ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - പ്രധാന സമ്മേളനങ്ങൾ PART-1



1885-ലെ ബോംബെ  സമ്മേളനം

>> കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ ?
ബോംബെ (1885)

>> 1885-ലെ ബോംബെ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം ?
72

>> 1885-ലെ ബോംബെ  സമ്മേളനത്തിന്റെ പ്രസിഡന്റ് ?
വുമേഷ് ചന്ദ്ര ബാനർജി (W.C ബാനർജി )

>> 1885-ലെ ബോംബെ സമ്മേളനത്തിന്റെ സെക്രട്ടറി ?
എ.ഒ. ഹ്യൂം

>> 1885-ലെ ബോംബെ  സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയങ്ങളുടെ എണ്ണം ?
9

>> INC യിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി ?
ജി. സുബ്രഹ്മണ്യ അയ്യർ

1886-ലെ  കൽക്കട്ട സമ്മേളനം   

>> 1886-ലെ  കൽക്കട്ട സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?
ദാദാഭായ് നവറോജി

>> 1886-ലെ  കൽക്കട്ട സമ്മേളനത്തിൽ  പങ്കെടുത്തവരുടെ എണ്ണം ?
434

1887 -ലെ  മദ്രാസ് സമ്മേളനം

>> ദക്ഷിണേന്ത്യയിൽ വച്ച് നടന്ന ആദ്യ സമ്മേളനം ?
1887 -ലെ  മദ്രാസ് സമ്മേളനം

>> 1887 -ലെ  മദ്രാസ് സമ്മേളനത്തിന്റെ പ്രസിഡന്റ് ?
ബദറുദീൻ ത്യാബ്ജി

>> കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം ?
മദ്രാസ്

>> മദ്രാസ്സിൽ നടന്ന INC യുടെ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു ?
607

1888 -ലെ അലഹബാദ്  സമ്മേളനം

>> 1888 -ലെ അലഹബാദ്  സമ്മേളനത്തിന്റെ അധ്യക്ഷൻ ?
ജോർജ് യൂൾ

>> 1888 -ലെ അലഹബാദ്  സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം ?
1248

>> ഒരു വിദേശി/യൂറോപ്യൻ പ്രസിഡന്റ് ആയ ആദ്യത്തെ ഇങ്ക് സമ്മേളനം ?
1888 -ലെ അലഹബാദ്  സമ്മേളനം

1889-ലെ ബോംബെ സമ്മേളനം

>> ബോംബെയിൽ വച്ച് നടന്ന INC  യുടെ രണ്ടാമത്തെ സമ്മേളനം നടന്ന വർഷം ?
1889

>> 1889-ലെ ബോംബെ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
വില്യം വേഡ്ഡർബേൺ

>> കോൺഗ്രസ്സ് പ്രസിഡന്റായ രണ്ടാമത്തെ വിദേശി ?
വില്യം വേഡ്ഡർബേൺ

>> സ്ത്രീകൾ പങ്കെടുത്ത INC യുടെ ആദ്യ സമ്മേളനം ?
1889-ലെ ബോംബെ സമ്മേളനം
(പണ്ഡിറ്റ്  രമാഭായ്‌ ഉൾപ്പെടെ പത്തോളം സ്ത്രീകൾ പങ്കെടുത്തു.)

1890 -ലെ  കൽക്കട്ട സമ്മേളനം

>> കൽക്കട്ടയിൽ നടന്ന INC  യുടെ രണ്ടാമത്തെ സമ്മേളനം ?
1890 -ലെ  കൽക്കട്ട സമ്മേളനം

>> 1890 -ലെ കൽക്കട്ട സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?
ഫിറോസ്ഷാ മേത്ത

>> കോൺഗ്രസ്സിന്റെ രണ്ടാമത്തെ പാഴ്‌സി പ്രസിഡന്റ് ?
ഫിറോസ്ഷാ മേത്ത

>> ആദ്യമായി ഒരു വനിത കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു  സംസാരിച്ച കോൺഗ്രസ് സമ്മേളനം ?
1890 -ലെ കൽക്കട്ട സമ്മേളനം

>> കോൺഗ്രസ്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത ?
കാദംബിനി ഗാംഗുലി

1891-ലെ  നാഗ്പൂർ സമ്മേളനം

>> 1891-ലെ  നാഗ്പൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ?
പി. അനന്തചാർലു

>> ദക്ഷിണേന്ത്യക്കാരൻ പ്രസിഡന്റായ ആദ്യ കോൺഗ്രസ്സ് സമ്മേളനം ?
1891-ലെ  നാഗ്പൂർ സമ്മേളനം

>> കോൺഗ്രസ്സിന്റെ പേരിനോടൊപ്പം 'നാഷണൽ' എന്ന്‌ കൂട്ടിചേർത്ത സമ്മേളനം ഏത് ?
1891-ലെ  നാഗ്പൂർ സമ്മേളനം

1892-ലെ  അലഹബാദ്  സമ്മേളനം

>> 1892-ലെ  അലഹബാദ്  സമ്മേളനത്തിൽ പ്രസിഡന്റ് ആയ വ്യക്തി ?
വുമേഷ് ചന്ദ്ര ബാനർജി

>> W.C. ബാനർജി രണ്ടാം തവണയും പ്രസിഡന്റ് ആയ സമ്മേളനം ഏത് ?
1892-ലെ  അലഹബാദ്  സമ്മേളനം

1893-ലെ  ലാഹോർ സമ്മേളനം

>> 1893-ലെ  ലാഹോർ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
ദാദാഭായ് നവറോജി

>> ബ്രിട്ടീഷ്‌ പാർലമെന്റിൽ അംഗമായിരിക്കെ കോൺഗ്രസ്സ്‌ പ്രസിഡന്റായ വ്യക്തി ?
ദാദാഭായ്‌ നവറോജി

1894  -ലെ  മദ്രാസ് സമ്മേളനം

>> ആൽഫ്രഡ് വെബ്ബ്  അധ്യക്ഷത വഹിച്ച INC സമ്മേളനം ?
1894-ലെ  മദ്രാസ് സമ്മേളനം

>> കോൺഗ്രസ്സ് പ്രസിഡന്റായ മൂന്നാമത്തെ വിദേശി ?
ആൽഫ്രഡ് വെബ്ബ്

Previous Post Next Post