Fireman (Trainee), Firewoman (Trainee) - Question Paper And Answer Key



Name of Post: Fireman (Trainee), Firewoman (Trainee)

 Department: Fire and Rescue Service 

Cat. No: 139/2019, 359/2019 & 245/2020

Date of Test: 13.03.2022

Question Code: 018/2022

 

1. താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക.
i) പുന്നപ്ര വയലാർ സമരം.
ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം.
iii) വാഗൺ ട്രാജഡി.
iv) കയ്യൂർ ലഹള.
A) (iii), (iv), (i), (ii)
B) (iii), (i), (iv), (ii)
C) (iv), (iii), (i), (ii)
D) (iv), (iii), (ii), (i)

2. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റുകൾ പരിഗണിക്കുക.
ലിസ്റ്റ്‌ 1
i) റാണി ലക്ഷ്മി ഭായ്‌  
ii) നാനാ സാഹിബ്‌    
iii) കൻവർ സിംഗ്‌  
iv) ബഹദൂർഷാ സഫർ   
ലിസ്റ്റ്‌ 2
a) ഡൽഹി
b) ആറ
c) ഝാൻസി
d) കാൺപൂർ
ഇവയിൽ ലിസ്റ്റ്‌ 1 ലെ വ്യക്തികൾക്ക്‌ അനുയോജ്യമായ സ്ഥലങ്ങൾ ലിസ്റ്റ്‌ 2 ൽ നിന്നും ചേർത്തിട്ടുള്ള ഉത്തരം കണ്ടെത്തുക.
A) (i)-c, (ii)-b, (iii)-a, (iv)-d
B) (i)-c, (ii)-a, (iii)-b, (iv)-d
C) (i)-c, (ii)-b, (iii)-d, (iv)-a
D) (i)-c, (ii)-d, (iii)-b, (iv)-a

3. ചൗരിചൗര സംഭവം മൂലം ഗാന്ധിജി നിർത്തി വച്ച സമരം.
i) നിസ്സഹകരണ സമരം
ii) ഉപ്പ്‌ സമരം
iii) റൗലത്ത്‌ സമരം
iv) ചമ്പാരൻ സമരം
ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുക.
A) (ii) മാത്രമാണ് ശരി
B) (i)  മാത്രമാണ് ശരി
C) (i) ഉം (ii) ഉം ശരിയാണ്
D) (iv) മാത്രമാണ് ശരി

4. താഴെ പറയുന്നവയിൽ ഏത്‌ സംഭവത്തിന്റെ നവതി (90) വർഷമാണ്‌ 2021 ?
A) ഗുരുവായൂർ സത്യാഗ്രഹം
B) വൈക്കം സത്യാഗ്രഹം
C) ജാലിയൻ വാലാബാഗ്‌
D) ക്ഷേത്ര പ്രവേശന വിളംബരം

5. ചുവടെ കൊടുത്തിട്ടുള്ളവയിൽ രാജാറാം മോഹൻ റോയിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന(കൾ) തിരിച്ചറിയുക.
i) ബ്രഹ്മസമാജം സ്ഥാപിച്ചു.
ii) തുഹ്ഫതുൽ മുവാഹിദിൻ അദ്ദേഹത്തിന്റെ പുസ്തകമാണ്‌.
iii) 1829 ൽ അദ്ദേഹം സതി നിർത്തലാക്കി.
iv) അദ്ദേഹം 1833 ൽ ബ്രിസ്റ്റോളിൽ വച്ച്‌ നിര്യാതനായി.
A) (i) മാത്രം
B) (iii) മാത്രം
C) (iv) മാത്രം
D) (ii) ഉം (iv) ഉം

6. താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധമില്ലാത്ത സമ്മേളനമേത്‌ ?
A) യാൾട്ടാ സമ്മേളനം
B) സാൻ ഫ്രാൻസിസ്കോ സമ്മേളനം
C) പാരീസ്‌ സമ്മേളനം
D) പോസ്റ്റ്ഡാം സമ്മേളനം

7. താഴെ തന്നിരിക്കുന്നവയിൽ നിന്നും കോണ്ടൂറിന്റെ നിർവ്വചനം കണ്ടെത്തുക.
A) ഒരേ താപമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
B) ഒരേ മർദ്ദമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
C) ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ
D) ഒരേ അളവിൽ മഴയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ

