Name of Post: Police Constable, Women Police Constable, Armed Police ASI etc
Department: Police
Cat. No: 530/2019, 073/2020, 094/2020, 251/2020, 340/2020, 357/2020, 358/2020, 407/2020 & 499/2020
Date of Test: 20.03.2022
Question Code: 017/2022
1. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ?
1) 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു.
2) ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു,
3) ലക്ഷ്യം കാർഷിക പുരോഗതി.
4) സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
A) 1,3
B) 2, 4
C) 1,4
D) 1,2
2. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം.
A) 141
B) 143
C) 145
D) 142
PSC DELETED THIS QUESTION
3. 1571 മുതൽ 1585 വരെ മുഗളന്മാരുടെ തലസ്ഥാനം.
A) ആഗ്ര
B) ഫത്തേപ്പൂർ സിക്രി
C) ലാഹോർ
D) ഡൽഹി
4. 'പെറ്റീഷൻ ഓഫ് റൈറ്റ്സ് ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ് ?
A) ഫ്രഞ്ച് വിപ്ലവം
B) ചൈനീസ് വിപ്ലവം
C) അമേരിക്കൻ സ്വാതന്ത്ര്യ സമരം
D) ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
5. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം.
A) 564
B) 565
C) 566
D) 567
6. "ഭാരതമെന്ന പേർ കേട്ടാൽ
അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമൂക്ക് ഞരമ്പുകളിൽ” - ഈ വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
A) ചിത്രയോഗം
B) ബധിരവിലാപം
C) ദിവാസ്വപ്നം
D) എന്റെ ഗുരുനാഥൻ
7. ഭൂപടങ്ങളിൽ കൃഷിസ്ഥലങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം.
A) വെളുപ്പ്
B) മഞ്ഞ
C) പച്ച
D) ചെമപ്പ്
8. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത NW- 1 ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
A) ഗംഗ
B) ബ്രഹ്മപുത്ര
C) സിന്ധു
D) ഗോദാവരി
9. പുന:സ്ഥാപിക്കാൻ ശേഷിയുള്ളതും ചെലവ്കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദവുമായ ഊർജ്ജ സ്രോതസാണ്
A) കൽക്കരി
B) പെട്രോളിയം
C) പ്രകൃതി വാതകം
D) സൗരോർജ്ജം
10.“ഭൂമിയുടെ ആൽബദോ" എന്നറിയപ്പെടുന്നത്.
A) ഭൗമവികിരണം
B) ഭൂമിയിൽ എത്തിച്ചേരുന്ന വികിരണം
C) ഭൂമിയിൽ എത്താതെ പ്രതിഫലിച്ചു പോകുന്ന വികിരണം
D) അഭിവഹനം
11. അറ്റ്ലാന്റിക് സമുദ്രത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്
A) പെറുതീരം
B) ഗ്രാന്റ് ബാങ്ക്സ്
C) ഒയാഷിയോ
D) ഗുവാന
12."യാസ്" എന്ന ഉഷ്ണമേഖല ചക്രവാതത്തിന് ആ പേര് നൽകിയ രാജ്യം.
A) ഇന്ത്യ
B) ഒമാൻ
C) ബംഗ്ലാദേശ്
D) ശ്രീലങ്ക
13. ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത് ?
A) ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ 32 അംഗങ്ങൾ ഉണ്ട്
B) രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 33 അംഗങ്ങൾ ഉണ്ട്
C) മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 34 അംഗങ്ങൾ ഉണ്ട്
D) നാല് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 35 അംഗങ്ങൾ ഉണ്ട്
14. ജല വിതരണം (Water Supply) ഇന്ത്യയിൽ സമ്പദ് വ്യവസ്ഥയുടെ ഏതു സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു ?
A) പ്രാഥമിക മേഖല
B) ദ്വിതീമേഖല
C) തൃതീയ മേഖല
D) വ്യാപാര മേഖല
15. ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത് ?
