ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - പ്രധാന സമ്മേളനങ്ങൾ PART- 4



1924-ലെ  ബെൽഗാം സമ്മേളനം

>> 1924-ൽ കർണ്ണാടകയിലെ ബെൽഗാംമിൽ ചേർന്ന INC  സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?
മഹാത്മാഗാന്ധി

>> ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റായ ഏക സമ്മേളനം ഏത് ?
1924-ലെ  ബെൽഗാം സമ്മേളനം

1925-ലെ  കാൺപൂർ സമ്മേളനം

>> സരോജിനി നായിഡു അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
1925-ലെ  കാൺപൂർ സമ്മേളനം

>> കോൺഗ്രസ്സ് പ്രസിഡന്റായ രണ്ടാമത്തെ വനിതയും ആദ്യ ഇന്ത്യൻ വനിതയുമായ വ്യക്തി ?  
സരോജിനി നായിഡു

>> ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയായി തിരഞ്ഞെടുത്ത സമ്മേളനം ഏത് ?
1925 കാൺപൂർ സമ്മേളനം

1926-ലെ ഗുവാഹത്തി സമ്മേളനം

>> 1926-ലെ ഗുവാഹത്തി സമ്മേളനത്തിന്റെ പ്രസിഡന്റ്?
എസ്. ശ്രീനിവാസ അയ്യങ്കാർ

>> കോൺഗ്രസ്സ് പ്രവർത്തകർക്ക് ഖാദി നിർബന്ധമാക്കിയത് ഏത് സമ്മേളനത്തിലാണ് ?
1926-ലെ ഗുവാഹത്തി സമ്മേളനം

1927 -ലെ മദ്രാസ് സമ്മേളനം

>> സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം ?
1927 -ലെ മദ്രാസ് സമ്മേളനം

>> 1927 -ലെ മദ്രാസ് സമ്മേളനത്തിന്റെ പ്രസിഡന്റ് ?
എം.എ. അൻസാരി

>> ദേശീയ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ച INC സമ്മേളനം ഏത് ?
1927 -ലെ മദ്രാസ് സമ്മേളനം

>> 1927 ലെ മദ്രാസ് സമ്മേളനത്തിൽ ഇന്ത്യക്ക് വേണ്ടി സ്വരാജ് ഭരണഘടന അവതരിപ്പിച്ച വ്യക്തി ?
ചക്രവർത്തി വിജയ രാഘവാചാര്യർ

1928-ലെ കൽക്കട്ട സമ്മേളനം

>> മോത്തിലാൽ നെഹ്‌റു അധ്യക്ഷത വഹിച്ച INC  സമ്മേളനം ?
1928-ലെ കൽക്കട്ട സമ്മേളനം

>> ഒരു വർഷത്തിനുള്ളിൽ പുത്രികാരാജ്യപദവി (Dominion Status) നൽകണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം നടന്നതെവിടെ ?
കൽക്കട്ട (1928)

1929 -ലെ  ലാഹോർ സമ്മേളനം

>> ജവഹർലാൽ നെഹ്‌റു പ്രസിഡന്റായ ആദ്യ  കോൺഗ്രസ് സമ്മേളനം ?
1929 -ലെ  ലാഹോർ സമ്മേളനം

>> കോൺഗ്രസ്സ് പൂർണ്ണസ്വരാജ് പ്രമേയം പാസ്സാക്കിയ സമ്മേളനം ഏത് ?
1929 -ലെ  ലാഹോർ സമ്മേളനം

>> 1929 -ലെ  ലാഹോർ സമ്മേളനത്തിൽ ആരംഭം കുറിച്ച പ്രസ്ഥാനം ?
സിവിൽ നിയമലംഘന പ്രസ്ഥാനം

>> പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടത്തിയ കോൺഗ്രസ് സമ്മേളനം ?
ലാഹോർ സമ്മേളനം (1929)

>> ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ്സ്‌ സമ്മേളനം ഏത് ?
ലാഹോർ സമ്മേളനം (1929 ഡിസംബർ 31)

>> 1929 -ലെ  ലാഹോർ സമ്മേളനത്തിൽ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് ?
1930 ജനുവരി 26  

1931-ലെ കറാച്ചി സമ്മേളനം

>> 1931-ലെ കറാച്ചി സമ്മേളനത്തിന്റെ പ്രസിഡന്റ് ?
സർദാർ വല്ലഭ്ഭായ് പട്ടേൽ

>> മൗലിക അവകാശങ്ങളെക്കുറിച്ചും സാമ്പത്തിക നയത്തെക്കുറിച്ചും ജവഹർലാൽ നെഹ്റു തയ്യാറാക്കിയ പ്രമേയംപാസ്സാക്കിയ സമ്മേളനം ?
1931-ലെ കറാച്ചി സമ്മേളനം

1933-ലെ കൽക്കട്ട സമ്മേളനം

>> നെല്ലി സെൻഗുപ്ത പ്രസിഡന്റ് ആയ കോൺഗ്രസ് സമ്മേളനം ?
1933-ലെ കൽക്കട്ട സമ്മേളനം

>> കോൺഗ്രസ്സ്‌ പ്രസിഡന്റായ രണ്ടാമത്തെ വിദേശവനിതയും മൂന്നാമത്തെ വനിതയുമായ വ്യക്തി ?
നെല്ലി സെൻഗുപ്ത

>> നെല്ലി സെൻഗുപ്തയുടെ യഥാർത്ഥ പേര് ?
എഡിത്ത്‌ എല്ലൻഗ്രേ

1934-ലെ  ബോംബെ സമ്മേളനം

>>  പ്രസിഡന്റ് ആയ കോൺഗ്രസ് സമ്മേളനം ?
1934-ലെ  ബോംബെ സമ്മേളനം

>> ഐ.എൻ.സി. പ്രസിഡന്റായശേഷം ഇന്ത്യൻ പ്രസിഡന്റായ ആദ്യ വ്യക്തി ?
ഡോ . രാജേന്ദ്രപ്രസാദ്

>> സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
1934-ലെ  ബോംബെ സമ്മേളനം

1935 -ലെ ബോംബെ സമ്മേളനം

>> 1935 -ലെ ബോംബെ സമ്മേളനത്തിൽ പ്രസിഡണ്ട് ആയ വ്യക്തി ?
ഡോ. രാജേന്ദ്രപ്രസാദ്  

>> ഇന്ത്യയ്ക്ക് ഒരു ഭരണഘടന എന്ന ആവശ്യം ആദ്യമായി ചർച്ച ചെയ്യപ്പെട്ട സമ്മേളനം ഏത് ?
1935 -ലെ ബോംബെ സമ്മേളനം

Previous Post Next Post