ജ്യോതി റാവു ഫുലെ



>> ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്ന വ്യക്തി ?
ജ്യോതി റാവു ഫുലെ

>> 'ഗോവിന്ദറാവു ഫുലെ' എന്ന പേരിൽ അറിയപ്പെടുന്നത്‌ ?
ജ്യോതി റാവു ഫുലെ

>> 'മഹാരാഷ്ട്രയുടെ മാർട്ടിൻ ലൂഥർ കിംഗ് ' എന്നറിയപ്പെടുന്ന വ്യക്തി ?
ജ്യോതി റാവു ഫുലെ   

>> ജ്യോതി റാവു ഫുലെ ജനിച്ച വർഷം ?
1827

>> ജ്യോതി റാവു ഫുലെയുടെ ജനനസ്ഥലം ?
സത്താറ (മഹാരാഷ്ട്ര)

>> ജ്യോതി റാവു ഫുലെയുടെ മാതാപിതാക്കൾ ?
പിതാവ് - ഗോവിന്ദ റാവു ഫുലെ
മാതാവ് - ചിംനാഭായ്

>> പിന്നാക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതിനായി 'ദളിത്‌' എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചതാര് ?
ജ്യോതി റാവു ഫുലെ

>> ഇന്ത്യയിൽ ആദ്യമായി ശിവജയന്തി (ഛത്രപതി ശിവാജിയുടെ ജന്മദിനം ) സംഘടിപ്പിച്ച വ്യക്തി ?
ജ്യോതി റാവു ഫുലെ

>> സത്യശോധക് സമാജ് സ്ഥാപകൻ ?
ജ്യോതി റാവു ഫുലെ

>> ജ്യോതി റാവു ഫുലെയെ സ്വാധീനിച്ച ഗ്രന്ഥം ഏത് ?
റൈറ്റ്സ്‌ ഓഫ്‌ മാൻ (രചിച്ചത്‌ - തോമസ്‌ പെയ്‌ൻ)

>> ജ്യോതി റാവു ഫുലെയുടെ പ്രധാന പുസ്തകങ്ങൾ ?
ഗുലാംഗിരി, ഇഷാരാ

>> 'ഗുലാംഗിരി' എന്ന വാക്കിനർഥം ?
അടിമത്തം

>> അംബേദ്കറുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു ?
ജ്യോതി റാവു ഫുലെ

>> ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ്‌ എന്ന്‌ ജ്യോതി റാവു ഫുലെയെ വിശേഷിപ്പിച്ചതാര് ?
ധനഞ്ജയ്‌ കീർ

>> ജ്യോതി റാവു ഫുലെയ്ക്ക്‌ മഹാത്മ എന്ന വിശേഷണം ലഭിച്ച വർഷം ?
1888

>> ജ്യോതി റാവു ഫുലെയ്ക്ക്‌ മഹാത്മ എന്ന വിശേഷണം നൽകിയത്‌ ?
വിതൽറാവു കൃഷ്ണജി വണ്ടേകർ

>> ജ്യോതി റാവു ഫുലെയും സാവിത്രി ഫുലെയും  (ജ്യോതിറാവു ഫുലെയുടെ പത്നി) ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടികൾക്കുള്ള സ്കൂൾ പൂനയിൽ ആരംഭിച്ച വർഷം ?
1848

>> ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപിക ?
സാവിത്രി ഫുലെ

>> 'ബാൽഹത്യ പ്രതിബന്ധക് ഗൃഹ' എന്ന പേരിൽ സ്ത്രീകൾക്കായി കെയർ ഹോം ആരംഭിച്ച വ്യക്തി ?
സാവിത്രി ഫുലെ

>> സാവിത്രി ഫുലെ സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ ?
പൂനെയിൽ  

>> ജ്യോതി റാവു ഫുലെ അന്തരിച്ചത് ?
1890 നവംബർ 28

Previous Post Next Post