A) മൂന്നാം പഞ്ചവത്സര പദ്ധതി
B) നാലാം പഞ്ചവത്സര പദ്ധതി
C) ആറാം പഞ്ചവത്സര പദ്ധതി
D) ഏഴാം പഞ്ചവത്സര പദ്ധതി
16. റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ് ?
A) SIDBI
B) RBI
C) NABARD
D) RRB
17. താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത് ?
A) ഗ്രാമീണ സ്കൂളുകൾ
B) ഗ്രാമീണ റോഡുകൾ
C) ഗ്രാമീണ വീടുകൾ
D) ഗ്രാമീണ വാർത്താവിനിമയം
18. Inclusive Growth എന്ന ആശയം ലക്ഷ്യമാക്കി ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത് ?
A) Eighth Plan
B) Ninth Plan
C) Tenth Plan
D) Eleventh Plan
19. ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1) ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം ചേർന്നത് 1946 ഡിസംബർ 9.
2) പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.
3) 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
A) 1 & 2
B) 1, 2 & 3
C) 1 & 3
D) 2 & 3
20. ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
A) സച്ചിദാനന്ദൻ സിൻഹ
B) സുകുമാർ സെൻ
C) ബി. ആർ. അംബേദ്ക്കർ
D) ഡോ. രാജേന്ദ്രപ്രസാദ്
21. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?
A) ലോകസഭ അംഗങ്ങൾ
B) പ്രധാനമന്ത്രി
C) പ്രസിഡന്റ്
D) സംസ്ഥാന നിയമസഭാ അംഗങ്ങൾ
22. ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ആരാണ് ?
A) മുകുൾ രോഹത്ഗി
B) കെ. കെ. വേണുഗോപാൽ
C) സോളി സൊറാബ്ജി
D) അശോക് ദേശായി
23. ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യകമ്മീഷനെ നിയമിക്കുന്നത് ?
A) Art. 270
B) Art . 352
C) Art . 280
D) Art . 370
24. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
1) നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു.
2) ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു.
3) ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്.
4) നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.
A) 1 & 4
B) 2 & 4
C) 1 & 3
D) 4 മാത്രം
25. പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്തു ഭേദഗതി ഏത് ?
A) 89-ാം
B) 91-ാം
C) 99-ാം
D) 81-ാം
26. 73-ാ0 ഭരണഭേദഗതി പ്രകാരം സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടെ 29 - വിഷയങ്ങൾ ഭരണഘടനയുടെ ഏത് പട്ടികയിൽ കൂട്ടിച്ചേർത്തു ?
A) IX th
B) X th
C) XI th
D) XII th
27. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലികകടമകൾ ഉൾപ്പെട്ടിരിക്കുന്നു ?
A) 9
B) 10
C) 11
D) 12
28. സംസ്ഥാന പോലീസ് മേധാവി ആര് ?
A) അനിൽ കാന്ത്
B) ലോക്നാഥ് ബഹ്റ
C) ഡോ. ടി. പി. സെന്റ് കുമാർ
D) ജേക്കബ് പുന്നൂസ്
29. ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?
A) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005
B) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2004
C) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2006
D) ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2018
30. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം.
A) 291 രൂപ
B) 301 രൂപ
C) 320 രൂപ
D) 160 രൂപ
31. കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
A) 2008 ലെ 28-ാം നമ്പർ ആക്ട്
B) 2008 ലെ 26-ാം നമ്പർ ആക്ട്
C) 2006 ലെ 28-ാം നമ്പർ ആക്ട്
D) 008 ലെ 25-ാം നമ്പർ ആക്ട്
32. വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
1) ഏട്രിയൽ നാട്രിയൽ ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.
2) ആൻജിയോ ടെൻസിൻ - II ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.
3) ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുളെ യഥേഷ്ടം കടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.
