പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത്‌ ?
1) ആകാശത്തു നിന്നും വീഴുന്ന ചെറിയ ഉരുണ്ട ഐസുകഷ്ണങ്ങളാണ്‌ ആലിപ്പഴം.
2) അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ്‌ സ്ട്രാറ്റോസ്ഫിയർ.
3) ഓക്സിജൻ, നൈട്രജൻ എന്നിവയാണ്‌ അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ.
4) ഭൂമധ്യരേഖയിൽ നിന്ന്‌ ധ്രുവങ്ങളിലേയ്ക്ക്‌ പോകുംതോറും ചൂട്‌ കൂടിവരുന്നു.
A) 1 and 4
B) 1 and 2
C) 1 and 3
D) 1, 2 and 3

5. താഴെക്കൊടുത്തിരിക്കുന്ന ചേരുംപടികളിൽ തെറ്റായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
1) വൈകുണ്ഠസ്വാമികൾ - വേദാധികാര നിരൂപണം
2) ശ്രീനാരായണ ഗുരു - ദർശനമാല
3) ചട്ടമ്പിസ്വാമികൾ - അരുൾനുൾ
4) അയ്യങ്കാളി - അഭിനവ കേരളം
A) 1, 3 and 4
B) 2 and 3
C) 1 and 3
D) 3 and 4

6. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
1) ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക്‌ ആദ്യം രൂപം നൽകിയത്‌ ദക്ഷിണാഫ്രിക്കയിൽ വച്ചാണ്‌.
2) ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു.
3) ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു.
4) ജാലിയൻ വാലാബാഗ്‌ ദുരന്തം 1920 ഏപ്രിൽ 13-ന്‌ ആയിരുന്നു.
A) 1 and 2
B) 1 only
C) 1 and 3
D) 1 and 4

7. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) സൂയസ്കനാൽ ദേശസാൽക്കരിച്ചത്‌ ഗമാൽ അബ്ദൂൾ നാസ്സറാണ്‌.
2) ശീതസമരവുമായി ബന്ധപ്പെട്ട്‌ സോവിയറ്റ്‌ യൂണിയൻ നേതൃത്വം കൊടുത്ത സൈനിക സംഘടനയാണ്‌ നാറ്റോ.
3) ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയ്ക്ക്‌ ശേഷം അധികാരത്തിൽ വന്ന പ്രസിഡന്റാണ്‌ താബോ എംബക്കി.
4) ഒന്നാം ലോകമഹായുദ്ധാനന്തരം ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയാണ്‌ വേഴ്‌സാലീസ്‌ ഉടമ്പടി.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ,/പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനയേത്‌ ?
A) 1 and 2
B) 1 and 3
C) 1, 3, 4
D) 2 only

8. താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.
1) വൈക്കം സത്യാഗ്രഹം
2) പാലിയം സത്യാഗ്രഹം
3) കീഴരിയൂർ ബോംബ്‌ കേസ്‌
4) കയ്യൂർ സമരം
A) 1, 4, 3, 2
B) 1, 3, 4, 2
C) 1, 2, 3, 4
D) 1, 3, 2, 4

9. താഴെക്കൊടുത്തിരിക്കുന്ന ചേരുപടികളിൽ ശരിയായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
1) ഭാരതപര്യടനം - തുറവൂർ വിശ്വംഭരൻ
2) മഹാഭാരത പര്യടനം - ഇരാവതി കാർവ്വെ
3) മഹാഭാരത പഠനങ്ങൾ - കുട്ടികൃഷ്ണമാരാർ
4) യയാതി - വി. എസ്‌. ഖൺഡേക്കർ
A) 1 and 2
B) 1, 3, 4
C) 3 and 4
D) 4 only

10. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
1) കുട്ടനാടിനെ ലോവർകുട്ടനാട്‌, അപ്പർകുട്ടനാട്‌, വടക്കൻ കുട്ടനാട്‌ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.
2) വിശാഖപട്ടണത്ത്‌ സ്റ്റീൽപ്ലാന്റ്‌ സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്‌ ശ്രീമതി ഇന്ദിരാഗാന്ധിയാണ്‌.
3) പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ്‌ അഗസ്ത്യമല ബയോസ്ഫിയർ റിസർവ്‌ സ്ഥിതിചെയ്യുന്നത്‌.
4) പെരിയാർ നദിയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ്‌ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌.
A) 1 and 2
B) 3 and 4
C) 2 and 3
D) 1 and 4

11. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയല്ലാത്തതേത്‌ ?
1) 'ഇന്ത്യൻ സിനിമയുടെ പിതാവ്‌' എന്ന്‌ ദാദാസാഹെബ്‌ ഫാൽക്കെ അറിയപ്പെടുന്നു.
2) സത്യജിത്ത്റേയുടെ ആദ്യചിത്രം പാഥേർ പാഞ്ചാലിയാണ്‌.
3) മൃണാൾസെൻ എന്ന ചലച്ചിത്ര സംവിധായകൻ പാർലമെന്റംഗം കൂടിയായിരുന്നു.
4) പാരലൽ സിനിമാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു സംവിധായകനാണ്‌ തപൻസിൻഹ.
A) 1 and 4
B) 2 and 4
C) 1, 3, 4
D) ഇതൊന്നുമല്ല

12. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
1) കോവിഡ്‌ - 19 ഒരു സാംക്രമിക രോഗമാണ്‌.
2) കോവിഡ്‌ - 19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ചിട്ടില്ല.
3) കോവാക്സിൻ, കോവിഷീൽഡ്‌ എന്നീ മരുന്നുകൾ ഇന്ത്യയിൽ രോഗപ്രതിരോധ പ്രവർത്തനത്തിനായി  ഉപയോഗിക്കുന്നു.
4) 'ക്രഷിംങ്‌ ദ കർവ്‌ ' കോവിഡ്‌ വാക്സിനേഷനുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഒരു കർമ്മപദ്ധതിയാണ്‌.
A) 1, 2, 4
B) 1, 3, 4
C) 1, 2, 3
D) 1 and 4

13. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏവ ?
1) 2020- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്താരം പ്രഭാവർമ്മക്ക്‌ ലഭിച്ചു.
2) 2020- ലെ വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്‌ ലഭിച്ചു.
3) 2020- ലെ ഒ. എൻ. വി. അവാർഡ്‌ ശ്രീമതി എം. ലീലാവതിക്ക്‌ ലഭിച്ചു.
4) 2020- ലെ എഴുത്തച്ഛൻ പുരസ്കാരം ശ്രീ. സച്ചിദാനന്ദന്‌ ലഭിച്ചു.
A) 3 only
B) 3 and 4
C) 4 only
D) 1, 2 and 3

14. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത്‌ ഏത്‌ പ്രസ്താവനകളാണ്‌ ?
1) 2021- ടോക്യോ ഒളിമ്പിക്സിന്‌ നീന്തൽതാരം വിഷ്ണുശരവണൻ യോഗ്യത നേടി.
2) 2016- ലെ ഒളിമ്പിക്സിന്റെ ആതിഥേയ രാജ്യം റഷ്യ ആയിരുന്നു.
3) 2012- ലെ ഒളിമ്പിക്സിന്റെ ആതിഥേയ രാജ്യം ഫ്രാൻസ്‌ ആയിരുന്നു.
4) ഇന്ത്യൻ വനിതാ ഗുസ്തിതാരങ്ങളായ അൽഷുമാലിക്കും സോനംമാലിക്കും 2021- ലെ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി.
A) 1 and 3
B) 1 and 4
C) 2 and 4
D) 2 and 3

15. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) ജസ്റ്റിസ്‌ എൻ. രമണയെ ഇന്ത്യയുടെ 47-ാമത്‌ ചീഫ്‌ ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു.
2) ഇന്ത്യയുടെ 46-ാമത്‌ ചീഫ്‌ ജസ്റ്റിസാണ്‌ ജസ്റ്റിസ്‌ രഞ്ജൻ ഗഗോയ്‌.
3) ഇന്ത്യയുടെ 37-ാമത്‌ ചീഫ്‌ ജസ്റ്റിസായിരുന്നു ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണൻ.
4) ഇന്ത്യയുടെ ഒന്നാമത്തെ ചീഫ്‌ ജസ്റ്റിസായിരുന്നു ജസ്റ്റിസ്‌ എം. പതഞ്ജലി ശാസ്ത്രി.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?
A) 1 and 4
B) 1 and 2
C) 3 and 4
D) 1, 2, 3

16. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവന/പ്രസ്താവനകളിൽ ശരിയായതേത്‌ ?
1) 2020 ഡിസംബറിലാണ്‌ ബ്യൂറേവി ചുഴലിക്കാറ്റ്‌ വീശിയടിച്ചത്‌.
2) നിവാർ ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌, പുതുച്ചേരി, ആന്ധ്രാപ്രദേശ്‌, ശ്രീലങ്ക എന്നീ പ്രദേശത്തെയാണ്‌ ബാധിച്ചത്‌.
3) നിസാർഗ ചുഴലിക്കാറ്റ്‌ ഇന്ത്യയിലെ ഗുജറാത്ത്‌ സംസ്ഥാനത്തെ സാരമായി ബാധിച്ചു.
4) 2017-ലാണ്‌ ഓഖി ചുഴലിക്കാറ്റ്‌ നാശനഷ്ടങ്ങൾ വിതച്ചത്‌.
A) 1, 2, 3
B) 2, 3, 4
C) 1 and 3
D) 1, 2, 4

17. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ,/പ്രസ്താവനകളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നവ ഏവ ?
1) പഴശ്ശി ഡാം കമ്മീഷൻ ചെയ്തത്‌ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്‌.
2) പഴശ്ശി സ്കാരകം മാനന്തവാടിയിലാണ്‌.
3) പഴശ്ശിരാജാ ആർക്കിയോളജിക്കൽ മ്യൂസിയം കൽപ്പറ്റയിലാണ്‌.
4) പഴശ്ശിരാജാവ്‌ വെടിയേറ്റ്‌ മരിച്ചത്‌ തലശ്ശേരിയിൽ വച്ചാണ്‌.
A) 1 and 2
B) 3 and 4
C) 1 and 4
D) 2 and 4

18. താഴെക്കൊടുത്തിരിക്കുന്ന ജോടികളിൽ തെറ്റായി ചേർക്കപ്പെട്ടത്‌ ഏവ ?
1) തേങ്ങ - കൊക്കോസ്‌ ന്യൂസിഫിറ
2) പപ്പായ - മാംഗി ഫിറാ ഇൻഡിക്കാ
3) കൈതച്ചക്ക - അനാനാസ്‌ കോമോസസ്‌
4) ഈന്തപ്പഴം - ഫോണിക്സ്‌ ഡാക്റിലിഫിറാ
A) 2 only
B) 1 and 2
C) 2 and 3
D) 3 and 4

19. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
1) 1971-ൽ ലോകായുക്ത, ഉപലോകായുക്ത നിയമം വഴി ആദ്യമായി ലോകായുക്ത എന്ന സ്ഥാപനം നിലവിൽ വന്നത്‌ മഹാരാഷ്ട്രയിലാണ്‌.
2) 2012-ൽ പതിനൊന്നാമത്‌ അഖിലേന്ത്യാ ലോകായുക്താ സമ്മേളനം ലോകായുക്താ പരിധിയിൽ ബ്യൂറോക്രാറ്റുകളെക്കൂടി ഉൾപ്പെടുത്തണമെന്ന്‌ ശുപാർശ ചെയ്തു.
3) അഴിമതി കേസുകൾ ലോകായുക്ത അന്വേഷിക്കുന്നു.
4) 2019-ൽ മിസോറാം നിയമനിർമ്മാണസഭ ഒരു ലോകായുക്ത ബിൽ പാസ്സാക്കി.
A) 1 and 3
B) 1, 2, 4
C) 2, 3, 4
D)  മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

20. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
1) ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ്‌ പരിസ്ഥിതിശാസ്ത്രം.
2) പാരിസ്ഥിതിക ഘടനയുടെ ഏറ്റവും വലിയ അളവുകോൽ ബയോസ്ഫിയർ ആണ്‌.
3) ജോർജ്‌ പെർകിൻസ്‌ മാർഷിന്റെ ഗ്രന്ഥമാണ്‌ 1864-ൽ പ്രസിദ്ധീകരിച്ച 'മനുഷ്യനും പ്രകൃതിയും'
4) 'നിശബ്ദ വസന്തം' എന്നത്‌ റോബർട്ട്‌ മക്‌ ആർതറിന്റെ ഗ്രന്ഥമാണ്‌.
മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
A) 1 and 2
B) 4 only
C) 3 and 4
D) 2 only

21. ഇന്ത്യൻ ഉപദ്വീപിന്റെ കിഴക്കൻ പ്രവിശ്യയിലെ ഹിന്ദുമതത്തിന്റെ ആദ്യത്തെ ശക്തരായ രക്ഷാധികാരികൾ ആരായിരുന്നു ?
A) ചാലൂക്യർ
B) പല്ലവർ
C) മുഗളർ
D) രാഷ്ട്രകൂടർ

22. പാറയിൽ കൊത്തിയെടുത്ത “ഡിസന്റ്‌ ഓഫ്‌ ഗാഞ്ജസ്‌ ' എന്ന പ്രസിദ്ധമായ പല്ലവ റിലീഫ്‌ ശില്പം _______ ആണ്‌.
A) മഹാബലിപുരത്ത്‌
B) സാഞ്ചിയിൽ
C) എല്ലോറയിൽ
D)  അജന്തയിൽ
 
23. തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന ബ്രിഹദേശ്വര ക്ഷേത്രം ദക്ഷിണേന്ത്യയില ആദ്യകാലത്തെ ഏറ്റവും വലിയ _______ ക്ഷേത്രമാണ്‌.
A) ഗുപ്ത
B) ബുദ്ധ
C) ചോള
D) മൗര്യ

24. മദ്ധ്യകാലത്തെ ഏറ്റവും വലുതും ആലങ്കാരികവുമായ ഹിന്ദു ക്ഷേത്ര സമുച്ചയമായ കാന്ദാര്യ മഹാദേവ ക്ഷേത്രം കാണപ്പെടുന്ന സ്ഥലം.
A) കാഞ്ചിപുരം
B) എഫലന്റ
C) മധുര
D) ഖജുരാഹോ

25. ജാപ്പനീസ്‌ കലാകാരനായ കത്സൂഷിക ഹോകുസായ്‌ എദോ (Edo) കാലഘട്ടത്തിലെ ______ ചിത്രകാരനും, പ്രിന്റ്‌ മേക്കറും ആയിരുന്നു.
A) യമടോ-ഇ
B) ലിത്തോഗ്രാഫി
C) ഉകിയോ-ഇ
D) ഫ്ലുക്നോഗ്രാഫി

26. _______ ൽ ചിത്രീകരിക്കുന്നത്‌ 1863-ൽ അഗസ്റ്റസ്‌ ഡൊമിനിക്ക്‌ ഇൻഗ്രസ്സ്‌ പൂർത്തിയാക്കിയ, അന്തപുരത്തിൽ ദേഹശുദ്ധിയിൽ ഏർപ്പെട്ടിരിക്കുന്ന നഗ്നരായ സ്ത്രീകളെയാണ്‌.
A) ടർക്കിഷ്ബാത്ത്‌
B) ഒളിമ്പിയ
C) ദ വേവ്‌
D) ബാത്ത്ഷേബ അറ്റ്‌ ഹെർ ബാത്ത്‌

27. പാശ്ചാത്യ കലയിലെ ആദ്യത്തെ തീർത്തും അധാർമ്മികമായ സ്ത്രീ നഗ്നതയായിരുന്നു. സങ്കല്പികമോ പൗരാണികമോ ആയ അർത്ഥവ്യാപ്തിയോ ഇല്ലാതെ ഗോയ ചിത്രീകരിച്ച
A) രണ്ട്‌ ബ്രട്ടൺ സ്ത്രീകൾ
B) ആംബ്രോയിസ്‌ വൊള്ളാർഡ്‌
C) ക്രിസ്റ്റീനയുഐഡി യുടെ ലോകം
D) ലാ മഞ്ച ഡെസ്ന്യൂഡ

28. SBI യുടെ ലോഗോ ആരാണ്‌ ചിത്രീകരിച്ചത്‌ ?
A) റെയ്മണ്ട്‌ ലോവി
B) ശേഖർ കാമത്ത്‌
C) പോൾ റാണ്ട്‌
D) ആർ. കെ. ലക്ഷ്മൺ

29. കർഷകനും, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ആയിരുന്ന _________  ഇന്ത്യൻ ദേശീയ പതാക ഡിസൈൻ ചെയ്തത്‌.
A) പിങ്കളി വെങ്കയ്യ
B) സർവ്വേപ്പള്ളി രാധാകൃഷ്ണൻ
C) ബാലാഗംഗാധർ തിലക്‌
D) സിസ്റ്റർ നിവേദിത

30. ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനയുടെ ഓരോ പേജും മനോഹരമായി കാലിഗ്രാഫി ഉപയോഗിച്ച്‌ കൈകൊണ്ട്‌ എഴുതിയത്‌ ശാന്തിനികേതനിൽ നിന്നുള്ള കലാകാരന്മാരായ _________ ആയിരുന്നു.
A)  ബിനോയി ബിഹാരി മുഖർജിയും, ബാരൺ ഡേയും
B) രബീന്ദ്രനാഥ്‌ ടാഗോറും, രാംകിങ്കർ ബെയ്ജും
C) നന്ദലാൽ ബോസും, ബിയോഹർ രാം മനോഹർ സിൻഹയും
D)  മഹർഷി ദേവേന്ദ്രനാഥ്‌ ടാഗോറും, രബീന്ദ്രനാഥ്‌ ടാഗോറും

31. 2012-ൽ കെ. ജി. സുബ്രഹ്മണ്യന്‌ _______ പുരസ്കാരം ലഭിച്ചു.
A)  രവിവർമ്മ പുരസ്ലാരം
B) പത്മവിഭൂഷൻ
C) ശിരോമണി പുരസ്കാരം
D) പതമശ്രീ

32. ________ 1969-ൽ ഗുലാം മുഹമ്മദ്‌ ഷെയ്ക്ക്‌ സ്ഥാപിച്ച ഒരു മാസികയാണ്‌. ബറോഡയിൽ നിന്ന്‌ പ്രസിദ്ധീകരിച്ച ഈ മാസിക 1973-ലെ അവസാന ലക്കം വരെ ഭൂപൻ ഖേക്കർ എഡിറ്റു ചെയ്തു.
A) മോണോഗ്രാഫ്‌
B) ക്രിയേറ്റീവ്‌ സർക്യൂട്ട്‌
C) ദ ആർട്‌ ഓഫ്‌ ടുഡേ
D) വൃശ്ചിക്‌

33. ഇന്ത്യയിലെ കലാ വിമർശന രചനയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു
A) ഗീത കപൂർ
B) എം. എൻ. കപൂർ
C) ആർ. ശിവകുമാർ
D) രഞ്ജിത്‌ ഹൊസ്‌കോട്ടെ

34. വില്യം ബ്ലേക്കിനെ _______ കാലഘട്ടത്തിലെ ദൃശ്യകലയുടെയും, കവിതയുടെയും ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായി കണക്കാക്കപ്പെടുന്നു.
A) നിയോക്ലാസിക്
B) ബറൂക്ക്
C) റൊമാന്റിക്‌
D) മാനറിസ്റ്റ്‌

35. ഏതൊരു ഒർജിനൽ ചിത്രകാരന്റേയും അവശ്യ സ്രോതസ്സ്‌ പ്രകൃതി തന്നെയായിരിക്കണമെന്നും, പ്രകൃതിയിൽ നിന്ന്‌ നേരിട്ട്‌ വരയ്ക്കുന്നതിന്‌ ബദലില്ലെന്നും വാദിച്ചത്‌ ______ ആണ്‌.
A) ജോൺ കോൺസ്റ്റബ്ൾ
B) ഡേവിഡ്‌
C) ജോൺ റോബർട്ട്‌ കോസൻസ്‌
D) ടർണർ

