ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC)



>> ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് ?
ഇന്ത്യൻ നാഷണൽ യൂണിയൻ

>> 1884-ൽ ഇന്ത്യൻ നാഷണൽ യൂണിയന്റെ സ്ഥാപകൻ ?
 അലൻ ഒക്ടേവിയൻ ഹ്യൂം(എ.ഒ. ഹ്യൂം)

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രൂപീകൃതമാകാൻ കാരണമായ സംഘടനകൾ ?
ഇന്ത്യൻ അസോസിയേഷന്റെ ഒരു വിഭാഗവും ഇന്ത്യൻ നാഷണൽ യൂണിയനും

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം ?
1885 ഡിസംബർ 28

>> 1885 മുതൽ 1947-ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യയിലെ ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ സംഘടന ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ  പിതാവ് ?
അലൻ ഒക്ടേവിയൻ ഹ്യൂം

>> ആദ്യ കോൺഗ്രസ്സ്‌ സമ്മേളനത്തെ അഭിസംബോധന ചെയ്ത വ്യക്തി ആര് ?
എ.ഒ.ഹ്യും

>> കോൺഗ്രസ്സിന്‌ ആ പേര് നിർദ്ദേശിച്ച വ്യക്തി ?
ദാദാഭായ്‌ നവറോജി

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു ?
അലൻ ഒക്ടേവിയൻ ഹ്യൂം

>> ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?
ഡബ്ല്യൂ.സി. ബാനർജി (വുമേഷ്‌ ചന്ദ്ര ബാനർജി)

>> രണ്ടുപ്രാവശ്യം കോൺഗ്രസ്‌ പ്രസിഡന്റായ ആദ്യ വ്യക്തി ?
ഡബ്ല്യൂ.സി.ബാനർജി (1885, 1892)

>> “ഇന്ത്യയിലെ ഭരണ സംവിധാനം കുറേക്കൂടി പരിഷ്കൃതമാക്കണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു” ഇപ്രകാരം അഭിപ്രായപ്പെട്ടത് ?
ഡബ്ല്യൂ.സി. ബാനർജി

>> കോൺഗ്രസിന്റെ ആദ്യ ആക്ടിംഗ്‌ പ്രസിഡന്റ്‌ ആരായിരുന്നു ?
ഹക്കിം അജ്മൽഖാൻ

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്ന സ്ഥലം ?
പൂനെ

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ?
ബോംബെ (ഗോകുൽ ദാസ്‌ തേജ്പാൽ കോളേജ്‌)
 
>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനം പൂനെയിൽ നിന്ന്‌ ബോംബെയിലേക്ക്‌ മാറ്റാൻ കാരണമായ പകർച്ചവ്യാധി ?
പ്ലേഗ്‌

>> കോൺഗ്രസ്സിന്റെ രൂപീകരണത്തിന്‌ അടിസ്ഥാനമായ പ്രമുഖ സിദ്ധാന്തം ഏത് ?
സുരക്ഷാവാൽവ്‌ സിദ്ധാന്തം (Safety Valve theory)

>> സുരക്ഷാവാൽവ്‌ സിദ്ധാന്തം മുന്നോട്ടുവച്ച വ്യക്തി ?
വില്യം വെഡ്ഡർബേൺ
(പി.എസ്‌.സിയുടെ ഉത്തരം ലാലാലജ്പത്‌ റായ്‌)

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം ?
72

>> കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആകെ പ്രമേയങ്ങളുടെ എണ്ണം ?
ഒൻപത്‌

>> കോൺഗ്രസ്സ്‌ സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം ഏത് ?
മദ്രാസ് (1887)

>> 1888-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരായി സർ സയ്യിദ്‌ അഹമ്മദ്ഖാൻ രൂപീകരിച്ച സംഘടന ഏത് ?
യുണൈറ്റഡ്‌ ഇന്ത്യൻ പാട്രിയോട്ടിക്‌ അസോസിയേഷൻ

>> മുസ്ലീങ്ങൾ കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കരുത്‌ എന്ന്‌ അഭിപ്രായപ്പെട്ട നേതാവ്‌ ?
സർ സയ്യിദ്‌ അഹമ്മദ്ഖാൻ