4) ബോമാൻസ് ക്യാപ്സ്യൂളും ഗ്ലോമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻ
A) 1 ഉം 2 ഉം മാത്രം
B) 3 ഉം 4 ഉം മാത്രം
C) 1, 3, 4 ഇവയെല്ലാം
D) 1, 2, 4 ഇവയെല്ലാം
33. ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന I ഉം ॥ ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.
ലിസ്റ്റ് - I
1) റെറ്റിനോൾ
2) നിയാസിൻ
3) ടോക്കോഫെറോൾ
4) ഫില്ലോ ക്വിനോൺ
ലിസ്റ്റ് - II
a) ആന്റി പെല്ലഗ്ര വിറ്റാമിൻ
b) ആന്റി ഹെമറേജിക് വിറ്റാമിൻ
c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ
d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ
A) 1 - c , 2- d , 3 - a , 4 - b
B) 1 - c , 2- a , 3 - d , 4 - b
C) 1 - d , 2- c , 3 - b , 4 - a
D) 1 - a , 2- d , 3 - b , 4 - c
34. മൾട്ടിമോഡൽ ബ്രയിൻ ഇമാജിംഗ് ഡാറ്റാ ആന്റ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യരാജ്യം.
A) ബ്രസീൽ
B) ഇന്ത്യ
C) ചൈന
D) അമേരിക്ക
35. I ഉം ॥ ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.
ലിസ്റ്റ് - I
(രോഗങ്ങൾ)
a) പകർച്ചപ്പനി
b) വസൂരി
c) മുണ്ടിനീര്
d) സിഫിലിസ്
ലിസ്റ്റ് --॥
(രോഗകാരികൾ)
1) ട്രിപോണിമ പാല്ലിഡം
2) മംമ്സ് വൈറസ്
3) വേരിയോള വൈറസ്
4) ഇൻഫ്ളുവൻസാ വൈറസ്
A) a - 3 , b - 1 , c - 2 ,d - 4
B) a - 4 , b - 3 , c - 2 ,d - 1
C) a - 4 , b - 2 , c - 1 ,d - 3
D) a - 3 , b - 4 , c - 2 ,d - 4
36. കേരളാ സാമൂഹ്യസുരക്ഷാമിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക.
1) സ്നേഹപൂർവ്വം
2) സ്നേഹസ്പർശം
3) സ്നേഹസാന്ത്വനം
A) 1 ഉം 2 ഉം മാത്രം
B) 2 ഉം 3 ഉം മാത്രം
C) 1 ഉം 3 ഉം മാത്രം
D) 1, 2, 3 ഇവയെല്ലാം
37. 2020-2021 വർഷത്തിലെ “അനീമിയ മുക്ത്ഭാരത്" ഇന്റക്‌സിൽ ഒന്നാമതെത്തിയ സംസ്ഥാനം.
A) മധ്യപ്രദേശ്
B) ഒഡിഷ
C) കേരളം
D) ഹിമാചൽ പ്രദേശ്
38. ഒരു വസ്തുവിന്റെ നീളത്തിന്റെ യഥാർത്ഥ അളവ് 5.75 cm ആണ്. ഒരാൾ രണ്ട് വ്യത്യസ്ത അളവുപകരണങ്ങൾ ഉപയോഗിച്ച് അളന്നപ്പോൾ കിട്ടിയ അളവുകൾ യഥാക്രമം 5.6 cm 5.55 cm ആണ്. ഏത് അളവിനാണ് കൂടുതൽ സൂക്ഷ്മത (Precision) ?
A) 5.6 cm
B) 5.55 cm
C) രണ്ട് അളവുകളും സൂക്ഷ്മമാണ്
D) ഇവയൊന്നുമല്ല
39. താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
A) പാർസെക്
B) പ്രകാശവർഷം
C) ചന്ദ്രശേഖർ പരിധി
D) അസ്‌ട്രോണമിക്കൽ യൂണിറ്റ്
40. ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം
A) നെഗറ്റീവ്
B) പോസിറ്റീവ്
C) പൂജ്യം
D) .ഇവയൊന്നുമല്ല
41. സുക്കുറോ മനാബേയ്ക്ക് ഈ വർഷത്തെ ഫിസിക്സ് നോബേൽ പ്രൈസ് ലഭിച്ച മേഖല.