36. ________ സമുദ്രത്തിന്റെ എല്ലാ ഭാവങ്ങളിലും ഭ്രമിച്ചു, വിശിഷ്യാ അതിന്റെ കൂടുതൽ അക്രമാസക്തമായ വശങ്ങളിൽ.
A) ചാർഡിൻ
B) ടർണർ
C) വാട്ടോ
D) ടൈപ്പോളോ

37. 1830-ലെ ജൂലൈ വിപ്ലവത്തെ അനുസ്മരിച്ച്‌ വരച്ച ചിത്രമാണ്‌ 'ലിബർട്ടി ലീഡിംഗ്‌ ദ പീപ്പ്‌ൾ'.
A) യൂജിൻ ഡിലാക്വ
B) റൂബൻസ്‌
C) ലൂയി ഫിലിപ്പ്‌
D) ജെറിക്കോ

38. ഫ്രഞ്ച്‌ റൊമാന്റിക്‌ ചിത്രകാരനായ _________ 1818-19 ൽ വരച്ച ഓയിൽ പെയിന്റിംഗായ 'ദ റാഫ്റ്റ്‌ ഓഫ്‌ ദ മെഡൂസ' ഫ്രഞ്ച് റൊമാന്റിസിസത്തിന്റെ പ്രതീകമായി മാറി.
A) ഡിലാക്വ
B) ബാരൺ ഗ്രോസ്‌
C) തിയോഡർ ജെറിക്കോ
D)  ഫ്രാൻകോയിസ്‌ റൂഡ്‌

39. 19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ഫോട്ടോഗ്രാഫറിൽ ഏറ്റവും ശ്രദ്ധേയനായത്‌ _________ ആയിരുന്നു.
A) ഫോറി
B) ബോദ്ലയർ
C) കോംപ്തേ
D) ഫെലിക്സ്‌ നദാർ

40. 'ദ പെയിന്റേഴ്‌സ്‌ ഓഫ്‌ മോഡേൺ ലൈഫ്‌ ' എന്ന ലേഖനത്തിൽ ___________ ആണ്‌ ചിത്രകലയിലെ റിയലിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ പിന്നിലുള്ള പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്‌.
A)  കാൾ മാർക്സ്‌
B) ബോദ്ലയർ
C) കോർബറ്റ്
D) എംഗൽസ്‌

41. _______ എന്ന ചിത്രത്തിൽ കലാകാരൻ മാത്രമല്ല ആദ്യമായി കല സൃഷ്ടിക്കുന്ന ഇടം വിഷയമായി മാറുന്നു.
A) എ ബറിയൽ അറ്റ്‌ ഓർണൻസ്‌
B) സ്റ്റോൺ ബ്രേക്കേഴ്‌സ്‌
C) ആർടിസ്റ്റ്‌ സ്റ്റുഡിയോ
D) ബാത്തേഴ്‌സ്‌

42. റിയലിസത്തിൽ നിന്ന്‌ ഇംപ്രഷണലിസത്തിലേക്കുള്ള പരിവർത്തനത്തിലെ ഒരു സുപ്രധാന വ്യക്തിത്വവും, ആധുനിക ജീവിത സാഹചര്യവും വരച്ച 19-ാം നൂറ്റാണ്ടിലെ ആദ്യ കലാകാരന്മാരിൽ ഒരാളുമായിരുന്നു,
A) എഡ്വാർഡ്‌ മാനെ
B)  ഗയ്‌ൻസ്ബറോ
C) കാനലറ്റോ
D) ഗ്വാർഡി

 43. 'സലോൺ-ഡി-പരിസിന്‌' പകരമായി _______ ഉം അനുയായികളും നടത്തിയ സ്വതന്ത്ര പ്രദർശനങ്ങളിൽ 1874-ൽ ആദ്യമായി പ്രദർശിപ്പിച്ച 'ഇംപ്രഷൻ സൺറൈസ്‌ ' എന്ന പെയിന്റിംഗിന്റെ തലക്കെട്ടിൽ നിന്നാണ്‌ 'ഇംപ്രഷണിസം' എന്ന പദം ഉരുത്തിരിഞ്ഞത്‌.
A) വിസ്‌ലർ
B) മാനെ
C) ഗോയ
D) മോനെ

44. കലാസൃഷ്ടികളായി പരിഗണിക്കപ്പെടുന്ന പൗരാണികമായ, ഇന്നും നിലനിൽക്കുന്ന മനുഷ്യ നിർമ്മിത സൃഷ്ടികൾ പ്രധാനമായും _________  ൽ നിന്നാണ്‌ കണ്ടുവരുന്നത്‌.
A) ജപ്പാൻ
B) യൂറോപ്പ്
C) അന്റാർട്ടിക്ക
D) ആഫ്രിക്ക

45. പ്രശസ്തമായ ആദ്യകാല വീനസ്‌ ശിൽപ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതിനെ ________ എന്നും വിളിക്കുന്നു.
A)  'ദ വീനസ്‌ ഓഫ്‌ വില്ലൻഡോർഫ്‌'
B) 'ദ വീനസ്‌ ഓഫ്‌ ലോസൽ'
C) 'ദ വീനസ്‌ ഓഫ്‌ ലസ്പുഗ്‌
D) 'ദ മെഡിസി വീനസ്‌'

46. _______ പ്രാചീന ശിലായുഗ ചിത്രങ്ങൾക്ക്‌ പ്രസിദ്ധമാണ്‌.
A) എടയ്ക്കൽ
B) അജന്ത
C) ലാസ്‌കോ
D) എല്ലോറ

47. 18 മീറ്ററിലധികമുള്ള ഭീമാകാരമായ മനുഷ്യ രൂപങ്ങൾ നിർമ്മിക്കപ്പെട്ടത്‌ ഈ ദ്വീപിലാണ്‌.
A) ഡെവോൺ ദ്വീപ്‌
B) ജമൈക്ക
C) ഗ്രീൻലാന്റ്‌
D) ഈസ്റ്റർ ദ്വീപ്‌

48. ഈജിപ്ഷ്യൻ കലയുടെ ആദ്യകാല മാതൃകകളിലൊന്നിനെ എന്നു വിളിക്കുന്നു.
A) പാലറ്റ്‌ ഓഫ്‌ നാർമർ
B)  ദ നെബ്രാസ്‌കി ഡിസ്‌ക്ക്‌
C) തോർഡ്‌ ഹാമ്മർ
D) 'ദ ട്രൻന്തോളം ചാരിയ്റ്റ്‌'