8. ഇന്ത്യയിലെ ഖാരീഫ്‌ കൃഷിയെക്കുറിച്ച്‌ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം വാചകങ്ങൾ ശരിയാണ്‌ എന്ന്‌ കണ്ടെത്തുക.
i) വിത്ത്‌ വിതയ്ക്കുന്നത്‌ ജൂൺ മുതൽ സെപ്റ്റംബർ മാസങ്ങളിലാണ്‌.
ii) ഒക്ടോബർ - നവംബറിൽ വിളവെടുക്കുന്നു.
iii) നെല്ല്‌, ജോവർ, റാഗി, ബജ്റ എന്നിവ പ്രധാന കൃഷിയിനങ്ങൾ.
iv) വടക്ക്‌-കിഴക്കൻ മൺസൂൺ കാലത്താണ്‌ കൃഷി ചെയ്യുന്നത്‌.
A) (i) & (ii)
B) (iii) & (iv)
C) (i) & (iii)
D) (ii) & (iv)

9. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം.
A)  ഉടുമ്പൻചോല
B) ഉളിയാഴ്ത്തുറ
C) പെരിങ്ങമ്മല
D) വളപ്പട്ടണം

10. ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക്‌ ഏത്‌ ?
A) ബാർബഡോസ്‌
B) സൗത്ത് സുഡാൻ
C) നമീബിയ
D) കൊസോവോ

11. മുംബൈ തുറമുഖത്തിന്റെ തിരക്ക്‌ കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ ?
A) കാണ്ട്ല, നവ ഷേവ
B) കാണ്ട്ല, പാരദ്വീപ്‌
C) നവ ഷേവ, മാർമഗോവ
D) കാണ്ട്ല, ഹാൽദിയ

12. ഇന്ത്യയുടെ വടക്കൻ സമതലങ്ങളിൽ കാണപ്പെടുന്ന 3 പ്രധാന മേഖലകൾ.
A) ഭാബർ, ടെറായ്‌, ബംഗർ
B) ഭാബർ, ടെറായ്‌, എക്കൽ സമതലങ്ങൾ
C) ടെറായ്‌, ബംഗർ, ഖാദർ
D) ബംഗർ, ഖാദർ, ഭാബർ

13. ദീർഘകാല അടിസ്ഥാനത്തിൽ കർഷകൻ ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന്‌ വേണ്ടി സ്ഥാപിച്ച ബാങ്ക്
A) ഭൂവികസന ബാങ്ക്‌
B) വാണിജ്യ ബാങ്ക്‌
C) ഗ്രാമീണ മേഖല ബാങ്ക്‌
D) സഹകരണ ബാങ്ക്‌

14. സുവർണ വിപ്ലവം എന്നറിയപ്പെടുന്നത്‌ ഏത്‌ ഉൽപാദനത്തെയാണ്‌ ?
A) മുട്ട
B) പഴം/പച്ചക്കറി
C) പരുത്തി
D) പാൽ

15. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം.
A) കേരളം
B) ബീഹാർ
C) പഞ്ചാബ്‌
D) മേഘാലയാ

16. പി സി മഹലനോബിസ്‌ ആരംഭിച്ച പ്രസിദ്ധീകരണം ഏത്‌ ?
A) സംഖ്യ
B) ജനറൽ തിയറി
C) മൈക്രോ എക്കണോമിക്സ്‌
D) ദി എക്കണോമിക്സ്‌

17. ദാരിദ്ര്യ നിർമ്മാർജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവൽസര പദ്ധതി ഏത്‌ ?
A) രണ്ടാം
B) മൂന്നാം
C) നാലാം
D) അഞ്ചാം

18. പൊതു മേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ മേഖലയ്ക്ക്‌ കൈമാറുന്നതിന്റെ ഭാഗമായി അവയുടെ ഗവൺമെന്റ്‌ ഓഹരികൾ സ്വകാര്യമേഖലയ്ക്ക്‌ വിൽക്കുന്ന നടപടി ഏത്‌ ?
A) സ്വകാര്യവൽക്കരണം
B) ഉദാരവൽക്കരണം
C) നിക്ഷേപ വിൽപന
D) ആഗോളവൽക്കരണം

19. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംങ്‌ കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
A) ഡോ. ബി. ആർ. അംബേദ്കർ
B) ജവഹർലാൽ നെഹ്റു
C) ഡോ. രാജേന്ദ്ര പ്രസാദ്‌
D) ലാൽ ബഹദൂർ ശാസ്ത്രി