A) ആഗോളതാപനം
B) ഉൽക്കാ പഠനം
C) ആപേക്ഷിക സിദ്ധാന്ത പഠനം
D) ഇവയൊന്നുമല്ല
42. താഴെ കൊടുത്തിരിക്കുന്നത് വായിച്ച് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക.
1) STP യിൽ 11.2 ലിറ്റർ ഹൈഡ്രജൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന മോൾ 0.5 ആണ്.
2) അക്വാറീജിയ ശേഖരിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പാത്രം നന്നായി സീൽ ചെയ്യണം.
3) സോഡിയംക്ലോറൈഡ് (NACL) ജലത്തിൽ ചേർക്കുമ്പോൾ ഉണ്ടാവുന്ന ലായനി അമ്ല ശീലം കാണിക്കുന്നു.
4) ഒരു ദ്രാവകം വാതകം ആയി കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻട്രോപ്പി (Entropy) കൂടുന്നു.
A) 1 & 3
B) 2 & 4
C) 2 & 3
D) 3 & 4
43. ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന് തെറ്റായ ഓപ്ഷൻ ഏത് ?
A) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഫോസ്ഫറസ്
B) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം
C) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സൾഫർ
D) കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ക്ലോറിൻ
44. ആവർത്തനപട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു ?
1) ഗ്രൂപ്പ് 12
2) ഗ്രൂപ്പ് 13
3) ഗ്രൂപ്പ് 18
4) ഗ്രൂപ്പ് 17
A) 2 മാത്രം
B) 2 & 4
C) 1 & 3
D) 2 & 3
45. ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?
A) ജർമ്മനി, അയർലാൻഡ്
B) അയർലാൻഡ്, ജർമ്മനി
C) ജർമ്മനി, സ്കോട്ലൻഡ്
D) ഫ്രാൻസ്, അയർലാൻഡ്
46. ചെണ്ട എന്ന വാദ്യോപകരണത്തിന് ചേരാത്ത പ്രസ്താവന/ പ്രസ്താവനകൾ കണ്ടെത്തുക.
1) ഒരു തുകൽ വാദ്യമാണ്.
2) പഞ്ചവാദ്യത്തിൽപ്പെടുന്നു.
3) പഞ്ചാരി, പാണ്ടി മേളങ്ങളിലെ പ്രധാന വാദ്യോപകരണം.
A) രണ്ടും മൂന്നും
B) മൂന്ന്
C) രണ്ട്
D) ഒന്നും മൂന്നും
47. 1972 -ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത് ?
1) ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു.
2) മലയാളിയാണ്.
3) ഹോക്കിയിൽ മെഡൽ നേടി.
4) ഗോവ സംസ്ഥാനക്കാരനാണ്.
A) ഒന്നും നാലും
B) രണ്ടും മൂന്നും
C) മൂന്ന്
D) ഒന്ന്
48. 2021 ലോകകപ്പ് 20-20 ക്രിക്കറ്റ് മത്സര ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ.
A) പാക്കിസ്ഥാൻ - ഓസ്‌ട്രേലിയ
B) ഓസ്‌ട്രേലിയ - ന്യൂസിലാൻഡ്
C) ന്യൂസിലാൻഡ് -ഇംഗ്ലണ്ട്
D) ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ
49. 2021 -ലെ എഴുത്തച്ഛൻ പുരസ്താരം നേടിയ ശ്രീമതി പി. വത്സലയുടെ 'നെല്ല് '
A) കഥാസമാഹാരമാണ്
B) കവിതയാണ്
C) നോവലാണ്
D) ആത്മകഥയാണ്
50. താഴെപ്പറയുന്നവയിൽ ഏത് സൂചന/സൂചനകൾക്കാണ് വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്തത് ?