49. റോമൻ ചുമർ ചിത്രകലയുടെ ചരിത്രം നമുക്കു കണ്ടെത്താനാകുന്ന നഗരമായ _______ 79 എ. ഡി. യിൽ വെസൂവിയസ്‌ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ അഗ്നിപർവ്വത ചാരത്തിൽ കുഴിച്ചു മൂടപ്പെടുകയായിരുന്നു.
A) നേപ്പ്ൾസ്‌
B)  പോംപെയ്‌
C) വെനീസ്‌
D) മിലാൻ

50. ആദ്യകാല നെതർലാൻഡിഷ്‌ ചിത്രകാരനായ,________ 1434-ൽ വരച്ച എണ്ണഛായ ചിത്രമാണ്‌ 'ദ ആർണോൽഫിനി മാര്യേജ്‌'.
A) യാൻ വാൻ ഐക്ക്‌
B) റോഗിയർ വാൻ ഐക്ക്‌
C) ബോഷ്
D) ഫോക്ക്വേ

51. ഹിരോണിമസ്‌ ബോഷ്‌ വരച്ച 'ദ ഗാർഡൻ ഓഫ്‌ എർത്ത് ലി ഡിലൈറ്റ്‌'' വളരെ വലിയ ഒരു
A) ഹെക്‌സാപിറ്റ്
B) ഡിപ്റ്റിക്‌
C) ട്രിപ്റ്റിക്‌
D) പെന്റാപ്റ്റിക്‌

52. ______ ആണ്‌ ഏക ധ്രുവ വാണിഷിംഗ്‌ (Single Point Vanishing) വീക്ഷണ കാഴ്ചപ്പാട്‌ കണ്ടെത്തിയത്‌.
A) ബ്രൂണലസ്ക്കി
B) ഗിബേർട്ടി
C) ആന്റോണിയോ മാന്റ്റി
D) വിറ്റോറിയോ മാഗ്നാഗോ

53. ഡൊണാറ്റല്ലോയുടെ ________ അദ്ദേഹത്തെ നവോത്ഥാന കാലഘട്ടത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്ന ഏറ്റവും പ്രശസ്തമായ ശിൽപ്പങ്ങളിൽ ഒന്നാണ്‌.
A) പ്യൂട്ടോ വിത്ത്‌ ഫിഷ്‌
B) ഡേവിഡ്‌
C) ഹെർക്യുലീസ്‌ ആൻഡ്‌ ആൻഡ്യൂസ്‌
D) ഡയിംഗ്‌ ഗ്വാൾ

54. ആദ്യകാല ഇറ്റാലിയൻ നവോത്ഥാന കലാകാരനായ _______ ചെയ്ത ഫ്രസ്കോ ചിത്രമാണ്‌ 'ദ ഹോളി ട്രിനിറ്റി”.
A) കാമ്പിൻ
B) വാൻഡർ വെയ്ഡൻ
C) യാൻ ആന്റ്‌ ഹ്യൂബർട്‌
D) മസാസ്സിയോ

55. തന്റെ മേലങ്കിയിൽ കിടത്തിയിരിക്കുന്ന ഉണ്ണിയേശുവിന്റെ മുമ്പിൽ ആരാധനയോടെ മുട്ടുകുത്തി നിൽക്കുന്ന മേരിയുടെ ദൃശ്യം; അഞ്ച്‌ മാലാഖമാർ അവന്റെ ജനനത്തെ സ്വാഗതം ചെയ്തുകൊണ്ട്‌ പാടുകയും അവരിൽ രണ്ടുപേർ വീണവായിക്കുകയും ചെയ്യുന്നു. അവരുടെ അരികിൽ ഒരു കഴുത മോങ്ങുന്നതായി കാണുകയും, ഒരു കാള ക്രിസ്തുവിനെ ഗൗരവത്തിലും നോക്കുന്നു. ആരുടെ പെയിന്റിംഗ്‌ ആണ്‌ ഇവിടെ പരാമർശിക്കുന്നത്‌ ? ഏതാണ്‌ ഈ ചിത്രം ?
A) ഫ്രാ ആൻജലീക്ക; 'ദ അനൺസിയേഷൻ'
B) ഗസ്സോലി; 'ദ ജേർണി ഓഫ്‌ ദ മാഗി'
C) പിയറോ ഡല്ല ഫ്രാൻസിസ്‌ക്ക ; 'ദ നേറ്റിവിറ്റി'
D) മസാസ്സിയോ; "ദ ട്രിബ്യൂട്ട്‌ മണി”

56. _______ ന്റെ 'മാർസ്‌ ആൻഡ്‌ വീനസ്‌' വെസ്പുച്ചി കുടുംബത്തിന്‌ വേണ്ടി വരച്ചതും ഒരു പക്ഷേ ഒരു വിവാഹത്തെ അനുസ്തരിക്കുന്നതും, സമയമായ സ്നേഹത്തിന്റേയും, മൃഗതൃഷ്ണയുടെ ഉപമയോടെ ഉള്ളതുമാക്കുന്നു.
A) അയേർട്സന്റെ
B) പിയറോ ഡി കോസിമയുടെ
C) എൽ ഗ്രേക്കോയുടെ
D) ബോട്ടിസെല്ലിയുടെ

57. തന്റെ ________ എന്ന പെയിന്റിംഗിൽ മാൻഡിഗ്ന ചിത്രം വലുതാണെന്ന്‌ ധ്വനിപ്പിക്കാൻ 'ഫോർ ഷോർട്ടനിംഗ്‌' പോലുള്ള ഭ്രമാത്മക ഉപകരണമായി രൂപങ്ങളെ 'കട്‌ ഓഫ്‌' ചെയ്ത്‌ ഫ്രെയിമിംഗ്‌ കൊണ്ട്‌ മറച്ചും അവതരിപ്പിക്കുന്നു.
A) സെയിന്റ്‌ സെബാസ്റ്റ്യൻ
B) ദ ഡിപ്പോസിഷൻ
C) ദ റിസ്സറക്ഷൻ
D) ദ ബാപ്റ്റിസം ഓഫ്‌ ക്രൈസ്റ്റ്‌

58. 'ദ വിട്രൂവിയൻ മാൻ' എന്ന _______ യുടെ ഡ്രോയിംഗ്‌ ഒരു സമ്പ്രദായത്തിന് ആനുപാതികമായി മനുഷ്യശരീരം എങ്ങനെ അടിസ്ഥാനമാകുമെന്ന്‌ വിവരിക്കുന്നു.
A) വാസരി
B) റാഫേൽ
C) ലിയനാർഡോ ഡാവിഞ്ചി
D)  ആൻഡ്രേ സസാവിന

