ഗാന്ധി ഇർവിൻ ഉടമ്പടി



>> നിയമലംഘനപ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിൽ ബ്രിട്ടിഷുകാർ പരാജയപ്പെടുകയും കോൺഗ്രസ്സ്‌ പിന്തുണയില്ലാതെ വട്ടമേശ സമ്മേളനം വിജയിക്കില്ലെന്ന്‌ ബോധ്യപ്പെടുകയും ചെയ്തപ്പോൾ  ബ്രിട്ടീഷ് ഭരണകൂടം ഒത്തുതീർപ്പുചർച്ചയ്ക്ക്‌ തയ്യാറായി.

>> ഗാന്ധിജിയും വൈസ്രോയി ഇർവിനും ഡൽഹിയിൽ നടത്തിയ ചർച്ചയുടെ ഫലമായി രൂപം കൊണ്ട ഉടമ്പടി ഏത് ?
ഗാന്ധി-ഇർവിൻ ഉടമ്പടി

>> ഗാന്ധി-ഇർവിൻ ഉടമ്പടി അറിയപ്പെടുന്ന മറ്റൊരു പേര് ?
ഡൽഹി ഉടമ്പടി

>> ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ച വർഷം ?
1931 മാർച്ച്‌ 5

>> ഗാന്ധി-ഇർവിൻ ഉടമ്പടിയിലെ സുപ്രധാന നിർദ്ദേശങ്ങൾ :

  • നിയമലംഘനപ്രസ്ഥാനം നിറുത്തിവെക്കുക
  • രാഷ്ട്രീയ തടവുകാരെ യാതൊരു ഉപാധികളും കൂടാതെ വിട്ടയക്കുക
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സ് ഭാഗമാക്കുക.
  • കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ നിരോധിക്കുന്ന, ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും പിൻവലിക്കുക.
  • സ്വകാര്യ ഉപയോഗത്തിനും, വ്യാവസായിക ഉപയോഗത്തിനു ഉപ്പു നിർമ്മാണത്തിനേർപ്പെടുത്തിയിരുന്ന നികുതികൾ പിൻവലിക്കുക.


>> ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ ഫലങ്ങൾ :
സിവിൽ നിയമലംഘനപ്രസ്ഥാനം നിർത്തി വെയ്ക്കാനും രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാനും തീരുമാനിച്ചു.

Previous Post Next Post