കുട്ടനാട്



>> ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ?
കുട്ടനാട്‌

>> കേരളത്തിലെ സമുദ്രനിരപ്പിൽ നിന്നും താഴ്‌ന്ന പ്രദേശം ?
കുട്ടനാട്‌

>> സമുദ്രനിരപ്പിൽ നിന്നും താഴെയായി നെൽകൃഷി ചെയ്യുന്ന പ്രദേശം ?
കുട്ടനാട്‌

>> കേരളത്തിന്റെ 'നെതർലാൻഡ്‌' , ഹോളണ്ട് , ഡച്ച്  എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശം ?
കുട്ടനാട്‌

>> കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്‌ ?
കുട്ടനാട്‌

>> പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്‌ ?
കുട്ടനാട്‌

>> തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ?
കുട്ടനാട്

>> കുട്ടനാട്‌ സ്ഥിതി ചെയ്യുന്ന കായൽ തീരം ?
വേമ്പനാട്ട്‌ കായൽ

>> കേരളത്തിൽ ഏറ്റവും കൂടുതൽ ജലഗതാഗതത്തെ ആശ്രയിക്കുന്ന പ്രദേശം ?
കുട്ടനാട്‌

>> കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന്‌ സംരക്ഷിക്കാൻ ആരംഭിച്ച പദ്ധതികൾ ?
തണ്ണീർമുക്കം ബണ്ട് (1975), തോട്ടപ്പളളി സ്പിൽവേ (1955)

>> ഒന്നാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ച് കുട്ടനാട്ടിൽ ആരംഭിച്ച പദ്ധതി ?
തോട്ടപ്പളളി സ്പിൽവേ

>> കുടിവെള്ളത്തിന്‌ കേരളത്തിലെ ആദ്യത്തെ വെൻഡിങ്‌ മെഷീൻ സ്ഥാപിതമായത്‌ എവിടെ ?
കുട്ടനാട്‌

>> കുട്ടനാടിന്റെ ഇതിഹാസകാരൻ/ കഥാകാരൻ എന്നറിയപ്പെടുന്ന വ്യക്തി ?
തകഴി ശിവശങ്കരപ്പിള്ള

>> കുട്ടനാട്‌ പാക്കേജുമായി ബന്ധപ്പെട്ട കാർഷിക ശാസ്ത്രജ്ഞൻ ?
എം. എസ്‌. സ്വാമിനാഥൻ


Previous Post Next Post