59. റഫേലിന്റെ ചിത്രം ______ ഉയർന്ന നവോത്ഥാന തത്വങ്ങളുടെ ഒരു പരിണാമമാണ്‌.
A) ദ ഗിവിംഗ്‌ ഓഫ്‌ ദ കീ ടു സെയ്ന്റ്‌ പീറ്റർ
B) ദ സ്‌ക്കൂൾ ഓഫ്‌ ആദൻസ്‌
C) ലാമന്റേഷൻ ഓഫ്‌ ക്രൈസ്റ്റ്‌
D) ദ വിർജിൻ ഓഫ്‌ ദ റോക്‌സ്‌

60. 'ദ വീനസ്‌ ഓഫ്‌ ഉർബിനോ' ________ ന്റെ പ്രശസ്തമായ ഒരു പെയിന്റിംഗ്‌ ആണ്‌.
A) അൽ ടോർഫർ
B)  ഗ്രു നേവാൾഡ്‌
C) ഷോൺഗോർ
D) ടിഷ്യൻ

61. ലിയർനാഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ ശാസ്ത്രീയ അന്വേഷണങ്ങൾ പരിമിതമാണെങ്കിലും _______
 നെ 'വടക്കിന്റെ ലിയർനാഡോ' എന്നു വിളിക്കുന്നു.
A)  മറോണി
B) ഡ്യൂറർ
C) സവാൽഡോ
D) കൊറേജിയോ

62. 1533-ൽ ഹാൻസ്‌ ഹോൾബെയിൻ ചെയ്ത ചിത്രമായ __________ അതിലെ മുൻവശത്തുള്ള തലയോട്ടിയുടെ 'അനാമോർഫിക്‌' ചിത്രീകരണത്തിന്‌ പേരു കേട്ടതാണ്‌.
A) ദ അംബാസഡേഴ്‌സ്‌
B)  ക്ലോഎറ്റ്‌
C) വാൻ ലെയ്ഡൻ
D) മാസ്സീസ്‌

63. ________ ന്റെ 1564 ലെ 'ദ പ്രൊസഷൻ ടു കാൽവരി' എന്ന പെയിന്റിംഗിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ ചെയ്ത ഒരു സിനിമയാണ്‌ 'ദ മിൽ ആന്റ്‌ ദ ക്രോസ്‌ '.
A) പർമിജിയാനിനോസ്‌
B) റൂസോസ്‌
C) പോൺഡോർമ്മോസ്‌
D)  പീറ്റർ ബ്രുഗേൽ ദ എൽഡേഴ്‌സ്‌

64. ജിയാം ബൊളോഗ്നയുടെ ___________ ഭീമാകാരമായ മാർബിൾ ശിൽപങ്ങളുടെ ഒരു സഞ്ചയമാണ്‌.
A)  പേർസ്യൂസ്‌
B) മെർക്കുറി
C) ദ റേപ്പ്‌ ഓഫ്‌ സാബൈൻ
D)  ദ വിർജിൻ ആൻഡ്‌ ചൈൽഡ്‌

65. ഫ്രഞ്ച്‌ കലയിലെ ക്ലാസിക്കൽ പ്രവണത അതിന്റെ ഏറ്റവും വലിയ വ്യാപ്പി കണ്ടെത്തിയത്‌ _______ ൽ ആണെങ്കിലും അദ്ദേഹത്തിന്റെ ജോലി സമയം ഏതാണ്ട്‌ പൂർണ്ണമായും ഇറ്റലിയിലാണ്‌ ചെലവഴിച്ചത്‌.
A) ബെഞ്ചമിൻ വെസ്റ്റ്‌
B)  നിക്കോളസ്‌ പുഷ്യൻ
C)വിൻസ്‌ലോ ഹോമർ
D) മേരി കസ്റ്റ്‌

66. 1656-ൽ പൂർത്തിയാക്കിയ തന്റെ പ്രശസ്തമായ ചിത്രത്തിൽ വെലാസ്ക്വസ്‌ തന്റെ തന്നെ കലയുടെ സങ്കീർണ്ണതയെ സംക്ഷേപിച്ചു.
A) ദ ഹോളി ഫാമിലി ഓൺ ദി സ്റ്റെപ്സ്‌
B)  ദ ബച്ചേഴ്‌സ്‌ ഷോപ്പ്‌
C) അറോറ
D) ലാസ്‌ മെനിനാസ്‌

67. ഫ്രാൻസ്‌ ഹാൾസ്‌ ഏതാണ്ട്‌ പൂർണ്ണമായും വരച്ചത്‌ ________ ആണ്‌. അദ്ദേഹത്തിന്റെ ഛായ ചിത്രങ്ങൾ ഈ ഗണങ്ങളിൽ പെട്ടതായി വായിക്കപ്പെടുന്നു.
A) ലാന്റ്‌ സ്‌കേപ്പ്‌
B) പോർട്രൈച്ചർ
C) സീ സ്‌കേപ്സ്‌
D) സ്റ്റിൽ ലൈഫ്‌

68. 'ദ നൈറ്റ്‌ വാച്ച്‌' _________ ന്റെ വലിയതും പ്രശസ്തവുമായ പെയിന്റിംഗ്‌ ആണ്‌.
A) നെല്ലർ
B) റൂബൻസ്‌
C) വാൻഡിക്‌
D) റം ബ്രാൻഡ്‌

69. ഡച്ച്‌ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായാണ്‌ ___________നെ ഇന്ന്‌ വിലയിരുത്തുന്നത്‌.
A) വെർമ്മീർ
B) സെസാൻ
C) കാൻഡിസ്കി
D) റിനുവാ

70. പരീക്ഷണാത്മക ശിൽപിയും, ചിത്രകാരനും എന്ന നിലയിലുള്ള ഇന്ത്യയിലെ ആദ്യകാല ബംഗാളി ആധുനിക കലാകാരന്മാരിൽ ഒരാളായിരുന്നു.
A) തയ്യേബ്‌ മേത്ത
B) സൈദ്‌ ഹൈദർ റാസ
C) രാം കിങ്കർ ബെയ്ജ്‌
D) എഫ്‌. എൻ. സൂസ

71. 1962 ഓഗസ്റ്റിൽ ഗുജറാത്തിലെ ബാവ്‌നഗറിൽ സ്ഥാപിതമായ ഹ്രസ്വകാല ആർടിസ്റ്റ്‌ ഗ്രൂപ്പായ 'ഗ്രൂപ്പ്‌ -1890' ന്റെ സ്ഥാപകരിൽ ഒരാളായിരുന്നു
A) ജെ. സ്വാമിനാഥൻ
B)  എം. എഫ്‌. ഹുസൈൻ
C) എ. രാമചന്ദ്രൻ
D) ഡി. പി. റോയ്‌ ചൗദരി