20. 1978 -ൽ 44-ാം ഭരണഘടന ഭേദഗതിയിലൂടെ മൗലികാവകാശ പട്ടികയിൽ നിന്നും നീക്കം ചെയ്ത മൗലികാവകാശം ഏതാണ്‌ ?
A) ചൂഷണത്തിനെതിരെയുള്ള അവകാശം
B) സ്വത്തവകാശം
C) വിദ്യാഭ്യാസത്തിനുള്ള അവകാശം
D) മതപരമായ അവകാശം

21. “അടിയന്തിരാവസ്ഥ” എന്ന വ്യവസ്ഥ ഏത്‌ രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്‌ ഇന്ത്യ കടം കൊണ്ടത്‌ ?
A) ബ്രിട്ടീഷ്‌ ഭരണഘടന
B) ഐറിഷ്‌ ഭരണഘടന
C) ജർമ്മൻ ഭരണഘടന
D) യു. എസ്‌. ഭരണഘടന

22. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ നിയമസാധുത നൽകിയ കമ്മിറ്റി ഏതാണ്‌ ?
A) ബൽവന്ത്റായ്‌ മേത്ത കമ്മിറ്റി
B) P.K. തുംഗൻ കമ്മിറ്റി
C) ജസ്റ്റീസ്‌ രജീന്ദർ സച്ചാർ കമ്മിറ്റി
D) അശോക്‌ മേത്ത കമ്മിറ്റി

23. ഇന്ത്യൻ ഭരണഘടനയിൽ 'വിദ്യാഭ്യാസം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ്‌ കണ്ടെത്തുക.
A) യൂണിയൻ ലിസ്റ്റ്‌
B) കൺകറന്റ്‌ ലിസ്റ്റ്‌
C) സ്റ്റേറ്റ്‌ ലിസ്റ്റ്‌
D) ഇവയൊന്നുമല്ല

24. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ - 39 അനുസരിച്ച്‌ താഴെപ്പറയുന്ന ഏത്പ്രസ്താവന/ പ്രസ്താവനകൾ ആണ്‌ ശരിയായിട്ടുള്ളത്‌ ?
A) തുല്യജോലിക്ക്‌, സ്ത്രീകൾക്കും, പുരുഷൻമാർക്കും തുല്യവേതനം ലഭിക്കാനുള്ള അവകാശം
B) കുടിൽ വ്യവസായങ്ങളുടെ വികസനം
C) വിഭവങ്ങളുടെ ന്യായമായ വിതരണം
D) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

25. “ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019" രാജ്യസഭയിൽ ആണ്‌ ആദ്യം അവതരിപ്പിച്ചത്‌. താഴെപ്പറയുന്നവരിൽ ആരാണ്‌ ബിൽ അവതരിപ്പിച്ചത്‌ ?
A) ശ്രീ. ഗുലാം നബി ആസാദ്‌
B) ശ്രീ. അമിത്‌ ഷാ
C) ശ്രീ. നരേന്ദ്രമോദി
D) ശ്രീമതി നിർമ്മല സീതാരാമൻ

26. ഇന്ത്യൻ ഭരണഘടനയുടെ “ഹൃദയവും ആത്മാവും" എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മൗലിക  അവകാശം ഏത്‌ ?
A) സ്വതന്ത്ര്യയത്തിനുള്ള അവകാശം
B) സമത്വത്തിനുള്ള അവകാശം
C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D) ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം

27. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെ നിയമിക്കുന്നത്‌ ആരാണ്‌ ?
A) പ്രധാനമന്ത്രി
B) രാഷ്ട്രപതി
C) ഉപരാഷ്ട്രപതി
D) ഗവർണ്ണർ

28. കേരള സർക്കാരിന്റെ താഴെപ്പറയുന്ന സാമൂഹ്യക്ഷേമപദ്ധതിയിലൂടെ “ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും, മാനസിക വെല്ലുവിളി നേരിടുന്നവരെയും, ഗുരുതര രോഗമുള്ളവരെയും, പരിചരിക്കുന്നവർക്ക്‌ പ്രതിമാസ ധന സഹായം നൽകുന്നു". ഏതാണ്‌ പദ്ധതി ?
A) ആശ്വാസകിരണം പദ്ധതി
B) മംഗല്യ
C) സ്നേഹസ്പർശം
D) വയോ മിത്രം

29. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആവിഷ്ക്കരിച്ച്‌, കൈറ്റ്‌ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനൽ “വിക്ടേഴ്‌സ്‌” ഏത്‌ കൃത്രിമോപഗ്രഹത്തിന്റെ സഹായത്തോടെ ആണ്‌ പ്രവർത്തിക്കുന്നത്‌ ?
A) ഇൻസാറ്റ്‌ 1B
B) ചന്ദ്രയാൻ
C) മംഗളയാൻ
D) എഡ്യൂസാറ്റ്‌

