സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസുകൾ



ആലിപ്പൂർ ഗൂഢാലോചന കേസ്‌ (1908)

>> ആലിപ്പൂർ ഗൂഢാലോചന കേസ്‌ (അലിപ്പൂർ ബോംബ് കേസ്) അറിയപ്പെടുന്ന മറ്റൊരു പേര് ?
മണിക്റ്റൊള്ള ഗൂഢാലോചന കേസ് (മുരാരിപുകുർ ഗൂഢാലോചന)

>> ആലിപ്പൂർ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട വിപ്ലവകാരികൾ ?

  • റാഷ്‌ബിഹാറി ബോസ്
  • അരബിന്ദോ ഘോഷ്
  • ജതിൻ മുഖർജി
  • ബാരീന്ദ്രകുമാർ ഘോഷ്

>> മുസാഫർപൂർ ജില്ലാ മജിസ്ട്രേറ്റ്‌ ഡി.എച്ച്. കിംഗ്സ്‌ ഫോർഡിനെ വധിക്കാൻ ശ്രമിച്ച വിപ്ലവകാരികൾ ?
ഖുദിറാം ബോസ്‌, പ്രഫുല്ലചാക്രി

>> മജിസ്‌ട്രേറ്റിന്റെ വധിക്കാനായി ബോംബ് എറിഞ്ഞതെന്ന് ?
1908 ഏപ്രിൽ 30 ന്‌

>> പോലീസ്‌ പിടിയിലാകുമെന്ന്‌ ഉറപ്പായപ്പോൾ പ്രഫുല്ലചാക്രി  ആത്മഹത്യ ചെയ്തു. ഖുദിറാം ബോസിനെ തൂക്കിക്കൊന്നു.

>> ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റു വിപ്ലവകാരികളെ അറസ്റ്റ് ചെയ്‌ത്‌ ആലിപ്പൂർ ജയിലിൽ  തടവിലാക്കി

>> ഇന്ത്യൻ സ്വതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തൂക്കിലേറ്റപ്പെട്ട വ്യക്തി ?
ഖുദിറാം ബോസ്‌

>> ആലിപ്പൂർ ഗൂഡാലോചനകേസിൽ അറസ്റ്റിലായ പ്രമുഖ നേതാവ്‌ ആര് ?
അരബിന്ദോഘോഷ്‌

>> അരബിന്ദോഘോഷിനുവേണ്ടി കോടതിയിൽ വാദിച്ച അഭിഭാഷകൻ ?
സി.ആർ.ദാസ്‌

തിരുനെൽവേലി ഗൂഡാലോചന കേസ്‌ (1911)


>> തിരുനെൽവേലി ജില്ലാകളക്ടറായിരുന്ന റോബർട്ട്‌ ആഷേ സ്വദേശി പ്രസ്ഥാനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഫലമായി ആഷിനെ വധിക്കാൻ തീരുമാനിച്ച ഗൂഡാലോചന അറിയപ്പെടുന്നത് ?
തിരുനെൽവേലി ഗൂഡാലോചന

>> തിരുനെൽവേലി ജില്ലാകളക്ടറായിരുന്ന റോബർട്ട്‌ ആഷിനെ വധിച്ച വിപ്ലവകാരി ?
വാഞ്ചിനാഥ അയ്യർ (1911 ജൂൺ 17)

>> റോബർട്ട്‌ ആഷ്‌ വധിക്കപ്പെട്ടത് എവിടെ വച്ച് ?
മദ്രാസ് റെയിൽവേ സ്റ്റേഷനിൽ

>> മദ്രാസിൽ നീൽകാന്ത് ബ്രഹ്മചാരിക്കൊപ്പം വാഞ്ചിനാഥ അയ്യർ സ്ഥാപിച്ച സംഘടന ഏത് ?
ഭാരതമാതാ അസോസിയേഷൻ

ഡൽഹി ഗൂഢാലോചന കേസ്‌ (1912)

>> വൈസ്രോയി ഹാർഡിഞ്ച്‌ രണ്ടാമനെ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ വച്ച്‌ ബോംബെറിഞ്ഞു കൊല്ലാൻ തീരുമാനിച്ച ഗൂഡാലോചന അറിയപ്പെടുന്നത് ?
ഡൽഹി ഗൂഢാലോചന

>> ഡൽഹി ഗൂഢാലോചനയിൽ ഉൾപ്പെട്ട വിപ്ലവകാരികൾ :
റാഷ്‌ ബിഹാരി ബോസ്‌
സച്ചിൻ സന്യാൽ

>> വൈസ്രോയിയെ വധിക്കാൻ ശ്രമിച്ചതെന്ന്  ?
192 ഡിസംബർ 23ന്‌

>> വൈസ്രോയിക്കു നേരെ ബോംബെറിഞ്ഞ വ്യക്തി ?
റാഷ്‌ ബിഹാരി ബോസ്‌

ലാഹോർ ഗൂഢാലോചനകേസ് (1928)