72. ബംഗാൾ സ്‌ക്കൂൾ ഓഫ്‌ ആർട്സ്സ്ഥാപിച്ച നവോത്ഥാന ദേശീയതയെ തകർക്കാനും, അന്താരാഷ്ട്ര തലത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ " അവാങ്ങ്‌-ഗാർഡ്‌ 'നെ പ്രോത്സാഹിപ്പിക്കാനും _________ ആണ്‌ ശ്രമിച്ചത്‌.
A) ഗ്രൂപ്പ്‌ 1890
B) ദ പ്രോഗ്രസ്സീവ്‌ ആർടിസ്റ്റ്‌ ഗ്രൂപ്പ്‌
C) കിച്ച്‌ മൂവ്മെന്റ്‌
D) താന്ത്രിക്‌

73. 1931-ൽ ബ്രിട്ടിഷ്‌ ഭരണകൂടം അടിച്ചേൽപ്പിച്ച ഉപ്പ്‌ നികുതിക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ ________  മാർച്ചാണ്‌ ഡി. പി. റോയ്‌ ചൗദരിയുടെ ഇതേ പേരിലുള്ള ശിൽപ്പത്തിൻ വിഷയം.
A) ക്വിറ്റ്‌ ഇന്ത്യ
B) ഗ്രേറ്റ്‌ മാർച്ച്‌
C) പാർലമെന്റ്‌ മാർച്ച്‌
D) ദണ്ഡി മാർച്ച്‌

74. 'വെയ്‌സ്‌ ഓഫ്‌ സീയിംഗ്‌' എന്ന കൃതി ആരുടേതാണ്‌ ?
A) സി. ശിവരാമ മൂർത്തി
B) ഡേവിഡ്‌ പൈപ്പർ
C) ജോൺ ബർജർ
D) വിജയകുമാർ മേനോൻ

75. കൊളോണിയൽ കാലത്തിനു ശേഷമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ കലാ പ്രവണതയായിരുന്ന ________ കേരളത്തിലെ കല ആധുനികവൽക്കരിക്കപ്പെടുന്നതിന്റെ പ്രാരംഭഘട്ടമായി മാറി.
A) മദ്രാസ്‌ സ്ക്കൂൾ
B) ബോംബെ പ്രോഗ്രസ്സീവ്‌
C) ബംഗാൾ സ്ക്കൂൾ
D) ഡൽഹി ശിൽചക്ര

76. 19-ാം നൂറ്റാണ്ടിലെ കേരളത്തിലെ ആദ്യത്തെ വനിതാ ചിത്രകാരിയായി രേഖ പ്പെടുത്തിയിരിക്കുന്നത്‌ ഒരു സ്റ്റുഡിയോയിലോ, കരകൗശല പണിപ്പുരയിലോ ജോലി ചെയ്ത____________ ആണ്
A) പത്മിനി
B) മംഗളാ ബായി തമ്പുരാട്ടി
C) അജ്ഞലി ഇള മേനോൻ
D) സുനയിനി ദേവി

77. ഹൈദരാബാദിലെ സലാർജംഗ്‌ മ്യൂസിയത്തിലെ നയനമനോഹരവും, ആനന്ദദായകവുമായ മാർബിൾ ശില്പങ്ങളിലൊന്നാണ്‌
A) പിയേത്ത
B) ഡാൻസിംഗ്‌ ഗേൾ
C) വെയിൽഡ്‌ റബേക്ക
D) ബേർഡ്‌ ഇൻ സ്സേസ്‌

78. കടമ്മനിട്ട ഗ്രാമത്തിലെ ________ ന്റെ ശിൽപം കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയ്ക്ക്‌ ശ്രദ്ധേയമായ ശില്പ ഭാഷ്യം നൽകുന്നു.
A) കാനായി കുഞ്ഞിരാമന്റെ
B) രഘുനാഥന്റെ
C) രാജശേഖരൻ നായരുടെ
D) കെ. പി. സോമന്റെ

79. ________ യുടെ വടക്ക്‌ കിഴക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന കൊണാർക്ക്‌ സൂര്യക്ഷേത്രം സൂര്യദേവൻ സമർപ്പിച്ചിരിക്കുന്നു.
A) കൊൽക്കത്ത
B) മുംബൈ
C) പുരി
D) ചെന്നൈ

80. ________ ഗുഹകൾ ശതവാഹന-വാകാടക കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന്‌ പൊതുവേ അംഗീകരിക്കപ്പെടുന്നു.
A) ഉദയഗിരി
B) അജന്ത
C) എലഫന്റ
D) കാണ്ഡഗിരി

81. ________ ലെ 'ഡാൻസിംഗ്‌ ഗേൾ' എന്ന ശിൽപം ലോസ്റ്റ്‌ വാക്‌സ്‌ പ്രക്രിയ വഴിയാണ്‌ നിർമ്മിക്കപ്പെട്ടത്‌.
A) മോഹൻജദാരോ
B) ഈജിപ്ത്
C) മുസിരീസ്‌
D) എല്ലോറ

82. മൗര്യൻ കാലഘട്ടത്തിൽ നിർമ്മിച്ചതും ബുദ്ധമതകലയും വാസ്തുവിദ്യയും പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ് ________ ലെ വലിയ സ്തൂപം.
A) വിഷ്ണുപൂർ
B) അമർനാഥ്‌
C) സാഞ്ചി
D) തിരുമല

83. ക്വിൻ-ഷി-ഹുവാങ്ങിന്റെ സൈന്യത്തെ ചിത്രീകരിക്കുന്ന ശില്പങ്ങളുടെ ഒരു ശേഖരമാണ്‌
A) ലോ ഓഫ്‌ ദ ജേർണി
B) ഫിയർലസ്‌ ഗേൾ
C) ഗാർഡൻ ഓഫ്‌ ലൈറ്റ്‌
D) ടെറാകോട്ട ആർമി

84. അഗസ്റ്റസ്‌ റൊദാന്റെ ബ്രോൺസ്‌ ശില്പമായ __________ യഥാർത്ഥത്തിൽ 'ദ ഗേറ്റ്‌ ഓഫ്‌ ഹെൽ ' ന്റെ ഭാഗമാണ്‌.
A) ദ തിങ്കർ
B) വീനസ്‌ ഡി മിലോ
C) ഡേവിഡ്‌
D) സ്പൈഡർ

85. ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്‌സ്‌ ആന്റ്‌ സ്കൾപ്ടേഴ്‌സ്‌ അസോസ്സിയേഷന്റെ നേതൃത്വം ആർക്കായിരുന്നു ?
A) എ. രാമചന്ദ്രൻ
B) കെ. സി. എസ്‌. പണിക്കർ
C) കെ. പി. കൃഷ്ണകുമാർ
D) എസ്‌. ജി. വാസുദേവ്‌

