>> ഒന്നാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ സജീവമായി നിലനിർത്തിയ പ്രസ്ഥാനം ?
ഹോംറൂൾ പ്രസ്ഥാനം
>> ഇന്ത്യക്കാർക്ക് സ്വരാജ്യം നേടുന്നതിനുവേണ്ടി തുടക്കം കുറിച്ച പ്രസ്ഥാനം ?
ഹോംറൂൾ പ്രസ്ഥാനം
>> ഹോംറൂൾ എന്ന ആശയം ഇന്ത്യാക്കാർ സ്വീകരിച്ച വിദേശ പ്രസ്ഥാനം ?
അയർലാന്റിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനം
>> ഹോംറൂൾ എന്ന വാക്കിനർത്ഥം ?
സ്വയംഭരണം
>> ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം ?
ബ്രിട്ടീഷ് കോമൺവെൽത്തിനുള്ളിൽ നിന്നു കൊണ്ട് ഇന്ത്യയ്ക്ക് സ്വയംഭരണം നേടിയെടുക്കുക
>> ഇന്ത്യയിൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം ?
1916
>> ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ ആരൊക്കെ ?
ആനിബസന്റ്, ബാലഗംഗാധര തിലക്
>> ഇന്ത്യൻ ഹോംറൂൾ മൂവ്മെന്റിന്റെ രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?
ജോസഫ് ബാപ്റ്റിസ്റ്റ
>> പൂനെ കേന്ദ്രീകരിച്ചുകൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച വ്യക്തി ?
ബാലഗംഗാധര തിലക്
>> ബാലഗംഗാധര തിലകിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ?
ജോസഫ് ബാപ്റ്റിസ്റ്റ
>> ബാലഗംഗാധര തിലക് ഇന്ത്യക്ക് സ്വതന്ത്ര ഭരണം വേണമെന്ന ആശയം മുന്നോട്ട് വച്ച പത്രങ്ങൾ ?
കേസരി, മാറാത്ത
>> "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാനതു നേടുക തന്നെ ചെയ്യും” ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഈ മുദ്രാവാക്യം മുഴക്കിയ വ്യക്തി ?
ബാലഗംഗാധര തിലക്
>> മദ്രാസിനടുത്തുള്ള അഡയാർ കേന്ദ്രീകരി ച്ചുകൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചതാര് ?
ആനിബസന്റ്
>> ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറി ആരായിരുന്നു ?
ജോർജ് അരുണ്ഡേൽ
>> ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഓണററി പ്രസിഡന്റ് ?
എസ്.സുബ്രഹ്മണ്യ അയ്യർ
>> ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ആയ വ്യക്തി ?
സർ.സി.പി.രാമസ്വാമി അയ്യർ
>> ആനിബസന്റ് തന്റെ ആശയങ്ങൾ പ്രചരിപ്പിച്ച പത്രം ?
കോമൺ വീൽ, ന്യൂ ഇന്ത്യ
>> ബ്രിട്ടീഷ് ഗവൺമെന്റ് ആനിബസന്റിനെ തടവിലാക്കിയ വർഷം ?
1917
>> ആനിബസന്റിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ ഇടപെട്ട അമേരിക്കൻ പ്രസിഡന്റ് ആര് ?
വുഡ്രോ വിൽസൺ
>> മലബാറിൽ (കോഴിക്കോട് ) ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തി ?
കെ. പി കേശവ മേനോൻ
>> അമേരിക്കയിൽ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ശാഖ സ്ഥാപിച്ച വ്യക്തി ?
ലാലാ ലജ്പത്റായി (1917)
>> അഖിലേന്ത്യാ ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ഗാന്ധിജിയെ തിരഞ്ഞെടുത്ത വർഷം ?
1920
>> ഹോംറൂൾ പ്രസ്ഥാനത്തിനു ഗാന്ധിജി നൽകിയ പേര് ?
സ്വരാജ്യ സഭ
>> ഹോംറൂൾ പ്രസ്ഥാനം നിർത്തിവയ്ക്കാൻ കാരണമെന്തായിരുന്നു ?
ആഗസ്റ്റ് പ്രഖ്യാപനം
>> ഇന്ത്യയിൽ ഉത്തരവാദിത്തഭരണം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനം അറിയപ്പെടുന്നത് ?
ആഗസ്റ്റ് പ്രഖ്യാപനം (1917)
>> ആഗസ്റ്റ് പ്രഖ്യാപനം നടത്തിയ ബ്രിട്ടീഷ് സെക്രട്ടറി ?
എഡ്വിൻ മൊണ്ടേഗു