30. M.P. മാർ അവരുടെ മണ്ഡലത്തിൽ നിന്നും ഓരോ ഗ്രാമപഞ്ചായത്തുകൾ തിരഞ്ഞെടുക്കുകയും അവിടെ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച്‌ നടപ്പാക്കി അതിലൂടെ ആ പ്രദേശത്തിന്റെ വികസനം ഉറപ്പുവരുത്തുന്നു. ഏതാണ്‌ പദ്ധതി ?
A) പ്രധാനമന്ത്രി ആവാസ്‌ യോജന
B) ശ്യാമപ്രസാദ്‌ മുഖർജി റർബൻ മിഷൻ
C) സൻസദ്‌ ആദർശ്‌ ഗ്രാമ യോജന
D) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി

31. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ 1957-ൽ കേരളത്തിൽ അധികാരത്തിൽ വന്നു. ഈ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ആരായിരുന്നു ?
A) ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌
B) സി. അച്യുതമേനോൻ
C) കെ. ആർ. ഗൗരിയമ്മ
D) ജോസഫ്‌ മുണ്ടശ്ശേരി

32. മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര്‌ എഴുതുക.
A) ത്രിദള വാൽവ്‌
B) ദ്വിദള വാൽവ്‌
C) അർദ്ധചന്ദ്രാകാരാ വാൽവ്‌
D) ഇവയൊന്നുമല്ല

33. താഴെ തന്നിരിക്കുന്നവയിൽ സ്ത്രീ ഹോർമോണുകൾ അല്ലാത്തത്‌ ഏവ ?
i) ആൻട്രോജൻ
ii) ഈസ്ര്യോജൻ
iii) പ്രൊജസ്റ്റിറോൺ
A) (i) മാത്രം
B) (ii) & (iii)
C) (iii) മാത്രം
D) (i) & (iii)

34. ഐക്യരാഷ്ട്ര സഭയുടെ  2021 ലെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആപ്തവാക്യം ഏത്?
A) പ്രകൃതിക്കുള്ള സമയം
B) വായുമലിനീകരണം
C) ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കൽ
D) ഇവയൊന്നുമല്ല

35. ടൈഫോയ്ഡ്‌ സ്ഥിരീകരിക്കുന്നതിനുള്ള രോഗനിർണ്ണയ രീതി ഏത്‌ ?
A) വൈഡൽ ടെസ്റ്റ്‌
B) എലീസാ
C) ബയോപ്സി
D) ഇ. സി. ജി.

36. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത്‌ ഏത്‌ ?
i) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനത്തെ കുറയ്ക്കുന്നു.
ii) ഇൻസുലിൻ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനം ത്വരിതപ്പെടുത്തുന്നു
iii) ഡയബറ്റിസ്‌ മെല്ലിറ്റസ്‌, മൂത്രത്തിലൂടെയുള്ള ഗ്ലൂക്കോസിന്റെ വിസർജ്ജനത്തിന്‌ കാരണമാകുന്നു.
iv) ഡയബറ്റിസ്‌ മെല്ലിറ്റസ്‌, മൂത്രത്തിൽ അപകടകാരിയായ കീറ്റോൺ-ബോഡികളുടെ രൂപപ്പെടലിന്‌ കാരണമാകുന്നു.
A) (i) & (iv)
B) (ii) & (iv)
C) (ii) & (iii)
D) (i) മാത്രം

37. 2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ്‌ ആയ ഒമിക്രോൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
A) ബി. 1.1.259
B) ബി. 1.1.529
C) ഡി. 1.1.529
D) ഡി. 1.1.259

38. താഴെ തന്നിരിക്കുന്നവയിൽ നിന്നും പ്രകൃതിയിലെ അടിസ്ഥാന ബലം തെരഞ്ഞെടുക്കുക.
A) ഭൂഗുരുത്വ ബലം
B) ഇലാസ്തിക ബലം
C) പുനസ്ഥാപന ബലം
D) ഘർഷണ ബലം

39. ഹൈഡ്രോളിക്‌ ബ്രേക്കിൽ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം.
A) ബെർനോളി സിദ്ധാന്തം
B) പാസ്‌ക്കൽ നിയമം
C) ആർക്കമെഡിസ്‌ തത്ത്വം
D) ഹുക്ക്‌ നിയമം