86. എടയ്ക്കലിലെ ശിലായുഗ കൊത്തുപണികൾ അപൂർവ്വവും _______ ന്‌ കേരളത്തിൽ അറിയപ്പെടുന്ന ഒരേയൊരു ഉദാഹരണവുമാണ്‌.
A) ഹെയ്റോഗ്ലിഫ്‌സ്‌
B) പെട്രോഗ്ലിഫ്‌സ്‌
C) ലോഗോ ഗ്രാഫിക്‌
D) ക്യൂണിഫോം സ്ക്രിപ്റ്റ്‌

87. ജൈവരൂപങ്ങളിലും, പ്രകൃതിദത്ത വസ്തുക്കളിലുമുള്ള വലിയ തോതിലുള്ള ശില്പങ്ങൾക്ക്‌ പേരു കേട്ടവരായിരുന്നു
A) സുജാത ബജാജ്‌
B)പുഷ്ടമാല
C) അഞ്ജലി ഇളാ മേനോൻ
D) മൃണാളിനി മുഖർജി

88. കോപ്പറിന്റയും ടിന്നിന്റെയും സങ്കരലോഹം ഏത്‌ ?
A) ബ്രോൺസ്‌
B) സ്റ്റീൽ
C) ബ്രാസ്‌
D) ടങ്ങ്സറ്റൺ

89. മദ്ധ്യ ഇന്ത്യൻ പീഠഭൂമിയുടെ തെക്കേയറ്റത്തുള്ള വിന്ധ്യാ പർവ്വതനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ശിലാ പാർപ്പിടങ്ങളാണ്‌
A) മഹാബലിപുരം
B) പുരി
C) ബിംബേഡ്ക്ക
D) എലിഫന്റ

90. _________ നു വേണ്ടി മെംഫിസിൽ വച്ചു പുറപ്പെടുവിച്ച ഉത്തരവിന്റെ മൂന്നു പതിപ്പുകൾ ആലേഖനം ചെയ്ത ഒരു ശിലാലിഖിതമാണ്‌ റോസ്റ്റ സ്റ്റോൺ”.
A) അലക്ലാണ്ടർ ദ ഗ്രേറ്റ്‌
B) കിംഗ്‌ ടോളമി അഞ്ചാമൻ
C) അശോകൻ
D) ജോസഫ്‌ കൊസൂത്ത്‌

91. 'യുണീക്‌ ഫോംസ്‌ ഓഫ്‌ കണ്ടിന്യൂവിറ്റി ഇൻ സ്‌പേസ്' എന്ന വെങ്കല ശില്‌പം നിർമ്മിച്ചത്‌ ________ ആണ്‌
A) ഉമ്പർടോ ബോസിയോണി
B) നവോം ഗാബോ
C) റൊദാൻ
D) ബ്രാക്ക്‌

92. _______ ന്റെ ശിലാ ഉദ്യാനം ചാണ്ഡിഗറിലെ ഒരു ശില്പകലാ ഉദ്യാനമാണ്‌.
A) രാം വി. സൂതറിന്റെ
B) രാം കിങ്കർ ബൈജിന്റെ
C) നേക്ചന്ദിന്റെ
D) സുബോദ്‌ ഗുപ്തയുടെ

93. 'സ്‌ക്രീം' എന്ന ചിത്രം ആരാണ്‌ ചിത്രീകരിച്ചത്‌ ?
A) റിനുവ
B) എഡ്വാർഡ്‌ മുങ്ക്‌
C) മാനെ
D) സെസാൻ

94. 'മീനാക്ഷി എ ടെയ്‌ൽ ഓഫ്‌ ത്രീ സിറ്റീസ്‌' ആരാണ്‌ സംവിധാനം ചെയ്തത്‌ ?
A) ഗുലാം മുഹമ്മദ്‌ ഷേക്ക്‌
B) എസ്‌. എച്ച്‌. റാസ
C) എ. ആർ. റഹ്മാൻ
D) എം. എഫ്‌. ഹുസൈൻ


95. _______ നെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും മികച്ച അവാങ്‌-ഗാർഡ്‌ വനിതാ കലാകാരികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
A) അർപിത സിങ്‌
B) അമൃത ഷെർഗിൽ
C) അമൃത ചൗദരി
D) ഇന്ദിര

96. ______ പഹാരി പെയിന്റിംഗ്‌ ചെയ്യുന്നതിൽ പ്രധാനിയായിരുന്നു.
A) മിയാൻ സരോവർ സിങ്‌
B) ബൽവന്ത്‌ സിംഗ്‌
C) അമിത്‌ ദത്ത
D) നൈൻ സൂക്ക്‌

97. നവോത്ഥാന കാലഘട്ടത്തിൽ വികസിപ്പിച്ചെടുത്ത ഒരു കലാപരമായ സാങ്കേതികതയാണ്‌ _______ . ഇത്‌ ഇരുളും വെളിച്ചവും തമ്മിലുള്ള ശക്തമായ ടോണൽ വൈരുദ്ധ്യങ്ങൾ ഉപയോഗിച്ച്‌ ത്രിമാന രൂപങ്ങളെ നാടകീയ തലത്തിലേക്ക്‌
ഉയർത്തുന്നു.
A) ഗോഷെ
B) ഹാച്ചിംഗ്‌
C) ചിയറാസ്‌ ക്യുറോ
D) കോൺട്രാസ്റ്റ്‌

98. വടക്കൻ ഇംഗ്ലണ്ടിലെ ഗെയ്റ്റ്‌ ഹെഡിൽ നിലനിൽക്കുന്ന 'ദ ഏഞ്ചൽ ഓഫ്‌ നോർത്ത്‌' എന്ന ശിൽപം ആരുടേതാണ്‌ ?
A) ആന്റണി ഗോർമ്ലെ
B) അയ്‌ വെയ്‌ വെയ്‌
C) അനീഷ്‌ കപൂർ
D) റിച്ചാർഡ്‌ സീറ

99. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലേക്ക്‌ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ സഹായിച്ച ഈ പെയിന്റിംഗ്‌ പരക്കെ പ്രശംസിക്കപ്പെട്ടതാണ്‌. ഏതാണ്‌ ഈ പെയിന്റിംഗ്‌ ?
A) ദ തേർഡ്‌ ഓഫ്‌ മെയ്‌ - 1808
B) ഗോർണിക്ക
C) ദ സറന്റർ ഓഫ്‌ ബ്രെഡ
D) ദ ചാർജിംഗ്‌ ചേസ്സർ

100. പ്രഥമ രാജ രവിവർമ്മ പുരസ്ക്കാരം ആർക്കാണ്‌ ലഭിച്ചത്‌ ?
A) എ. രാമചന്ദ്രൻ
B) കാനായി കുഞ്ഞിരാമൻ
C) കെ. ജി. സുബ്രഹ്മണ്യൻ
D) ജ്യോതി ബസു


Previous Post Next Post