>> ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ഏതായിരുന്നു ?
ചമ്പാരൻ സത്യാഗ്രഹം
>> കർഷകർക്കുവേണ്ടി ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹം ഏത് ?
ചമ്പാരൻ സത്യാഗ്രഹം
>> ചമ്പാരൻ സത്യാഗ്രഹം അരങ്ങേറിയതെവിടെ ?
ബിഹാർ
>> ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ച വർഷം ?
1917
>> നീലം കർഷകരുടെ മേലുള്ള പാശ്ചാത്യ ചൂഷണത്തിനെതിരെ നടന്ന പ്രക്ഷോഭം ?
ചമ്പാരൻ സത്യാഗ്രഹം
>> കർഷകർ തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗത്ത് നീലംകൃഷി ചെയ്യണമെന്നത് നിർബന്ധമാക്കിയ സമ്പ്രദായം അറിയപ്പെടുന്നത് ?
തിങ്കതിയ സമ്പ്രദായം
>> തിങ്കതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏത് ?
ചമ്പാരൻ സത്യാഗ്രഹം
>> ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം ഏതായിരുന്നു ?
ചമ്പാരൻ സത്യാഗ്രഹം
>> ചമ്പാരനിലേക്ക് ഗാന്ധിയെ അനുഗമിച്ച പ്രമുഖർ :
- ജെ.ബി. കൃപലാനി
- നർഹരി പരേഖ്
- ബ്രജ് കിഷോർ
>> ഗാന്ധിജി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റിലായ വർഷം ?
1917
>> ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് ആര് ?
രാജ്‌കുമാർ ശുക്ല
>> ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിച്ച വർഷം ?
2017 "സ്വച്ഛഗ്രഹ
>> ചമ്പാരൻ സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത എക്സിബിഷൻ ?
"സ്വച്ഛഗ്രഹ ബാപ്പു കോ കാര്യാഞ്ജലി ഏക് അഭിയാൻ, ഏക് പ്രദർശനി"