40. ഒരു കോൺവെക്സ്‌ ലെൻസിന്റെ ഫോക്കസ്‌ ദൂരം 20 cm ആണെങ്കിൽ ഈ ലെൻസിന്റെ പവർ
A) +1D
B) +0.5D
C) +5D
D) +0.1D

41. ഇതിൽ ഏത്‌ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ്‌ ISRO “EOS-01” എന്ന ഉപഗ്രഹം വിക്ഷേപിച്ചത്‌ ?
A) PSLV-C48
B) PSLV-C49
C) PSLV-C50
D) PSLV-C51

42. ആനോഡിൽ നടക്കുന്ന രാസപ്രവർത്തനം ഏതാണ്‌ ?
A) റിഡക്ഷൻ
B) അയോണീകരണം
C) ഓക്സിഡേഷൻ
D) സോൾവേഷൻ

43. ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം.
A)  പ്രതലബലം
B) വിസ്കോസിറ്റി
C) മർദ്ദം
D) ഊഷ്മാവ്

44. ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്‌ ?
A) അലുമിനിയം
B) സോഡിയം
C) പൊട്ടാസ്യം
D) മഗ്നീഷ്യം

45. ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക്‌ ആഹാരം പാകം ചെയ്യാൻ പ്രഷർ കുക്കർ അത്യാവശ്യമാണ്‌. ഇതിന്‌ കാരണം ഉയർന്ന പ്രദേശങ്ങളിൽ
A) മർദ്ദം കൂടുതലാണ്‌
B) ഊഷ്മാവ് കുറവാണ്
C) ഊഷ്മാവ് കൂടുതലാണ്
D) മർദ്ദം കുറവാണ്‌

46. 2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്‌.
A) എം. ജയചന്ദ്രൻ
B) ജയസൂര്യ
C) പി. ജയചന്ദ്രൻ
D) പ്രിയദർശൻ

47. 2021-ലെ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ സുമിത്‌ ആന്റിൽ മത്സരിച്ച ഇനം.
A) ബാഡ്മിന്റൺ
B) ജാവ്‌ലിൻ
C) ടേബിൾ ടെന്നീസ്‌
D) ഷൂട്ടിംഗ്‌

48. ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന/പ്രസ്താവനകളിൽ ശരിയായത്‌ തിരഞ്ഞെടുക്കുക.
i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം.
ii) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.
ii) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.
iv) ഭരതമുനി എഴുതിയ ഗ്രന്ഥം.
A) മൂന്ന്
B) ഒന്നും നാലും
C) രണ്ട്
D) നാല്

49. ജൈന വാസ്തു ക്ഷേത്ര മാതൃകയ്ക്ക്‌ ഉദാഹരണമായ കല്ലിൽ ഏത്‌ ജില്ലയിലാണ്‌ ?
A) കോട്ടയം
B) തൃശൂർ
C) എറണാകുളം
D) ഇടുക്കി

50. കോവിഡ്‌ - 19 വകഭേദമായ ഒമിക്രോൺ ആദ്യമായി രേഖപ്പെടുത്തിയ രാജ്യം.
A) ഇറ്റലി
B) ദക്ഷിണാഫ്രിക്ക
C) ചൈന
D) യു.കെ.

51. ആദ്യത്തെ 15 അഖണ്ഡ സംഖ്യകളുടെ ഗുണനഫലം എത്രയാണ്‌ ?
A) 225
B) 0
C) 10101
D) 825

52. 'A' എന്ന സെറ്റിൽ 4 അംഗങ്ങളുണ്ടെങ്കിൽ 'A' യ്ക്ക്‌ എത്ര ഉപഗണങ്ങളുണ്ട്‌ ?
A) 15
B) 18
C) 16
D) 14

53. ഒരു ഗ്രൂപ്പിൽ 400 ആളുകൾ ഉണ്ട്‌. അതിൽ 250 പേർ ഹിന്ദി സംസാരിയ്ക്കും. 200 പേർ ഇംഗ്ലീഷ്‌ സംസാരിക്കും. എത്രപേർക്ക്‌ രണ്ട്‌ ഭാഷയും സംസാരിക്കാൻ കഴിയും ?
A) 150
B) 400
C) 60
D) 50
.




