>> കഴ്‌സൺ പ്രഭു ഇന്ത്യയിൽ വൈസ്രോയി ആയിരുന്ന കാലയളവ് ?
1899 - 1905
>> ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത് ?
കഴ്സൺ പ്രഭു
>> 1905-ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര് ?
കഴ്സൺ പ്രഭു
>> തിരുവിതാംകൂർ സന്ദർശിച്ച ആദ്യത്തെ വൈസ്രോയി ?
കഴ്സൺ പ്രഭു
>> സർവ്വകലാശാല കമ്മീഷനെ നിയമിച്ച വൈസ്രോയി ആര് ?
കഴ്സൺ പ്രഭു
>> 1902-ൽ നിലവിൽ വന്ന സർവകലാശാല കമ്മീഷന്റെ തലവൻ ?
തോമസ് റാലെയ്
>> വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ (നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസ് (NWFP) രൂപീകരിച്ച വൈസ്രോയി ?
കഴ്സൺ പ്രഭു
>> ഡൽഹിയിലെ 'പുസ' യിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ച ഭരണാധികാരി ?
കഴ്‌സൺ പ്രഭു
>> പൊതുമരാമത്ത് വകുപ്പിൽ നിന്ന് റെയിൽവെയെ വേർതിരിച്ച വൈസ്രോയി ആര് ?
കഴ്സൺ പ്രഭു
>> ഇന്ത്യയിൽ റെയിൽവേ ബോർഡ് നിലവിൽ വരുമ്പോൾ വൈസ്രോയി ആയിരുന്നത് ?
കഴ്‌സൺ പ്രഭു
>> ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് (1899) പാസ്സാകുമ്പോൾ വൈസ്രോയി ആരായിരുന്നു ?
കഴ്‌സൺ പ്രഭു
>> ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ആക്ട് (1904), പുരാതന സ്മാരക സംരക്ഷണ നിയമം (1904) എന്നിവ പാസ്സാകുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?
കഴ്‌സൺ പ്രഭു
>> കഴ്സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി 1902-ൽ നിയമിച്ച വ്യക്തി ?
സർ ജോൺ മാർഷൽ
>> പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രു ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ച വൈസ്രോയി ?
കഴ്സൺ പ്രഭു
>> ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെന്റ് സ്ഥാപിച്ച ഭരണാധികാരി ?
കഴ്‌സൺ പ്രഭു
>> രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക് ?
കഴ്‌സൺ പ്രഭു
>> "എന്റെ പൂർവ്വികന്മാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്, ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും” ഇത് ആരുടെ വാക്കുകൾ ?
കഴ്‌സൺ പ്രഭു
>> "ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത്"- ഇപ്രകാരം അഭിപ്രായപ്പെട്ടതാര് ?
കഴ്സൺ പ്രഭു
>> 'പ്രോബ്ലം ഓഫ് ദ ഫാർ ഈസ്റ്റ് - ജപ്പാൻ, കൊറിയ, ചൈന' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
കഴ്‌സൺ പ്രഭു
>> 'ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ' എന്ന പുസ്തകം എഴുതിയത് ?
റൊണാൾഡ് ഷെ
>> കഴ്സൺ പ്രഭുവിനെ ഔറംഗസീബുമായി താരതമ്യപ്പെടുത്തിയ കോൺഗ്രസ് നേതാവ് ആര് ?
ഗോപാലകൃഷ്ണ ഗോഖലെ
കഴ്സൺ പ്രഭു
Tags:
Modern Indian History