>> 'മഹാരാഷ്ട്രയിലെ സോക്രട്ടീസ്' എന്നറിയപ്പെടുന്ന വ്യക്തി ?
ഗോപാലകൃഷ്ണ ഗോഖലെ
>> ഗോപാലകൃഷ്ണ ഗോഖലെ ജനിച്ചത് ?
1866 മെയ് 9
>> ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മസ്ഥലം ?
രത്നഗിരി (മഹാരാഷ്ട്ര)
>> ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു ആര് ?
മഹാദേവ ഗോവിന്ദ റാനഡെ
>> മഹാത്മാഗാന്ധി, സരോജിനി നായിഡു, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരു ?
ഗോപാലകൃഷ്ണ ഗോഖലെ
>> ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായ വർഷം ?
1889
>> ഗോഖലെ പ്രസിഡന്റായ കോൺഗ്രസ്സ് സമ്മേളനം ഏത്
1905 - ലെ ബനാറസ് സമ്മേളനം
>> കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ആരായിരുന്നു ?
ഗോപാലകൃഷ്ണ ഗോഖലെ
>> ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന ഏത് ?
സെർവന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി
>> സെർവന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം ?
1905
>> 'രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണ്ണനായ മനുഷ്യൻ' എന്ന് ഗോഖലയെ വിശേഷിപ്പിച്ചതാര് ?
മഹാത്മാഗാന്ധി
>> 'ഗംഗയെപ്പോലെ' എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ച വ്യക്തി ?
മഹാത്മാഗാന്ധി
>> 'മഹരാഷ്ട്രയുടെ രത്നം', 'അധ്വാനിക്കുവരുടെ രാജകുമാരൻ', 'ഇന്ത്യയുടെ വജ്രം' എന്നിങ്ങനെ ഗോഖലയെ വിശേഷിപ്പിച്ചതാര് ?
ബാലഗംഗാധര തിലക്
>> 'ക്ഷീണഹൃദയനായ മിതവാദി' എന്ന് തീവ്രദേശീയവാദികൾ വിശേഷിപ്പിച്ചതാരെ ?
ഗോപാലകൃഷ്ണ ഗോഖലെയെ
>> 'വേഷപ്രച്ഛന്നനായ രാജ്യദ്രോഹി' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ?
ഗോപാലകൃഷ്ണ ഗോഖലെയെ
>> 'അസാധാരണ മനുഷ്യൻ' എന്ന് ഗോഖലെയെ വിശേഷിപ്പിച്ചത് ?
കഴ്‌സൺ പ്രഭു
>> 'ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്' എന്ന് കഴ്സൺപ്രഭുവിനെ വിശേഷിപ്പിച്ചതാര് ?
ഗോപാലകൃഷ്ണ ഗോഖലെ
>> ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ ?
പൂനെ
>> ഗോഖലെ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ :
- സുധാരക്
- നേഷൻ
- ഹിതവാദ (ഇംഗ്ലീഷ് പത്രം)
- ജ്ഞാനപ്രകാശ്
>> ഗോപാലകൃഷ്ണ ഗോഖലെയുടെ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി ആര് ?
മുഹമ്മദലി ജിന്ന
>> മുഹമ്മദലി ജിന്നയുടെ മാർഗ്ഗദർശി ?
ഗോപാലകൃഷ്ണ ഗോഖലെ
>> 'മുസ്ലീം ഗോഖലെ' എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി ആര് ?
മുഹമ്മദലി ജിന്ന
>> ഗോഖലെ അന്തരിച്ചത് ?
1915 ഫെബ്രുവരി 19