55. ഒരു ക്യൂവിൽ 5 കുട്ടികൾക്ക്‌ എത്ര രീതിയിൽ നിൽക്കാൻ കഴിയും ?
A) 25
B) 120
C) 100
D) 20

56. 16 ന്റെയും 4 ന്റെയും ജ്യോമട്രിക് മീൻ കണ്ടെത്തുക.
A) 20
B) 4
C) 8
D) 16




58. 1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ്‌ ?
A) 252
B) 169
C) 225
D) 256

59. ഒരു മാസം ഒരു രൂപയ്ക്ക്‌ 2 പൈസ പലിശയെങ്കിൽ പലിശ നിരക്കെത്ര ?
A) 12%
B) 24%
C) 6%
D) 15%





61. If you had told the truth they _________ you.
A) Will believe
B) Would have believed
C) Would believe
D) May believe

62. Neither Raju nor his friends __________ home every week.
A) goes
B) go
C) is going
D) was going

63. He is senior _________ me in college.
A) than
B) for
C) by
D) to

64. Everyone passed the examination, __________
Add a suitable tag.
A) doesn’t he ?
B) don’t they ?
C) didn’t they ?
D) didn’t he ?

65. ______________ honest man is the noblest work of God.
A) An
B) A
C) The
D) Both B) and C)

66. I saw a _________ of bees.
A) stack
B) band
C) swarm
D) pride

67. Choose the correct synonym for ‘weary’.
A) tried
B) tired
C) titled
D) timid

68. Select the correctly spelt word from the following options.
A) Handkarchief
B) Handkercheif
C) Handkerchief
D) Hankerchief

69. Select the suitable one word substitute for ‘an ability to make good
judgements and take quick decisions’.
A) Acumen
B) Accuse
C) Acquit
D) Accord

70. While walking in the park, I _________ an old friend.
A) came by
B) came off
C) came out
D) came across

71. 'പ്രസാധകൻ' എന്ന പദത്തിന്റെ എതിർലിംഗമേത്‌ ?
A) പ്രസാധക
B) പ്രസാധിക
C) പ്രാസാധക
D) പ്രസീധിക

72. 'പ്രയതി' - സമാനപദമേത്‌ ?
A) പ്രേരണ
B) ദാനം
C) ആനന്ദം
D) കഴിവ്

73. ശരിയായ പദം കണ്ടെത്തുക.
A) അനാരതം
B) അനരദം
C) അനാരഥം
D) അനാരധം

74. 'ഗതാനുഗതികന്യായം' എന്ന ശൈലികൊണ്ടുദ്ദേശിക്കുന്നത്‌.
A) ദു:ഖം അഭിനയിക്കുക
B) ഒരു ഗതിയുമില്ലാതായിത്തീരുക
C) ദോഷം ഗുണമായിത്തീരുക
D) അനുകരണ ശീലം

75. ശരിയായ വാക്യം എഴുതുക.
A) അനുവാചക ഹൃദയത്തിന്‌ ആനന്ദം ലഭിക്കുന്നത്‌ കവിതകളുടെ ഇത്തരം വായനയിലൂടെയാണ്‌
B) അനുവാചക ഹൃദയത്തിന്‌ ആനന്ദം ലഭിക്കുന്നത് ഇത്തരം കവിതകളുടെ വായനയിലൂടെയാണ്‌
C) അനുവാചക ഹൃദയത്തിന്‌ ഇത്തരം ആനന്ദം ലഭിക്കുന്നത്‌ കവിതകളുടെ വായനയിലൂടെയാണ്‌
D) കവിതകളുടെ വായനയിലൂടെയാണ്‌ ഇത്തരം അനുവാചക ഹൃദയത്തിന്‌ ആനന്ദം ലഭിക്കുന്നത്‌

76. 'പ്രതിഷ്ഠിക്കുന്നവൻ' എന്ന വാക്കിന്റെ ഒറ്റപ്പദമേത്‌ ?
A) പ്രതിഷ്ഠിതൻ
B) പ്രതിഷ്ഠോത്സുകൻ
C) പ്രതിഷ്ഠാപകൻ
D) പ്രതിഷ്ഠാർത്ഥി

77. "തിക്തം" - വിപരീതപദമേത്‌ ?
A)  നന്മ
B) സുഖം
C) ദോഷം
D) മധുരം

78. 'ജനനിബിഡം' - വിഗ്രഹിക്കുക.
A) ജനങ്ങളാൽ നിബിഡമായത്‌
B) ജനങ്ങളുടെ നിബിഡം
C) ജനങ്ങളിൽ നിബിഡമായത്‌
D) ജനത്തിന്റെ നിബിഡം

79. തജ്ജീവിതം -- പിരിച്ചെഴുതുക.
A) ത + ജീവിതം
B) തത് + ജീവിതം
C) തജ്‌ + ജീവിതം
D) തജ്ജ് + വിതം