>> 1888-ൽ ഇംഗ്ലണ്ടിൽ ഐ.എൻ.സിയുടെ ശാഖ ആരംഭിച്ച വ്യക്തി ?
വില്യം ഡിഗ്ബി

>> 1889-ൽ ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു തുടങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ശാഖ അറിയപ്പെട്ടിരുന്നത് ?
ബ്രിട്ടീഷ്‌ കമ്മിറ്റി

>> ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ്‌ ?
വില്യം വെഡ്ഡർബേൺ

>> ബ്രിട്ടീഷ്‌ കമ്മിറ്റി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പത്രം ഏത് ?
ഇന്ത്യ

>> ഇന്ത്യ പ്രസിദ്ധീകരണമാരംഭിച്ച വർഷം ?
1890

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ച വ്യക്തി ?
ജി. സുബ്രഹ്മണ്യ അയ്യർ

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ആര് ?
ബാരിസ്റ്റർ ജി.പി.പിള്ള

>> ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന മലയാളി ?
ചേറ്റൂർ ശങ്കരൻ നായർ

>> പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആര്?
ഡി. സഞ്ജീവയ്യ

>> INC പ്രസിഡന്റ് ആയ ആദ്യ പാഴ്‌സി ?
ദാദാഭായ് നവറോജി  

>> INC പ്രസിഡന്റ് ആയ ആദ്യ മുസ്ലിം ?
ബദറുദ്ദീൻ ത്യാബ്ജി

>> INC പ്രസിഡന്റ് ആയ ആദ്യ ആദ്യ വിദേശി ?
ജോർജ് യൂൾ

>> നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ?
ജവഹർലാൽ നെഹ്റു

>> സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ?
മഹാത്മാഗാന്ധി

>> ഭാരതരത്നം നേടിയ ആദ്യ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ?
ജവഹർലാൽ നെഹ്റു

>> രണ്ടു പ്രാവശ്യം തുടർച്ചയായി കോൺഗ്രസ്സ്‌ പ്രസിഡന്റായ ആദ്യ വ്യക്തി ?
റാഷ്‌ ബിഹാരി ഘോഷ്‌ (1907, 1908)

>> രണ്ടു പ്രാവശ്യം കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ വ്യക്തി ?
വില്യം വെഡ്‌ഡർബേൻ

>> മൂന്നുതവണ INC പ്രസിഡന്റ് ആയ ആദ്യ വ്യക്തി ?
ദാദാഭായ് നവറോജി (1886, 1893, 1906)

>> ദക്ഷിണേന്ത്യക്കാരനായ ആദ്യ കോൺഗ്രസ്  പ്രസിഡന്റ് ?
പി. അനന്ത ചാർലു

>> പ്രമേയങ്ങളിലൂടെ പുറത്താക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റ് ?
സീതാറാം കേസരി

>> തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ INC പ്രസിഡന്റ് ?
സുഭാഷ് ചന്ദ്രബോസ്     

>> സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ?
പട്ടാഭി സീതാരാമയ്യ

>> സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ കാലം INC  പ്രസിഡന്റ് ആയിരുന്ന വ്യക്തി ?
മൗലാനാ അബ്ദുൽ കലാം ആസാദ്

>> INC  പ്രസിഡന്റ് ആയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
മൗലാനാ അബ്ദുൽ കലാം ആസാദ്

>> ഐ. എൻ. സി. യുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത ?
കാദംബരി ഗാംഗുലി

>> ഐ. എൻ. സി. യുടെ സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിത ?
പണ്ഡിറ്റ് രമാഭായ്

>> INC  യുടെ ആദ്യ വനിതാ പ്രസിഡന്റ് ?
ആനി ബസന്റ്‌

>> INC യുടെ പ്രസിഡന്റ് ആയ ആദ്യ വിദേശ വനിത?
ആനി ബസന്റ്‌

>> INC യുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത?
സരോജിനി നായിഡു

>> സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പ്രസിഡന്റ് ആയ ആദ്യ വനിത ?
ഇന്ദിരാഗാന്ധി

>> ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന വ്യക്തി ?
ആചാര്യ ജെ. ബി. കൃപലാനി

>> കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അധ്യക്ഷനായ ആദ്യ പ്രസിഡന്റ് ?
രാജീവ് ഗാന്ധി (1985)

>> രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയ വർഷം ?
2017 ഡിസംബർ 16

>> INC യുടെയും മുസ്ലിം ലീഗിന്റെയും പ്രസിഡന്റ് ആയ ഏക വ്യക്തി ?
എം.എ. അൻസാരി

>> INC യുടെയും ഹിന്ദു മഹാസഭയുടെയും  പ്രസിഡന്റ് ആയ ഏക വ്യക്തി ?
മദൻ മോഹൻ മാളവ്യ

കോൺഗ്രസ്സ് പ്രസിഡന്റായ വിദേശികൾ

  • ജോർജ്‌ യൂൾ (1888)
  • വില്യം വെഡ്ഡർബേൺ (1889, 1910)
  • ആൽഫ്രഡ്‌ വെബ്‌ (1894)
  • ഹെൻറി കോട്ടൺ (1904)
  • ആനി ബസന്റ്‌ (1917)
  • നെല്ലി സെൻഗുപ്ത (1933)

കോൺഗ്രസ്സ് പ്രസിഡന്റായ വനിതകൾ

  • ആനി ബസന്റ്‌ (1917)
  • സരോജിനി നായിഡു (1925)
  • നെല്ലി സെൻഗുപ്ത (1933)
  • ഇന്ദിരാഗാന്ധി (1959)
  • സോണിയാഗാന്ധി (1998)    

>> സ്വാതന്ത്ര്യത്തിനു മുൻപ് ഏറ്റവും കൂടുതൽ ഐ.എൻ.സി. സമ്മേളങ്ങൾക്ക് വേദിയായ നഗരം ഏത് ?
കൊൽക്കത്ത

>> സ്വതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ ഐ.എൻ.സി.സമ്മേളങ്ങൾക്ക് വേദിയായ നഗരം ഏത് ?
ന്യൂഡൽഹി

>> ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ്‌ സമ്മേളനം ഏത് ?
കൽക്കട്ട സമ്മേളനം (1901)

>> സ്വദേശി മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ്സ്‌ സമ്മേളനം ഏതായിരുന്നു ?
ബനാറസ്‌ സമ്മേളനം (1905)

>> കോൺഗ്രസ്സ്‌ ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന്‌ ചരിത്രകാരന്മാർ വിശേഷിപ്പിച്ച സംഭവം ?
1907-ലെ സൂററ്റ്‌ പിളർപ്പ്‌

>> ഗവൺമെന്റിനെതിരെ നടത്തുന്ന യോഗങ്ങൾ തടയാനായി സെഡീഷ്യസ്‌ മീറ്റിംഗ്‌ ആക്ട്‌ പാസ്സാക്കിയ വർഷം ?
1907

>> കോൺഗ്രസ്സിന്‌ ആദ്യമായി ഒരു ഭരണഘടന ഉണ്ടാക്കിയ സമ്മേളനം ഏത് ?
മദ്രാസ് സമ്മേളനം (1908)

>> നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം
ബങ്കിപൂർ സമ്മേളനം (1912)

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയായി തിരഞ്ഞെടുത്ത സമ്മേളനം ഏത് ?
1925 കാൺപൂർ സമ്മേളനം

>> 1928 കൊൽക്കത്ത സമ്മേളനത്തിൽ പ്രസിഡന്റായത് ?
മോത്തിലാൽ നെഹ്റു

>> 1929 ലാഹോർ സമ്മേളനത്തിൽ പ്രസിഡന്റായത് ?
ജവഹർലാൽ നെഹ്റു

>> ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ്സ്‌ സമ്മേളനം ഏത് ?
ലാഹോർ സമ്മേളനം (1929 ഡിസംബർ 31)

>> കോൺഗ്രസ്സ് ത്രിവർണ്ണപതാക ഔദ്യോഗികമായി അംഗീകരിച്ച വർഷം ?
1931
   
>> ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ നിരോധിച്ച കോൺഗ്രസ്സ്‌ സമ്മേളനങ്ങൾ :
ന്യൂഡൽഹി സമ്മേളനം (1932)
കൽക്കട്ട സമ്മേളനം (1933)

>> 1945-ലെ ഷിംല സമ്മേളനത്തിൽ കോൺഗ്രസ്‌ പ്രതിനിധികളെ നയിച്ച വ്യക്തി ആര് ?
മൗലാന അബുൾ കലാം ആസാദ്‌

>> സമര രീതിയുടെ അടിസ്ഥാനത്തിൽ ദേശീയ പ്രസ്ഥാനത്തെ മൂന്ന്  ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.