1) അഭിനവ കേരളമെന്ന പത്രിക ആരംഭിച്ചു.
2) സിവിൽ വിവാഹ നിയമ നിർമ്മാണ ബില്ല് പാസ്സാക്കുന്നതിൽ മുൻകൈ എടുത്തു,
3) ആത്മ വിദ്യാസംഘം സ്ഥാപിച്ചു.
A) ഒന്നും മൂന്നും
B) മൂന്ന്
C) രണ്ട്
D) ഒന്നും രണ്ടും
51. താഴെ പറയുന്ന ശ്രേണിയിൽ അടുത്ത സംഖ്യയേത് ?
17, 20, 25, 32, _______
A) 41
B) 43
C) 42
D) ഇവയൊന്നുമല്ല
52. '+' എന്നത് '÷' നെയും, '-' എന്നത് 'x' നെയും, എന്നത് '÷' എന്നത് '+' നെയും, 'x' എന്നത് '-' നെയും, സൂചിപ്പിക്കുകയാണെങ്കിൽ 48 + 12 ÷ 15 x2 - 5 =
A) 8
B) 18
C) 9
D) 3
53. രാജു ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്ത് തീർക്കും. ഗോപു അതേ ജോലി ചെയ്യാൻ 30 ദിവസം എടുക്കും. എങ്കിൽ രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
A) 15
B) 12
C) 7
D) 18
54. മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 1850 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?
A) 40
B) 30
C) 45
D) ഇവയൊന്നുമല്ല
55. ഒരു ക്ലാസ്സിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം 7:5 എന്ന അംശബന്ധത്തിലാണ്. ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം എങ്കിൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?
A) 28
B) 26
C) 20
D) 35
56. ബഷീർ 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര ?
A) 45 മീ.
B) 30 മീ.
C) 35 മീ.
D) 50 മീ.
58. എത്ര കാലം കൊണ്ട് 2,400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2,646 രൂപയാകും ?
A) 3
B) 2
C) 4
D) ഇവയൊന്നുമല്ല
60. ഒരു മാസത്തെ 7-ാം തിയ്യതി തിങ്കളാഴ്ചയാണ്. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ദിവസമാണ് ആ മാസം 5 തവണ വരാൻ സാധ്യതയുള്ളത് ?
A) തിങ്കൾ
B) ഞായർ
C) വ്യാഴം
D) ഇവയൊന്നുമല്ല
61. The books on the table ________ to our teacher.
A) belongs
B) belong
C) are belonging
D) were belonging
62. Which articles are suitable in the sentences ?
He ordered ________ cake and ________ eclair. _______ cake was not good,
A) a, an, a
B) the, an, a
C) a, an, the
D) the, an, the
63. Add a suitable question tag
My brother seldom smiles at his classmates, ________ ?
A) doesn't he ?
B) does he ?
C) did he?
D) isn't he?
64. When Reena reached her friend’s home, she _____ (watch) TV.
Fill in with the correct tense of the word given in bracket.
A) watched
B) is watching
C) has watched
D) was watching
65. Fill in the sentence with a suitable preposition.
He walked into his house and found __________ his surprise that there was water all over the floor.
A) by
B) with
C) to
D) for
66. “The young man was baffled by the questions of the policemen.”
Which is an apt synonym for the word ‘baffled’ ?
A) amused
B) frightened
C) bolted
D) confused
67. The car blew up after it fell down into the deep pit.
Another word for the phrasal verb ‘blew up’ can be
A) exploded
B) overturned
C) stopped
D) crashed
68. Fill in the sentence with the correct word.
I don't think the authorities will ever ________ to the students’ demands.
A) access
B) accede
C) excess
D) exceed
69. The Government has given the District Collector carte blanche for disaster management in the flood-hit areas.
What does the foreign phrase ‘Carte Blanche’ mean in this sentence ?
