>> ദ്രവ്യത്തിലോ ശൂന്യതയിലോ സ്വയം സഞ്ചരിക്കാൻ കഴിവുള്ള വൈദ്യുത മണ്ഡലത്തിന്റേയും കാന്തിക മണ്ഡലത്തിന്റേയും സ്വഭാവമുള്ള തരംഗങ്ങൾ ?
വൈദ്യുത കാന്തിക തരംഗങ്ങൾ
>> വൈദ്യുതകാന്തിക വികിരണങ്ങളുടെ സമൂഹം ?
വൈദ്യുതകാന്തിക സ്‌പെക്ട്രം
(Electromagnetic Spectrum)
>> വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ ഏഴ് പ്രധാന വികിരണങ്ങൾ
- റേഡിയോ തരംഗങ്ങൾ
- മൈക്രോ തരംഗങ്ങൾ
- ഇൻഫ്രാറെഡ്
- ദൃശ്യപ്രകാശം
- അൾട്രാവയലറ്റ്
- എക്സ്റേ
- ഗാമാകിരണം
>> ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തു നിന്ന് വരുന്നതുമായ കിരണം
കോസ്മിക് കിരണം
>> കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
വിക്ടർ ഹെസ്
>> ഭൗമ അന്തരീക്ഷവുമായി കോസ്മിക് കിരങ്ങൾ സമ്പർക്കത്തിൽ വരുമ്പോൾ പുറപ്പെടുവിക്കുന്ന ഐസോടോപ്പുകൾ
കാർബൺ 14