കാനിംഗ്‌ പ്രഭു



>> 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ വൈസ്രോയിയായി നിയമിതനായ ഗവർണ്ണർ ജനറൽ ?
കാനിംഗ്‌ പ്രഭു

>> വിക്ടോറിയ രാജ്ഞിയുടെ വിളംബരം 1858 നവംബറിൽ അലഹബാദ്  ദർബാറിൽ വച്ച് വായിച്ചത് ?
കാനിംഗ്‌ പ്രഭു

>> ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണ്ണർ ജനറലും ആയിരുന്ന വ്യക്തി ?
കാനിംഗ്‌ പ്രഭു

>> 'ക്ലെമൻസി കാനിങ്' എന്ന് വിശേഷിപ്പിക്കപ്പെട്ടത് ?
കാനിംഗ്‌ പ്രഭു

>> ഇന്ത്യൻ പീനൽകോഡ് (ഇന്ത്യൻ ശിക്ഷാ നിയമം) പാസ്സാക്കിയ ഗവർണർ ജനറൽ ?
കാനിംഗ്‌ പ്രഭു (1860)
 
>> ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നതെന്ന് ?
1862 ജനുവരി 1

>> ഇന്ത്യൻ പീനൽകോഡിന്റെ ശില്പി എന്നറിയപ്പെടുന്നത് ?
തോമസ് ബാബിംഗ്ടൺ മെക്കാളെ (മെക്കാളെ പ്രഭു)

>> ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസ്സാക്കിയ വൈസ്രോയി ?
കാനിങ് പ്രഭു

>> ആദായ നികുതി ആരംഭിച്ച വൈസ്രോയി ?
കാനിങ് പ്രഭു

>> കൽക്കട്ട, ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്ഥാപിതമായപ്പോഴത്തെ ഭരണാധികാരി ആര് ?
കാനിംഗ്‌ പ്രഭു

>> ഇന്ത്യയിലെ ആദ്യത്തെ  സർവ്വകലാശാല ഏത് ?
കൽക്കട്ട സർവ്വകലാശാല (1857)

>> ബംഗാളിലെ കർഷകരെ ജന്മിമാരുടെ പീഡനങ്ങളിൽ നിന്ന് രക്ഷിക്കാൻ ബംഗാൾ Rent Act (1859) കൊണ്ടുവന്ന വൈസ്രോയി ?
കാനിംഗ്‌ പ്രഭു

>> ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിക്കപ്പെട്ട വർഷം ?  
1860

>> ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?
ജെയിംസ്‌ വിൽസൺ

>> ഇന്ത്യയിൽ വരുമാന നികുതി നിലവിൽ വന്ന സമയത്തെ വൈസ്രോയി ?
കാനിങ് പ്രഭു

>> 1861-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ വൈസ്രോയിയായിരുന്നത് ?
കാനിംഗ്‌ പ്രഭു

>> ഇന്ത്യയിൽ വകുപ്പുവിഭജന സമ്പ്രദായം (പോർട്ട്‌ ഫോളിയോ സമ്പ്രദായം) നിലവിൽ വന്ന വർഷം ?
1861

>> ഇന്ത്യൻ സിവിൽ സർവീസ്‌ നിയമം പാസ്സാക്കപ്പെട്ട വർഷം ?
1861

>> ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ  (1857) ഇന്ത്യയുടെ ഗവർണർ  ജനറൽ ?

>> ഈസ്റ്റിന്ത്യാ കമ്പനി പട്ടാളക്കാർക്കിടയിൽ വൈറ്റ് മ്യൂട്ടിണി നടന്ന വർഷം ?
1859

>> ദത്തവകാശനിരോധന നിയമം റദ്ദുചെയ്ത ഭരണാധികാരി ?
കാനിങ് പ്രഭു  (1859)

>> ബംഗാളിലെ ഇൻഡിഗോ(നീലം) കലാപം  നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?
കാനിങ് പ്രഭു

>> 1861-ലെ ഇന്ത്യൻ കൗൺസിൽ ആക്ട്, ഇന്ത്യൻ ഹൈക്കോർട്ട് നിയമം എന്നിവ പാസ്സാക്കിയ വൈസ്രോയി ?
കാനിങ് പ്രഭു

>> ഏത് നിയമപ്രകാരമാണ് വകുപ്പുതല ഭരണസംവിധാനം നടപ്പിലാക്കിയത് ?
1861-ലെ ഇന്ത്യൻ കൗൺസിൽ ആക്ട്

>> ഇന്ത്യൻ ജനതയുടെ മേലുള്ള അധികാരം ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ക്രൗണിലേയ്ക്ക്  മാറ്റുന്നു എന്ന് കാനിങ് പ്രഭു വിളംബരം ചെയ്തത് എവിടെ വച്ച് ?
അലഹബാദ്


Previous Post Next Post