80. 'ധന്വം' - പര്യായപദമേത്‌ ?
A) ശബ്ദം
B) മനസ്സ്
C) മരുഭൂമി
D) മേഘം

81. ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത്‌ സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ്‌ ?
A) കൊൽക്കത്ത കലാപം
B) കൊച്ചി റിഫൈനറി തീ അപകടം
C) ഭോപ്പാൽ ദുരന്തം
D) ബോംബെ വിക്ടോറിയ തുറമുഖത്തെ തീ അപകടം

82. LPG ഇന്ധനത്തിൽ മണം തിരിച്ചറിയുന്നതിന്‌ ചേർക്കുന്ന രാസവസ്തുവിന്റെ പേരെന്ത്‌ ?
A) മീഥൈൽ ഓക്സൈഡ്‌
B) ബ്യൂട്ടെയിൻ
C) പ്രൊപ്പെയിൻ
D) ഈഥൈൽ മെർകാപ്റ്റൈൻ

83. അപകടകരമായ രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വാഹനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എമർജെൻസി ഇൻഫർമേഷൻ പാനലിലെ 3YE എന്ന കോഡിലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത്‌ എന്താണ്‌ ?
A) വാട്ടർജെറ്റ്‌ ഉപയോഗിക്കുക
B) പത (ഫോം) ഉപയോഗിക്കുക
C) ഡ്രൈ ഏജന്റ്‌ ഉപയോഗിക്കുക
D) വാട്ടർ സ്പ്രേ/ഫോഗ്‌ ഉപയോഗിക്കുക

84. അന്തരീക്ഷ വായുവിൽ ഓക്സിജന്റെ അളവ്‌ എത്ര ശതമാനമാണ്‌ ?
A) 95%
B) 79%
C) 21%
D) 51%

85. താഴെ പറയുന്നവയിൽ Vapour Density (വാതക സാന്ദ്രത) കൂടിയ പദാർത്ഥമേത്‌ ?
A) അസറ്റലിൻ
B) CNG
C) LPG
D) ഹൈഡ്രജൻ

86. ഖരപദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട്‌ വാതക രൂപത്തി ലാകുന്ന പ്രക്രിയയുടെ പേരെന്ത്‌ ?
A) ചാലനം (Conduction)
B) ബാഷ്പീകരണം  (Vapourisation)
C) ഉത്പതനം (Sublimation)
D) സംവഹനം (Convection)

87. താഴെ പറയുന്നവയിൽ അഗ്നിശമന പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നവാതകമേത്‌ ?
A) കാർബൺ ഡൈ ഓക്സൈഡ്‌
B) ഓക്സിജൻ
C) അസറ്റലിൻ
D) ഹൈഡ്രജൻ

88. വെള്ളവുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാത്ത പദാർത്ഥമേത്‌ ?
A) കാൽസ്യം കാർബൈഡ്‌
B) ബെർലിയം
C) സോഡിയം
D) പൊട്ടാസ്യം

89. നാഷണൽ ഫയർ സർവ്വീസ് കോളേജിന്റെ ആസ്ഥാനം എവിടെയാണ്‌ ?
A) ബോംബെ
B) ഡൽഹി
C) കാൺപൂർ
D) നാഗ്പൂർ

90. പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത്‌ ?
A) വളരെ പെട്ടെന്നും ശാന്തതയോടും കൂടി പ്രവർത്തിക്കുക
B) വളരെ പതുക്കെയും ശാന്തതയോടും കൂടി പ്രവർത്തിക്കുക
C)  അത്യാഹിതമുണ്ടായ വ്യക്തിയോടൊപ്പം നിൽക്കുക
D) അത്യാഹിതമുണ്ടായ വ്യക്തിയെ ധൃതിയിലും സങ്കടത്തോടും കൈകാര്യം ചെയ്യരുത്

91. മനുഷ്യ ശരീരത്തിലെ മൊത്തം അസ്ഥികളുടെ എണ്ണം.
A) 106
B) 107
C) 206
D) 207

92. സ്ഥിരമായ മസ്തിഷ്കക്ഷതം തടയുന്നതിന്‌ കാർഡിയോ പൾമോണറി പുനർ ഉത്തേജനം നൽകേണ്ടത്‌
A) അത്യാഹിതം സംഭവിച്ച്‌ 2-3 മിനിറ്റിനുള്ളിൽ
B) അത്യാഹിതം സംഭവിച്ച്‌ 4-5 മിനിറ്റിനുള്ളിൽ
C) അത്യാഹിതം സംഭവിച്ച്‌ 5-6 മിനിറ്റിനുള്ളിൽ
D) അത്യാഹിതം സംഭവിച്ച്‌ 3-4 മിനിറ്റിനുള്ളിൽ