  1. മിതവാദി കാലഘട്ടം   : 1885-1905
  2. തീവ്രദേശീയവാദി കാലഘട്ടം  : 1905-1917
  3. ഗാന്ധിയൻ കാലഘട്ടം : 1917-1948

>> ആദ്യകാലത്ത് കോൺഗ്രസ്സിൽ രൂപംകൊണ്ട രണ്ടു വിഭാഗങ്ങൾ ഏതൊക്കെ ?
മിതവാദികളും തീവ്രദേശീയവാദികളും  

മിതവാദി ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾ :

  • ദാദാഭായി നവറോജി
  • ഫിറോസ് ഷാ മേത്ത
  • ബദറുദ്ദീൻ ത്യാബ്ജി
  • ഡബ്‌ള്യൂ. സി. ബാനർജി
  • ഗോപാലകൃഷ്ണ ഗോഖലെ

തീവ്രദേശീയവാദി വിഭാഗത്തിലെ പ്രധാന നേതാക്കൾ :

  • ലാലാ ലജ്പത് റായ്‌
  • ബിപിൻ ചന്ദ്ര പാൽ
  • ബാലഗംഗാധര തിലക്‌

>> ലാൽ-പാൽ-ബാൽ എന്നറിയപ്പെടുന്നത്‌ ?
ലാലാ ലജ്പത്‌ റായ്‌, ബിപിൻ ചന്ദ്ര പാൽ , ബാലഗംഗാധര തിലക്

>> 1927-ൽ ബ്രസ്സൽസിൽ നടന്ന Congress of Oppressed Nationalists സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച വ്യക്തി
ജവഹർലാൽ നെഹ്‌റു

>> തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ മേൽനോട്ടം വഹിക്കാൻ കോൺഗ്രസ്സ്‌ പാർലമെന്ററി ബോർഡ്‌ രൂപീകരിക്കപ്പെട്ട വർഷം ?
1934-ൽ (25 അംഗങ്ങൾ)

>> കോൺഗ്രസ്സ് പാർലമെന്ററി ബോർഡിന്റെ ആദ്യ അധ്യക്ഷൻ ?
എം.എ. അൻസാരി

>> സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ ചിഹ്നം ?
നുകം വച്ച കാളകൾ

>> കൈപ്പത്തി കോൺഗ്രസ്സിന്റെ ചിഹ്നമായ വർഷം ഏത് ?
1978

>> 1937-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതര മന്ത്രി സഭ നിലവിൽ വന്ന സ്ഥലങ്ങൾ ?

  1. ബംഗാൾ (മുഖ്യമന്ത്രി - ഫസ്ലുൽ ഹക്ക്  )
  2. പഞ്ചാബ് (മുഖ്യമന്ത്രി - സിക്കന്ദർ ഹയാത് ഖാൻ )

>> 1937-39  കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയിൽ കോൺഗ്രസ് മന്ത്രി സഭ നയിച്ച വ്യക്തി ?
സി. രാജഗോപാലാചാരി

>> 1938  ൽ INC നിയമിച്ച ദേശീയ ആസൂത്രണ കമ്മിറ്റി അധ്യക്ഷൻ ?
ജവഹർലാൽ നെഹ്‌റു

>> ക്വിറ്റ് ഇന്ത്യ സമരകാലത്ത് കോൺഗ്രസ് റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം ?
മുംബൈ

>> കോൺഗ്രസിന്റെ റേഡിയോ പ്രക്ഷേപണത്തിന്  നേതൃത്വം വഹിച്ച വനിത ?
ഉഷ മേത്ത

>> കോൺഗ്രസ്സ് രൂപീകരണ സമയത്ത് ബ്രിട്ടീഷ്‌ രാജ്ഞി ആരായിരുന്നു ?
വിക്ടോറിയ രാജ്ഞി

>> കോൺഗ്രസ്സ് രൂപീകരണ സമയത്തെ ബ്രിട്ടീഷ്  പ്രധാനമന്ത്രി ?
സാലിസ്ബറി പ്രഭു

>> കോൺഗ്രസ്സ് രൂപീകരണ സമയത്ത് ഇന്ത്യയുടെ വൈസ്രോയിയായിരുന്നത് ?
ഡഫറിൻ പ്രഭു

>> കോൺഗ്രസ്സ് രൂപീകരണ സമയത്തെ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഫോർ ഇന്ത്യ ആരായിരുന്നു ?
റാൻഡോൾഫ്‌ ചർച്ചിൽ പ്രഭു

