ചെംസ്‌ഫോർഡ്‌ പ്രഭു



>> ചെംസ്‌ഫോർഡ്‌ പ്രഭു ഇന്ത്യയിൽ വൈസ്രോയി ആയിരുന്ന കാലയളവ് ?
1916- 1921

>> 1916-ൽ തിലകും ആനിബസന്റും ചേർന്ന്‌ ഹോം റൂൾ പ്രസ്ഥാനം ആരംഭിക്കുമ്പോൾ വൈസ്രോയി ആയിരുന്നത് ?
ചെംസ്ഫോർഡ്‌ പ്രഭു

>> കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ 1916 ലെ ലഖ്നൗ സന്ധി ഒപ്പുവെക്കുമ്പോൾ  വൈസ്രോയി ആരായിരുന്നു ?
ചെംസ്ഫോർഡ്‌ പ്രഭു

>> 1916 ൽ ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയായ ശ്രീമതി നാതിഭായ്‌ ദാമോദർ താക്കറേ സർവ്വകലാശാല  പൂനെയിൽ സ്ഥാപിച്ചപ്പോഴത്തെ വൈസ്രോയി ആര് ?
ചെംസ്ഫോർഡ്‌ പ്രഭു

>> 1919-ലെ ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യാ ആക്ട്‌ പാസാക്കിയ സമയത്തെ വൈസ്രോയി ആര് ?
ചെംസ്ഫോർഡ്‌

>> മൊണ്ടേഗു - ചെംസ്ഫോർഡ്‌ ഭരണപരിഷ്കാരം എന്നറിയപ്പെടുന്നത് ?
1919-ലെ ഗവൺമെന്റ്‌ഓഫ്‌ ഇന്ത്യാ ആക്ട്

>> ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആയിരുന്നത് ?
ചെംസ്ഫോർഡ്‌ പ്രഭു

>> 'കരിനിയമം' എന്ന്‌ വിശേഷിപ്പിക്കപ്പെട്ട റൗലറ്റ്‌ ആക്ട്‌ പാസ്സാക്കിയ വൈസ്രോയി ?
ചെംസ്ഫോർഡ്‌ (1919)

>> ജാലിയൻവാലാബാഗ്‌ കൂട്ടക്കൊല നടക്കുമ്പോൾ  വൈസ്രോയി ആരായിരുന്നു ?
ചെംസ്ഫോർഡ്‌

>> 1920-ൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമ്പോൾ വൈസ്രോയി ?
ചെംസ്ഫോർഡ്‌

>> എഡ്വിൻ മൊണ്ടേഗു 'ആഗസ്റ്റ്‌ പ്രഖ്യാപനം' നടത്തുമ്പോൾ വൈസ്രോയി ?
ചെംസ്ഫോർഡ്‌

>> ഇന്ത്യക്കാർക്ക് ഒരു ഉത്തരവാദ ഭരണ വ്യവസ്ഥ ഉറപ്പ് നൽകിയ പ്രഖ്യാപനം ?
ആഗസ്റ്റ്‌ പ്രഖ്യാപനം (1917)

>> 1917 - ൽ 'സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ' നിയമിച്ച വൈസ്രോയി ?
ചെംസ്ഫോർഡ്‌

Previous Post Next Post