ലിട്ടൺ പ്രഭു



>> ലിട്ടൺ പ്രഭു വൈസ്രോയി ആയിരുന്ന കാലഘട്ടം ?
1876-1880

>> 'വൈസ്രോയി ഓഫ്‌ റിവേർസ്‌ ക്യാരക്ടർ' എന്നറിയപ്പെടുന്നത് ആരെ ?
ലിട്ടൺ പ്രഭു

>> 'ഓവൻ മേരിടിത്ത്‌' എന്ന തൂലികാ നാമത്തിൽ സാഹിത്യരചന നടത്തിയിരുന്ന വൈസ്രോയി ആര് ?
ലിട്ടൺ പ്രഭു

>> ഇന്ത്യയിൽ ആയുധ നിയമം (1878) (ഇന്ത്യക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ്‌ വേണമെന്ന നിയമം) നടപ്പിലാക്കിയ വൈസ്രോയി ?
ലിട്ടൺ പ്രഭു

>> ഡൽഹിയിൽ ആദ്യമായി രാജകീയ ദർബാർ (ഡൽഹി ദർബാർ) സംഘടിപ്പിച്ച വൈസ്രോയി ?
ലിട്ടൺ പ്രഭു (1877)
 
>> വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി (Empress of India) പ്രഖ്യാപിച്ചതെവിടെ വച്ച് ?
1877-ലെ ഡൽഹി ദർബാറിൽ വച്ച്‌

>> ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ ഡൽഹി ദർബാറിൽ വച്ച്‌ വിക്ടോറിയ രാജ്ഞി 'കൈസർ-ഇ-ഹിന്ദ്' എന്ന പദവി സ്വീകരിച്ചത്‌ ?
ലിട്ടൺ പ്രഭു

>> സിവിൽ സർവ്വീസ് പരീക്ഷ എഴുതുവാനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ച വൈസ്രോയി ?
ലിട്ടൺ പ്രഭു

>> ഏകീകൃത ഉപ്പു നികുതി ഏർപ്പെടുത്തിയ വൈസ്രോയി ?
ലിട്ടൺ

>> അലിഗഡ്‌ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്‌ ആരംഭിച്ച (1875) സമയത്ത്  വൈസ്രോയി ആയിരുന്നത് ?
ലിട്ടൺ പ്രഭു

>> 1876-78 ലെ മഹാക്ഷാമത്തിന്റെ കാലത്ത്‌ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?
ലിട്ടൺ പ്രഭു

>> മഹാക്ഷാമത്തെക്കുറിച്ച്‌ പഠിക്കാൻ ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷനെ നിയമിച്ച വൈസ്രോയി ?
ലിട്ടൺ പ്രഭു

>> റിച്ചാർഡ്‌ സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1878

>> ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷൻ എന്നറിയപ്പെടുന്നത്‌ ?
റിച്ചാർഡ്‌ സ്ട്രാച്ചി കമ്മീഷൻ

>> പ്രാദേശികഭാഷ പത്ര നിയമം (Vernacular Press Act) കൊണ്ടുവന്ന വൈസ്രോയി ?
ലിട്ടൺ പ്രഭു (1878)

>> 1878  ലെ രണ്ടാം ആംഗ്ലോ - അഫ്ഗാൻ യുദ്ധം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?
ലിട്ടൺ പ്രഭു

>> ഇന്ത്യൻ നാഷണൽ അസോസിയേഷൻ നിലവിൽ വരുമ്പോൾ വൈസ്രോയി ?
ലിട്ടൺ പ്രഭു

>> DARA (Deccan Agriculturist Relief Act) ലിട്ടൺ  പ്രഭു പാസ്സാക്കിയ വർഷം ?
1879

Previous Post Next Post