ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - പ്രധാന സമ്മേളനങ്ങൾ PART-2



1895-ലെ പൂനെ സമ്മേളനം

>> 1895-ലെ പൂനെ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
സുരേന്ദ്രനാഥ ബാനർജി

1896-ലെ കൽക്കട്ട സമ്മേളനം

>> 1896-ലെ കൽക്കട്ട സമ്മേളനത്തിന്റെ പ്രസിഡന്റ് ?
റഹ്മത്തുള്ള സയാനി

>> കോൺഗ്രസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ മുസ്ലീം ?
റഹ്മത്തുള്ള സയാനി

>> വന്ദേ മാതരം ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ്സ് സമ്മേളനം ഏത് ?
1896-ലെ കൽക്കട്ട സമ്മേളനം

>> വന്ദേ മാതരം ആദ്യമായി ആലപിച്ചത് ?
ടാഗോർ

>> കോൺഗ്രസ് സാമ്പത്തിക ചോർച്ചാസിദ്ധാന്തം  ഔദ്യോഗികമായി അംഗീകരിച്ച ഇങ്ക് സമ്മേളനം നടന്നതെവിടെ ?
കൽക്കട്ട (1896)

1897 -ലെ അമരാവതി സമ്മേളനം

>> 1897 - ൽ മഹാരാഷ്ട്രയിൽ വച്ച് നടന്ന INC സമ്മേളനം ഏത് ?
അമരാവതി സമ്മേളനം

>> ചേറ്റൂർ ശങ്കരൻ നായർ അധ്യക്ഷത വഹിച്ച INC സമ്മേളനം ?
1897-ലെ അമരാവതി സമ്മേളനം

>> കോൺഗ്രസ് പ്രസിഡന്റായ ആദ്യ മലയാളിയും രണ്ടാമത്തെ ദക്ഷിണേന്ത്യക്കാരനുമായ വ്യക്തി?
ചേറ്റൂർ ശങ്കരൻ നായർ
 

1898-ലെ  മദ്രാസ് സമ്മേളനം

>> 1898-ലെ  മദ്രാസ് സമ്മേളനത്തിന്റെ പ്രസിഡന്റ് ?
ആനന്ദമോഹൻ ബോസ്  

1899 -ലെ ലഖ്‌നൗ സമ്മേളനം

>> 1899 -ലെ  ലഖ്‌നൗ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
ആർ. സി. ദത്ത്  

>> ഐ.എൻ.സി. ഭരണഘടന രൂപീകരിക്കണമെന്ന്  ആദ്യമായി അഭിപ്രായപ്പെട്ട സമ്മേളനം ഏത് ?
1899 -ലെ ലഖ്‌നൗ സമ്മേളനം

1900  -ലെ ലാഹോർ സമ്മേളനം

>> 1900  -ലെ ലാഹോർ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
എൻ.ജി. ചന്ദ്രവർക്കർ  

>> ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി ആര് ?
എൻ.ജി. ചന്ദ്രവർക്കർ  

1901-ലെ  കൽക്കട്ട സമ്മേളനം

>> ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം ഏത് ?
1901-ലെ  കൽക്കട്ട സമ്മേളനം

>> 1901 -ൽ കൽക്കട്ടയിൽ വച്ച് നടന്ന INC സമ്മേളനത്തിന്റെ പ്രസിഡന്റ് ആര് ?
ദിൻഷാ.ഇ.വാച്ച  (ഡി.ഇ.വാച്ച)

1904-ലെ ബോംബെ സമ്മേളനം

>> 1904-ലെ ബോംബെ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
ഹെൻറി കോട്ടൺ

>> കോൺഗ്രസ്സ് പ്രസിഡന്റായ നാലാമത്തെ വിദേശി ?
ഹെൻറി കോട്ടൺ

1905 -ലെ ബനാറസ്  സമ്മേളനം

>> ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റ് ആയ INC സമ്മേളനം നടന്നതെവിടെ ?
ബനാറസ് (1905)

>> ബംഗാൾ വിഭജന സമയത്തെ ഐ.എൻ.സി പ്രസിഡന്റ് ആര് ?
ഗോപാലകൃഷ്ണ ഗോഖലെ

>> സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് നടന്ന കോൺഗ്രസ്സ് സമ്മേളനം ഏത് ?
1905 -ലെ ബനാറസ്  സമ്മേളനം

1906 -ലെ കൽക്കട്ട സമ്മേളനം

>> 1906 -ലെ കൽക്കട്ട സമ്മേളനത്തിന്റെ പ്രസിഡന്റ് ?
ദാദാഭായ് നവറോജി

>> കോൺഗ്രസിന്റെ ലക്ഷ്യം സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത് ?
1906 -ലെ കൽക്കട്ട സമ്മേളനം

>> 'സ്വദേശി' എന്ന മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ച സമ്മേളനം ?
1906 -ലെ കൽക്കട്ട സമ്മേളനം

>> ആദ്യമായി സ്വരാജ് ആവശ്യപ്പെട്ട കോൺഗ്രസ്സ് പ്രസിഡന്റ്?
ദാദാഭായ് നവറോജി

>> കോൺഗ്രസ്സ് പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി ?
ദാദാഭായ് നവറോജി

>> മൂന്നു തവണ കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി?
ദാദാഭായ് നവറോജി  

1907-ലെ സൂററ്റ്‌ സമ്മേളനം

>> 1907-ലെ സൂററ്റ്‌ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
റാഷ്‌ ബിഹാരി ഘോഷ്‌

>> കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ആദ്യപിളർപ്പ്‌ (സൂററ്റ്‌ പിളർപ്പ്‌) നടന്ന സമ്മേളനം ?
1907-ലെ സൂററ്റ്‌ സമ്മേളനം

>> കോൺഗ്രസ്സിലെ മിതവാദികളും തീവ്രദേശീയവാദികളും വേർപിരിഞ്ഞ സമ്മേളനം ?
1907  -ലെ സൂററ്റ്‌ സമ്മേളനം

1908-ലെ മദ്രാസ് സമ്മേളനം

>> കോൺഗ്രസ്സിന്‌ ആദ്യമായി ഒരു ഭരണഘടന ഉണ്ടാക്കിയ സമ്മേളനം ഏത് ?
മദ്രാസ് സമ്മേളനം (1908)

>> കോൺഗ്രസ്സിന്‌ ഒരു ഭരണഘടന വേണമെന്ന്‌ ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി ?
ആനന്ദ മോഹൻ ബോസ്‌

>> ഒരു ഔദ്യോഗിക ഭരണഘടനയുടെ അടിസ്ഥാനത്തിൽ നടന്ന കോൺഗ്രസിന്റെ   ആദ്യ സമ്മേളനം ഏത് ?
1908-ലെ മദ്രാസ് സമ്മേളനം

>> 1908-ലെ മദ്രാസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?
റാഷ്‌ ബിഹാരി ഘോഷ്‌

>> രണ്ടു പ്രാവശ്യം തുടർച്ചയായി  കോൺഗ്രസ്സ് പ്രസിഡന്റായ വ്യക്തി ?
റാഷ്‌ ബിഹാരി ഘോഷ്‌

Previous Post Next Post