>> സ്വാമി വിവേകാനന്ദൻ ജനിച്ച വർഷം ?
1863 ജനുവരി 12
>> സ്വാമി വിവേകാനന്ദൻ ജനിച്ച സ്ഥലം ?
കൊൽക്കത്ത
>> സ്വാമി വിവേകാനന്ദന്റെ മാതാപിതാക്കൾ :
പിതാവ് - വിശ്വനാഥ ദത്ത
മാതാവ് - ഭുവനേശ്വരി
>> സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
നരേന്ദ്രനാഥ ദത്ത
>> നരേന്ദ്രനാഥ ദത്തയ്ക്ക് വിവേകാനന്ദൻ എന്ന പേര് നിർദ്ദേശിച്ച രാജാവ് ?
അജിത് സിംഗ് (ഖേത്രിയിലെ രാജാവ് )
>> 'ദേശീയയുവജനദിന' മായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
വിവേകാനന്ദന്റെ (ജനുവരി 12)
>> ചക്രവാദ സദൃശ്യനായ ഹിന്ദു, ബ്രാഹ്മണ സന്യാസി, പോരാളിയായ പ്രവാചകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന വ്യക്തി ?
സ്വാമി വിവേകാനന്ദൻ
>> 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്' എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചതാര്?
നേതാജി സുഭാഷ് ചന്ദ്രബോസ്
>> വിവേകാനന്ദനെ വേദാന്ത ശിരോമണി എന്ന വിശേഷിപ്പിച്ചത് ?
വില്യം ജെയിംസ്
>> സ്വാമി വിവേകാനന്ദന്റെ ഗുരു ?
ശ്രീരാമകൃഷ്ണ പരമഹംസർ
>> വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെ സന്ദർശിച്ച വർഷം ?
1881
>> വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം ?
1892
>> വിവേകാനന്ദൻ ആദ്യമായി പൊതു പ്രഭാഷണം നടത്തിയ സ്ഥലം ?
സെക്കന്ദരാബാദ് (1893)
>> ചിക്കാഗോ മതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ് ആര്?
സ്വാമി വിവേകാനന്ദൻ
>> സ്വാമി വിവേകാനന്ദൻ ചിക്കാഗോ മതസമ്മേളനത്തിൽ പങ്കെടുത്ത് സദസ്സിനെ അഭിസംബോധന ചെയ്തതെന്ന് ?
1893 സെപ്തംബർ 11
>> ചിക്കാഗോ മതസമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം അമേരിക്കൻ ജനത സ്വാമിയെ വിശേഷിപ്പിച്ചത് ?
ചക്രവാദ സാദൃശ്യനായ ഹിന്ദു
>> ചിക്കാഗോ സർവമത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി ?
രാജാരവിവർമ്മ
>> 1899 -1900-ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്?
സ്വാമി വിവേകാനന്ദൻ
>> സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന ഏത് ?
വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)
>> വിവേകാനന്ദൻ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ച വർഷം?
1897
>> ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കാൻ ജംഷഡ്ജി ടാറ്റയ്ക്ക് പ്രചോദനം നൽകിയ വ്യക്തി ?
സ്വാമി വിവേകാനന്ദൻ
>> വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക ?
പ്രബുദ്ധ ഭാരതം
>> വിവേകാനന്ദൻ ആരംഭിച്ച ബംഗാളി മാസിക ?
ഉദ്ബോധൻ
>> സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം ?
1902 ജൂലൈ 4
>> 'ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകൾ' രചിച്ച വിവേകാനന്ദന്റെ ശിഷ്യൻ ?
ശരത്ചന്ദ്ര ചക്രവർത്തി
>>സ്വാമി വിവേകാനന്ദന്റെ ശിഷ്യ ആരാണ്?
സിസ്റ്റർ നിവേദിത
>> സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായ വിദേശ വനിത ?
സിസ്റ്റർ നിവേദിത
>> സിസ്റ്റർ നിവേദിതയുടെ ജന്മദേശം ?
അയർലന്റ്
>> ഇന്ത്യയ്ക്കുവേണ്ടി ആദ്യമായി ഒരു പതാക രൂപകൽപന ചെയ്തത് ആര് ?
സിസ്റ്റർ നിവേദിത
>> നിവേദിതയുടെ ആദ്യകാല നാമം ?
മാർഗരറ്റ് എലിസബത്ത് നോബിൾ
>> 'ദ മാസ്റ്റർ അസ് ഐ സോ ഹിം' എന്ന പുസ്തകം രചിച്ചത് ?
സിസ്റ്റർ നിവേദിത
>> സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ ?
സുബ്രഹ്മണ്യ ഭാരതി
>> വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം ?
കന്യാകുമാരി
>> 'മാൻ ദ മേക്കർ ഓഫ് ഹിസ് ഓൺ ഡെസ്റ്റിനി' എന്ന പുസ്തകം രചിച്ചത് ?
സ്വാമി വിവേകാനന്ദൻ
>>സ്വാമി വിവേകാനന്ദന്റെ പ്രധാന കൃതികൾ :
- രാജയോഗം
- ഭക്തിയോഗം
- ജ്ഞാനയോഗം
- കർമ്മയോഗം
- ബർത്തമാൻ ഭാരത്
- ദഈസ്റ്റ് ആന്റ് ദ വെസ്റ്റ്
- സംഗീത കാൽപ്പതരു (കവിത)
- കാളി : ദ മദർ
>> “കേരളത്തെ ഭ്രാന്താലയം" എന്നു വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ?
വിവേകാനന്ദൻ
>> 'ഗീതയിലേക്ക് മടങ്ങുക' എന്ന് ആഹ്വാനം ചെയ്ത നവോഥാന നായകൻ ?
സ്വാമി വിവേകാനന്ദൻ
>> സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ ആഹ്വാനം ?
"ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത”
(ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടുന്നതുവരെ പ്രയത്നിക്കു)
>> “ദരിദ്രരോട് അനുതാപമുള്ളവനെ ഞാൻ മഹാത്മാവെന്നു വിളിക്കും, മറിച്ചുള്ളവനെ ദുരാത്മാവെന്നും” ഇത് ആരുടെ വാക്കുകൾ ?
സ്വാമി വിവേകാനന്ദൻ
>> "സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ്” എന്ന് അഭിപ്രായപ്പെട്ടത് ?
സ്വാമി വിവേകാനന്ദൻ
>> “ധനവും പദവിയും അധികാരവുമല്ല ആവശ്യം വിവേകമാണ്” എന്ന് അഭിപ്രായപ്പെട്ടത്
സ്വാമി വിവേകാനന്ദൻ
>> 'സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴി ഫുട്‌ബോൾ കളിയാണ്' എന്നു പ്രഖ്യാപിച്ചത് ?
സ്വാമി വിവേകാനന്ദൻ
>> 'ഇരുമ്പിന്റെ മാംസപേശികളും, ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം' എന്ന് അഭിപ്രായപ്പെട്ടത് ?
സ്വാമി വിവേകാനന്ദൻ
>> 'പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ്' എന്നഭിപ്രായപ്പെട്ടത് ?
സ്വാമി വിവേകാനന്ദൻ
>> “മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃ രാജ്യത്തിന്റെ ഏക പ്രതീക്ഷ” എന്ന് അഭിപ്രായപ്പെട്ടത് ?
സ്വാമി വിവേകാനന്ദൻ