>> 'പ്രഗത്ഭരായ ഇന്ത്യാക്കാരുടെ പരിശ്രമത്തിൽ നിന്ന്‌ രൂപം കൊണ്ടതെന്ന്' കോൺഗ്രസിനെ വിശേഷിപ്പിച്ചത് ?
എ.ഒ. ഹ്യൂം

>> നിഗൂഢതയിൽ നിന്ന്‌ രൂപം കൊണ്ടതാന് കോൺഗ്രസ് എന്നഭിപ്രായപ്പെട്ടത് ?
പട്ടാഭി സീതാരാമയ്യ

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ എന്ന ആശയം 'ലോർഡ്‌ ഡഫറിന്റെ ബുദ്ധി'യാണ്‌ എന്നഭിപ്രായപ്പെട്ട വ്യക്തി ?
ലാലാ ലജ്പത്റായ്‌

>> 'യാചക സ്ഥാപനം (Begging Institute)' എന്ന് കോൺഗ്രസ്സിനെ വിശേഷിപ്പിച്ചത് ?
അരബിന്ദോഘോഷ്‌

>> 'മൂന്നുദിന തമാശ' എന്ന് കോൺഗ്രസ്സിനെ കുറിച്ച് അഭിപ്രായപ്പെട്ടതാര് ?
അശ്വിനികുമാർ ദത്ത്‌

>> കോൺഗ്രസ്സിനെ 'അവധിക്കാല വിനോദപരിപാടി' എന്ന് വിശേഷിപ്പിച്ചത് ?
ബാലഗംഗാധര തിലക്‌

>> 'തവളകളെപ്പോലെ വർഷത്തിലൊരിക്കൽ കരഞ്ഞിട്ടുകാര്യമില്ല' കോൺഗ്രസ്സിനെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടതാര് ?
ബാലഗംഗാധര തിലക്‌

>> 'ഇംഗ്ലീഷ്‌ പരിജ്ഞാനമുള്ള ഉപരിവർഗ്ഗക്കാരുടെ പരിപാടി' എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ചത് ?
ജവഹർലാൽ നെഹ്റു

>> 'മൈക്രോസ്കോപ്പിക്‌ മൈനോറിറ്റി' എന്ന് കോൺഗ്രസിനെ വിശേഷിപ്പിച്ച വ്യക്തി ?
ഡഫറിൻ പ്രഭു

>> 'രാജ്യദ്രോഹത്തിന്റെ ഫാക്ടറി' എന്ന് ബ്രിട്ടിഷുകാർ അഭിപ്രായപ്പെട്ട സംഘടന ?
കോൺഗ്രസ്

>> 'പ്ലെയിംഗ്‌ വിത്ത്‌ ബബിൾസ്‌ ' എന്ന് കോൺഗ്രസ്സിനെ കുറിച്ച് അഭിപ്രായപ്പെട്ടത് ?
ബിബിൻ ചന്ദ്രപാൽ

>> 'ആയുധമില്ലാത്ത ആഭ്യന്തരയുദ്ധത്തിലാണ്‌ കോൺഗ്രസ്സ്‌' എന്നഭിപ്രായപ്പെട്ട വ്യക്തി ?
സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്ന വ്യക്തി ?
പട്ടാഭി സീതാരാമയ്യ

>> പട്ടാഭി സീതാരാമയ്യ രചിച്ച് 1935 ൽ പ്രസിദ്ധീകരിച്ച കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രഗ്രന്ഥം ഏത് ?
'കോൺഗ്രസ്സിന്റെ ചരിത്രം'

>> 'കോൺഗ്രസ്സിന്റെ ചരിത്രം' എന്ന പുസ്തകത്തിന്‌ ആമുഖമെഴുതിയ വ്യക്തി ?
ഡോ. രാജേന്ദ്രപ്രസാദ്

>> കോൺഗ്രസ്സ് സ്ഥാപകനായ എ.ഒ. എ.ഒ.ഹ്യൂമിന്റെ ജീവ ചരിത്രമെഴുതിയ വ്യക്തി ?
വില്യം വേഡ്ഡർബേൺ


Previous Post Next Post