A) the executive orders
B) the judicial power
C) the complete freedom to act
D) the necessary equipment
70. It is a waste of time to argue with a person who is incapable of being corrected.
What can be a one-word substitute for the underlined portion ?
A) incongruous
B) incorrigible
C) incredulous
D) incompatible
71. ഗുരു എന്നതിന്റെ എതിർലിംഗ ശബ്ദമാണ്.
A) ഗുർവി
B) ഗുരുമഹി
C) ഗുരുശ്രീ
D) ഗുരുണി
72. 'ചെയ്യാനുള്ള ആഗ്രഹം' എന്നതിന് ഒറ്റപ്പദം.
A) പിപാസ
B) വിജിഗീഷ
C) ചികീർഷ
D) ജിജ്ഞാസ
73. താമരപ്പൂവ് എന്നർത്ഥം വരുന്ന പദമേത് ?
A) കൽഹാരം
B) കൈരവം
C) നീലാംബുജം
D) സാരസം
74. ധനുസ് + പാണി -- ചേർത്തെഴുതിയാൽ
A) ധനുപാണി
B) ധനുഷ്പാണി
C) ധനുർപാണി
D) ധനുസ്പാണി
75. ഉദ്ധരണം - പിരിച്ചെഴുതിയാൽ
A) ഉത് + ധരണം
B) ഉദ് + ഹരണം
C) ഉധ് + ഹരണം
D) ഉദ് + ധരണം
76. ഉന്മീലനം എന്നതിന്റെ വിപരീതശബ്ദം.
A) മീലനം
B) നിർമീലനം
C) അവമീലനം
D) നിമീലനം
77. ശരിയായ വാക്യം കണ്ടെത്തുക.
A) അദ്ധ്യക്ഷൻ നിലവിളക്കു തെളിയിച്ചു
B) അനുഗ്രഹീതമായ അവസരമായിരുന്നു അത്
C) തുമ്പുകെട്ടിയിട്ട നിന്റെ നീൾമുടി കാണാൻ എന്തൊരഴക്
D) ഒരു പക്ഷേ പാട്ടുകാർ വന്നേക്കാം
78. 'അഞ്ചാംപത്തി' എന്ന ശൈലിയുടെ വിവക്ഷ.
A) ചതിക്കാൻ സഹായിക്കുന്നവൻ
B) അഞ്ചാമൂഴക്കാരൻ
C) അഞ്ചാമത്തെ വിഡ്ഢി
D) വിവേകമില്ലാത്തവൻ
79. He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ.
A) അവൻ മുഖം താഴ്ത്തി പറഞ്ഞു
B) അവൻ ശ്വാസം വിടാതെ പറഞ്ഞു
C) ശ്വാസം നിലയ്ക്കും വരെ അവൻ പറഞ്ഞു
D) ശ്വാസം നിലയ്ക്കും വരെ അവൻ പറഞ്ഞു
80. "കാലത്തുവന്ന മഴയും അന്തിക്കു വന്ന വിരുന്നും" - ഈ പഴമൊഴിയുടെ അർത്ഥമെന്ത് ?
A) അനവസരത്തിലെ പ്രവർത്തി
B) അവിചാരിതമായി എത്തിപ്പെടുക.
C) രണ്ടും പോകില്ല
D) വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുക
81. 1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപക്യമായ തിരിച്ചറിവ് ഏത് പ്രായത്തിനിടയിലാണ് ?
A) 7 മുതൽ 12
B) 8 മുതൽ 12
C) 7 മുതൽ 13
D) 8 മുതൽ 13
82. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാൽസംഗത്തിന്റെ ശിക്ഷ ഏത് വകുപ്പിലാണ് പറയുന്നത് ?
A) 370
B) 376
C) 375
D) 377
83. ഇന്ത്യൻ ശിക്ഷാനിയമം 326A, വകുപ്പ് എന്തിനെ പ്രതിപാദിക്കുന്നു ?\
A) മുറിവ് ഏല്പിക്കുന്നത്
B) ലഹള
C) കൊലപാതകം
D) ആസിഡ് ആക്രമണം
84. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?