93. ചോക്കിംഗ്‌ എന്നാൽ
A) മൊത്തമായോ ഭാഗികമായോ അന്നനാളത്തിൽ ഉണ്ടാകുന്ന തടസ്സം
B) മൊത്തമായോ ഭാഗികമായോ ആമാശയത്തിൽ ഉണ്ടാകുന്ന തടസ്സം
C) മൊത്തമായോ ഭാഗികമായോ ശ്വാസനാളത്തിൽ ഉണ്ടാകുന്ന തടസ്സം
D) അന്നനാളത്തിൽ മൊത്തമായി ഉണ്ടാകുന്ന തടസ്സം

94. മുറിവിൽ അണുബാധ തടയുന്നതിന്‌ വേണ്ടി ചെയ്യരുതാത്തതെന്ത്‌ ?
A) മുറിവ്‌ ഒഴുകുന്ന വെള്ളത്തിൽ കഴുകുക
B) മുറിവ്‌ തിളയ്ക്കുന്ന വെള്ളത്തിൽ കഴുകുക
C) മുറിവ്‌ അണുവിമുക്തമായ ബാൻഡേജ്‌ കൊണ്ട്‌ കെട്ടുക
D) ആവശ്യമില്ലാതെ മുറിവിൽ തൊടാതിരിക്കുക

95. ശക്തമായ രക്തസ്രാവത്തിന്‌ ചെയ്യേണ്ട പ്രഥമശുശ്രൂഷ.
A) മുറിവുണ്ടായ ഭാഗം ഹൃദയത്തിന്റെ നിരപ്പിൽ നിന്നും താഴ്ത്തി പിടിക്കുക
B) സമ്മർദ്ദത്തിൽ ബാൻഡേജ്‌ ചെയ്യുക
C) മുറിവ്‌ തുറന്നുവയ്ക്കുക
D) രക്തസ്രാവം ശ്രദ്ധിക്കാതിരിക്കുക

96. പൊള്ളൽ ഉണ്ടായ വ്യക്തിയ്ക്ക്‌ നൽകേണ്ട പ്രഥമ ശുശ്രൂഷ.
A) പൊള്ളൽ ഉണ്ടായ വ്യക്തിയെ കിടക്കുവാൻ അനുവദിക്കുക
B) ടൂത്ത്പേസ്റ്റ്‌ പുരട്ടുക
C) നെയ്യ്‌ പുരട്ടുക
D) പൊള്ളൽ ഉണ്ടായ സ്ഥലത്ത്‌ ഒട്ടിപിടിച്ചിരിക്കുന്ന തുണികൾ എടുത്ത്‌ മാറ്റുക

97. അസ്ഥി ഒടിവിന്റെ ലക്ഷണം അല്ലാത്തതെന്ത്‌ ?
A) ഒടിവുള്ള ഭാഗത്ത്‌ നീരുണ്ടായിരിക്കും
B) ഒടിവുള്ള ഭാഗം ചലിപ്പിക്കാൻ പ്രയാസം ഉണ്ടായിരിക്കും
C) ഒടിവുള്ള ഭാഗത്ത്‌ വേദന ഉണ്ടായിരിക്കും
D) ഒടിവുള്ള ഭാഗത്തെ തൊലിയിൽ തീർച്ചയായും മുറിവുണ്ടായിരിക്കും

98. പാമ്പുകടിയേറ്റതിന്റെ ഒരു ലക്ഷണം.
A) ഒരു ജോഡി ചെറിയ മുറിവ്‌
B) പനി
C) വിശപ്പ്‌
D) ദാഹം

99. സൈബർ ഭീകരവാദത്തിന്‌ വിവരസാങ്കേതിക നിയമം പ്രതിപാദിക്കുന്ന പരമാവധി ശിക്ഷ.
A) വധശിക്ഷ
B) ജീവപര്യന്തം തടവ്‌
C) 14 വർഷം തടവ്‌
D) 12 വർഷം തടവ്‌

100. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത്‌ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌ ?
A) സൈബർ ആൾമാറാട്ടം
B) സൈബർ ഭീകരവാദം
C) സൈബർ പോർണോഗ്രാഫി
D) സൈബർ വ്യക്തിവിവര മോഷണം



Previous Post Next Post