1909 -ലെ ലാഹോർ സമ്മേളനം
>> 1909-ലെ ലാഹോർ സമ്മേളനത്തിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തി ?മദൻ മോഹൻ മാളവ്യ
>> 1909 ലെ മിന്റോ മോർലി ഭരണപരിഷ്കാരം നിലവിൽ വരുമ്പോൾ INC പ്രസിഡന്റായിരുന്നത് ?
മദൻ മോഹൻ മാളവ്യ
1911-ലെ കൽക്കട്ട സമ്മേളനം
>> 1911-ലെ കൽക്കട്ട സമ്മേളനത്തിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തി ?ബി.എൻ ധർ
>> ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം ഏത് ?
1911-ലെ കൽക്കട്ട സമ്മേളനം
>> 1911-ലെ കൽക്കട്ട സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് ?
സരളാദേവി ചൗധ്റാണി
1912 -ലെ ബങ്കിപ്പൂർ സമ്മേളനം
>> ജവഹർലാൽ നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം ഏത് ?1912 -ലെ ബങ്കിപ്പൂർ സമ്മേളനം (ബീഹാർ)
>> 1912 -ലെ ബങ്കിപ്പൂർ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
ആർ.എൻ മധോൽക്കർ
1916 -ലെ ലഖ്‌നൗ സമ്മേളനം
>> തീവ്രദേശീയവാദികളും മിതവാദികളും ഒരുമിച്ച കോൺഗ്രസ് സമ്മേളനം ?1916 -ലെ ലഖ്‌നൗ സമ്മേളനം
>> ഗാന്ധിജിയും നെഹ്‌റുവും കണ്ടുമുട്ടിയ INC സമ്മേളനം ഏത് ?
1916-ലെ ലഖ്‌നൗ സമ്മേളനം
>> കോൺഗ്രസ്സും മുസ്ലീം ലീഗും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ഇരുകൂട്ടരും സംയുക്ത സമ്മേളനം നടത്തുകയും ചെയ്ത സമ്മേളനം ?
1916 -ലെ ലഖ്‌നൗ സമ്മേളനം
>> 1916-ലെ ലഖ്‌നൗ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
എ.ജി മജുംദാർ
>> 1916-ലെ ലഖ്‌നൗ സമ്മേളനത്തിൽ ഒപ്പുവച്ച കരാർ ?
ലഖ്‌നൗ ഉടമ്പടി
>> 1916-ലെ ലഖ്‌നൗ ഉടമ്പടിയിൽ ഒപ്പുവെച്ചവർ ?
ബാലഗംഗാധര തിലക് - മുഹമ്മദാലി ജിന്ന
1917-ലെ കൽക്കട്ട സമ്മേളനം
>> ആനിബസന്റ് അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ ?കൽക്കട്ട (1917)
>> കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വനിതയും ആദ്യ വിദേശ വനിതയുമായ വ്യക്തി ?
ആനിബസന്റ്
1918 - ലെ ഡൽഹി സമ്മേളനം
>> ഡൽഹി ആദ്യമായി കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായ വർഷം ?1918
>> ഡൽഹി ആദ്യമായി കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസിഡന്റ് ആയിരുന്നത് ?
മദൻമോഹൻ മാളവ്യ
>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ രണ്ടാം വട്ട പിളർപ്പ് ഉണ്ടായതെന്ന് ?
1918
>> 1918-ലെ പിളർപ്പിനു കാരണമെന്തായിരുന്നു ?
മൊണ്ടേഗു -ചെംസ്‌ഫോർഡ് ഭരണപരിഷ്‌കാരത്തെ മിതവാദികളിൽ ഒരു വിഭാഗം അംഗീകരിച്ചത്
1919-ലെ അമൃത്സർ സമ്മേളനം
>> മോത്തിലാൽ നെഹ്‌റു അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം ഏത് ?1919-ലെ അമൃത്സർ സമ്മേളനം
>> ജാലിയൻവാലാ ബാഗിനെതിരെയുള്ള പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം ?
1919-ലെ അമൃത്സർ സമ്മേളനം
1920 -ലെ കൽക്കട്ട സമ്മേളനം
>> 1920 -ലെ കൽക്കട്ട സമ്മേളനത്തിൽ പ്രസിഡന്റ് ആയിരുന്നത് ?ലാലാ ലജ്പത്റായി
>> നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ച കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം നടന്നതെവിടെ ?
കൽക്കട്ട (1920)
>> നിസ്സഹകരണ പ്രസ്ഥാന പ്രമേയം അവതരിപ്പിച്ചത് ?
ഗാന്ധിജി
1920 -ലെ നാഗ്പൂർ സമ്മേളനം
>> 1920 -ലെ നാഗ്പൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?വിജയരാഘവാചാര്യൻ
>> കോൺഗ്രസ്സിന് പുതിയ ഭരണഘടന നിലവിൽ വന്ന കോൺഗ്രസ് സമ്മേളനം നടന്നതെവിടെ ?
നാഗ്പൂർ (1920)
>> നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകികൊണ്ട് പ്രമേയം പാസാക്കിയ INC സമ്മേളനം ?
1920 -ലെ നാഗ്പൂർ സമ്മേളനം
>> ഭാഷാടിസ്ഥാനത്തിൽ പ്രാദേശികതലത്തിൽ കോൺഗ്രസ്സ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചത് ഏത് INC സമ്മേളനത്തിലായിരുന്നു ?
1920 -ലെ നാഗ്പൂർ സമ്മേളനം
>> കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി രൂപികരിപ്പെട്ട സമ്മേളനം നടന്ന വർഷം ?
1920 (നാഗ്പൂർ)
1921-ലെ അഹമ്മദാബാദ് സമ്മേളനം
>> സി.ആർ ദാസ്, ഹക്കീം അജ്മൽ ഖാൻ എന്നിവർ അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം ?1921-ലെ അഹമ്മദാബാദ് സമ്മേളനം
>> സി.ആർ.ദാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ജയിലിലായിരുന്നതിനാൽ ആക്ടിംഗ് പ്രസിഡന്റ് പദവി വഹിച്ചത് ?
ഹക്കീം അജ്മൽഖാൻ
>> INC യുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് ?
ഹക്കീം അജ്മൽഖാൻ
1922-ലെ ഗയ സമ്മേളനം
>> 1922 ൽ ഗയയിൽ വച്ച് നടന്ന INC സമ്മേളനത്തിന്റ പ്രസിഡന്റ് ?സി.ആർ. ദാസ്
>> കോൺഗ്രസ്സിന്റെ നയപരിപാടിയിൽ മറ്റം വരുത്തണമെന്ന് വാദിച്ചവർ സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം ?
1922 -ലെ ഗയ സമ്മേളനം
1923-ലെ കാക്കിനഡ, ഡൽഹി സമ്മേളനം
>> 1923- ൽ ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വച്ച് നടന്ന INC സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?മൗലാനാ മുഹമ്മദലി
>> 1923-ൽ ഡൽഹി ചേർന്ന INC യുടെ പ്രത്യേക സമ്മേളനത്തിന്റെ അധ്യക്ഷൻ ?
മൗലാനാ അബുൾ കലാം ആസാദ്
>> ടി.കെ. മാധവന്റെ പ്രേരണയിൽ അയിത്തോച്ചാടനത്തിനായുള്ള പ്രമേയം അവതരിപ്പിച്ച സമ്മേളനം ഏതായിരുന്നു ?
1923-ലെ കാക്കിനഡ സമ്മേളനം
Tags:
Modern Indian History