A) മരണഭീഷണിയുള്ളപ്പോൾ മാത്രം ലഭ്യമാണ്
B) ബലാൽസംഗ ഭീഷണിയുള്ളപ്പോൾ മാത്രം ലഭ്യമാണ്
C) യാതൊരു നിയന്ത്രണവുമില്ലാതെ ലഭ്യമാണ്
D) ഇന്ത്യൻ ശിക്ഷാനിയമത്തിലെ 99-ാം വകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണ്
85. FIR- നെ കുറിച്ച് ക്രിമിനൽ നടപടി ചട്ടത്തിൽ പ്രതിപാദിക്കുന്ന വകുപ്പ്.
A) 151
B) 153
C) 154
D) 164
86. ക്രിമിനൽ നടപടി ചട്ടപ്രകാരം വാറന്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത് ?
A) 3 മണിക്കൂർ
B) 8 മണിക്കൂർ
C) 12 മണിക്കൂർ
D) 24 മണിക്കൂർ
87. ക്രിമിനൽ നടപടിചട്ടത്തിൽ വകുപ്പ് 2(a) പ്രകാരം അന്വേഷണം എന്നതിൽ പെടാത്തത് ഏത് ?
A) പോലീസ് ഉദ്യോഗസ്ഥൻ തെളിവുകൾ ശേഖരിക്കുന്നത്
B) മജിസ്‌ട്രേറ്റ് അധികാരപ്പെടുത്തിയ വ്യക്തി തെളിവുകൾ ശേഖരിയ്ക്കുന്നത്
C) മജിസ്‌ട്രേറ്റ് തെളിവുകൾ ശേഖരിയ്ക്കുന്നത്
D) (A) ഉം (B) ഉം ചേർന്നത്
88. മരണമൊഴി തെളിവായി സ്വീകാര്യമാവുന്നത് ആരുടെ മുന്നിൽ പ്രസ്ലാവിക്കുമ്പോഴാണ് ?
A) പോലീസ് ഉദ്യോഗസ്ഥൻ
B) മജിസ്‌ട്രേറ്റ്
C) ഡോക്ടർ
D) All the above
89. ഇന്ത്യൻ തെളിവുനിയമത്തിലെ 27 -ാം വകുപ്പ് എന്തിന് ബാധകമാണ് ?
A) മരണമൊഴി
B) വിദഗ്ദ്ധ തെളിവ്
C) വസ്തുത കണ്ടെത്തൽ
D) കുറ്റസമ്മതം
90. ഓരോ പൗരനും കാര്യക്ഷമമായ പോലീസ് സേവനത്തിനുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പ് പോലീസ് നിയമത്തിൽ ഏതാണ് ?
A) 5
B) 6
C) 7
D) 8
91. കേരള പോലീസ് നിയമം 8(1) വകുപ്പ് പ്രകാരം പൊതുജനങ്ങൾക്ക് പരാതി നൽകുവാൻ പോലീസ് സ്റ്റേഷനിൽ പ്രവേശിക്കാവുന്ന സമയം.
A) 7. 00 am to 7. 00 pm
B) 9. 00 am to 9. 00 pm
C) 7. 00 am to 12. 00 pm
D) ഏതു സമയത്തും
92. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പാലിക്കേണ്ട കാര്യങ്ങൾ പോലീസ് നിയമപ്രകാരം എന്താണ് ?
A) മര്യാദയും ഔചിത്യവും
B) അവസരോചിതമായ സഹാനുഭൂതിയും
C) സഭ്യവും മാന്യവുമായ ഭാഷയും
D) മുകളിൽ പരാമർശിച്ചവയെല്ലാം (A), (B) and (C)
93. കേന്ദ്രഗവൺമെന്റിന്റെ ഒഫീഷ്യൽ ഗസ്റ്റിൽ പരാമർശിച്ചിട്ടുള്ള ലഹരി പദാർത്ഥങ്ങൾ കഴിക്കുന്നതിന് എൻ. ഡി. പി. എസ്. ആക്റ്റിൽ, പറഞ്ഞിട്ടുള്ള പരമാവധി ശിക്ഷയെന്ത് ?