>> സെൻട്രൽ ലെജിസ്ലേറ്റിവ് അസ്സംബ്ലിയിൽ ബോംബ് എറിഞ്ഞതും  സാൻഡേഴ്‌സിനെ വധിക്കാൻ ശ്രമിച്ചതുമായ രണ്ടു കേസ്സുകൾ ഉൾപ്പെട്ട കേസ് ?
ലാഹോർ ഗൂഢാലോചനകേസ്

>> സെൻട്രൽ ലെജിസ്ലേറ്റിവ് അസ്സംബ്ലിയിൽ ബോംബ് എറിഞ്ഞ വർഷം ?
1929  ഏപ്രിൽ 8

>> സെൻട്രൽ ലെജിസ്ലേറ്റിവ് അസ്സംബ്ലിയിൽ ബോംബ് എറിഞ്ഞ വിപ്ലവകാരികൾ ?
ഭഗത് സിങ്, ബദുകേശ്വർ ദത്ത്  

>> സാൻഡേഴ്‌സിനെ ഇന്ത്യൻ വിപ്ലവകാരികൾ വധിച്ച വർഷം ?
1928 ഡിസംബർ 17

>> ലാഹോർ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട വിപ്ലവകാരികൾ
ഭഗത്സിംഗ്‌, സുഖ്ദേവ്‌, രാജ്ഗുരു

>> സൈമൺ കമ്മീഷനെതിരായി നടന്ന പ്രകടനത്തിൽ പങ്കെടുത്ത്‌ പോലീസ്‌ ലാത്തിചാർജിൽ മരണമടഞ്ഞ ദേശീയ നേതാവ്‌ ആര് ?
ലാലാ ലജ്പത്‌ റായ്‌

>> ലാലാ ലജ്പത്‌ റായ് മരണപ്പെട്ടതിന്റെ അനന്തര ഫലമായി വിപ്ലവകാരികൾ വധിക്കാൻ തീരുമാനിച്ച പോലീസ് മേധാവി ?
ജെയിംസ്‌ സ്കോട്ട്

>> സൈമൺ കമ്മീഷൻ ലാത്തിച്ചാർജിന്‌ നേതൃത്വം നൽകിയ പോലീസ്‌ സൂപ്രണ്ടായ ജെയിംസ്‌ സ്‌കോട്ടിനെ വധിക്കാൻ തയ്യാറെടുത്തിരുന്ന വിപ്ലവകാരികൾ ആളുമാറി അസിസ്റ്റന്റ്‌ പോലീസ്‌ സൂപ്രണ്ടായ സാൻഡേഴ്‌സിനെ വധിക്കുകയായിരുന്നു.

>> ഭഗത്സിംഗ്‌, സുഖ്ദേവ്‌, രാജ്ഗുരു എന്നിവരെ ലാഹോർ കേസിൽ തൂക്കിലേറ്റിയ വർഷം ?  
1931 മാർച്ച്‌ 23      

>> 'ഓപ്പറേഷൻ ട്രോജൻ ഹോഴ്സ്' എന്നത്   സ്വാതന്ത്ര്യ സമര സേനാനികളിൽ ആരുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭഗത്സിംഗ്‌, സുഖ്ദേവ്‌, രാജ്ഗുരു

ഓപ്പറേഷൻ ട്രോജൻ ഹോഴ്സ് 

ബ്രിട്ടീഷ് അധികാരികൾ ഭഗത് സിങ്ങിനെയും സഹപോരാളികളെയും ബോധരഹിതരാക്കി ഒരു പ്രത്യേക സ്ഥലത്ത് എത്തിക്കുകയും സാൻഡേഴ്സന്റെ ബന്ധുക്കളുടെ മുന്നിൽ വച്ച് വെടിവെച്ചു കൊല്ലുകയും , മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയോ നിയമപരമായി പോസ്റ്റ് മോർട്ടം നടത്തുകയോ ചെയ്യാതെ സത്‌ലജിന്റെ തീരത്ത് വച്ച് കത്തിച്ച് കളയുകയും ചെയ്തെന്നു കരുതപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ഈ രഹസ്യ നീക്കത്തെ ഓപ്പറേഷൻ ട്രോജൻ ഹോഴ്സ് എന്നറിയപ്പെടുന്നു.

Previous Post Next Post