A) ഒരു വർഷത്തെ കഠിന തടവ്
B) ഒരു വർഷത്തെ സാധാരണ തടവ്
C) മൂന്ന് വർഷത്തെ കഠിന തടവ്
D) മൂന്ന് വർഷത്തെ സാധാരണ തടവ്
94. സ്വന്തം ഭൂമിയിൽ മറ്റൊരാളെ എൻ. ഡി. പി. എസ്. ആക്റ്റ് പ്രകാരം കുറ്റം ചെയ്യുവാൻ അനുവദിക്കുന്ന വ്യക്തിക്ക് എന്ത് ശിക്ഷയാണ് ലഭിക്കാവുന്നത് ?
A) ഒന്നു മുതൽ മൂന്ന് വർഷം വരെയുള്ള കഠിന തടവ്
B) ഏഴ് വർഷ കഠിന തടവ്
C) ആ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ
D)ആ കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷയുടെ പകുതി ശിക്ഷ
95. പോക്സോ നിയമപ്രകാരം ലൈംഗിക ചിന്തയോടെ ഒരു കുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുക വഴി ലൈംഗീകാതിക്രമ ചെയ്യുന്ന വ്യക്തിക്ക് ലഭിക്കാവുന്ന കുറഞ്ഞ ശിക്ഷയെന്ത് ?
A) മൂന്ന് വർഷ തടവ്
B) അഞ്ച് വർഷ തടവ്
C) ഏഴ് വർഷ തടവ്
D) പത്ത് വർഷ തടവ്
96 . പോസ്കോ ആക്റ്റ് പ്രകാരം ഒരു മുതിർന്ന വ്യക്തിയെ അപമാനപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ അയാൾ ഏതെങ്കിലും കുട്ടിയോട് ലൈംഗീകാതിക്രമം ചെയ്‌തെന്ന കള്ളപരാതി നൽകുന്നയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
A) ഒരു വർഷ തടവ്
B) മൂന്ന് വർഷ തടവ്
C) ആറ് മാസ തടവ്
D) അഞ്ച് വർഷ തടവ്
97. ഐ.ടി. ആക്റ്റ് പ്രകാരം ഒരാളുടെ യൂസർനേം, പാസ്വേഡ് മുതലായവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
A) അഞ്ച് വർഷത്തെ തടവ്
B) മൂന്ന് വർഷത്തെ തടവ്
C) ഒരു വർഷത്തെ തടവ്
D) ഏഴ് വർഷത്തെ തടവ്
98. ഇലക്ട്രോണിക്ക് രൂപത്തിൽ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക് തുടർച്ചയായി കുറ്റക്കാരനാണെന്ന് കാണുകയാണെങ്കിൽ ഐ, ടി. ആക്റ്റ് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?
A) 3 വർഷ തടവും 10 ലക്ഷം പിഴയും
B) 5 വർഷ തടവും 5 ലക്ഷം പിഴയും
C) 7 വർഷ തടവും 5 ലക്ഷം പിഴയും
D) 7 വർഷ തടവും 10 ലക്ഷം പിഴയും
99. റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ/ രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം ?
A) നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം
B) നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം
C) നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം
D) നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം
100. റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 പ്രകാരം സംസ്ഥാന പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർക്ക് ചില സംഗതികളിൽ പ്രാപ്യത നിരസിക്കാനുള്ള അധികാരം നല്ലിയിരിക്കുന്ന വകുപ്പ് ഏത് ?
A) വകുപ്പ് 7
B) വകുപ്പ് 8
C) വകുപ്പ് 10
D) വകുപ്പ് 9