നാട്ടുരാജ്യങ്ങളുടെ ഏകീകരണം



>> നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം കൊടുത്ത വ്യക്തി ?
സർദാർ വല്ലഭ്ഭായ്‌ പട്ടേൽ

>> നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്‌ പട്ടേലും വി.പി. മേനോനും ചേർന്ന്‌ തയ്യാറാക്കിയ കരാർ ഏത് ?
ലയനക്കരാർ (Instrument of Accession)

>> നാട്ടുരാജ്യവകുപ്പ്‌ (സ്റ്റേറ്റ്സ്‌ ഡിപ്പാർട്ടുമെന്റ്‌ ) നിലവിൽ വന്ന വർഷം ?
1947 മേയ്‌

>> നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി ആര് ?
വി.പി. മേനോൻ

>> സ്റ്റേറ്റ്സ്‌ ഡിപ്പാർട്ടുമെന്റിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി ആര് ?
സർദാർ വല്ലഭ്ഭായ്‌ പട്ടേൽ

>> സർദാർ വല്ലഭ്ഭായ്‌ പട്ടേലിന്റെ സഹായിയായി സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായി നിയമിതനായ മലയാളി ?
വി.പി.മേനോൻ

>> ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 565-ഓളം നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്‌. 

>> ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം ഏത് ?
ഭാവിനഗർ
(ബീക്കാനീർ എന്നൊരു അഭിപ്രായവുമുണ്ട്‌)

>> ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച  നാട്ടുരാജ്യങ്ങൾ എത്ര ?
മൂന്ന്

>> ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്നിരുന്ന നാട്ടുരാജ്യങ്ങൾ ഏവ ?

  1. കാശ്മീർ
  2. ജുനഗഡ്‌
  3. ഹൈദരാബാദ്‌


>> ലയന കരാർ വഴി ഇന്ത്യൻ യൂണിയനിലേക്ക്‌ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?
കാശ്മീർ

>> ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ ഭരിച്ചിരുന്ന രാജാവ്‌ ആരായിരുന്നു ?
രാജാ ഹരിസിംഗ്‌

>> കാശ്മീർ ഇന്ത്യയിൽ ലയിക്കാൻ സമ്മതിച്ചു കൊണ്ട്‌ ലയനക്കരാർ ഒപ്പു വച്ച വർഷം ?
1947 ഒക്ടോബർ 26

>> ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി അറിയപ്പെടുന്നത് ?
ഓപ്പറേഷൻ പോളോ (1948)

>> ഹൈദരാബാദ്‌ ഇന്ത്യയിൽ ലയിക്കുമ്പോൾ നൈസാം ആരായിരുന്നു ?
മിർ ഉസ്മാൻ അലി

>> ഹൈദരാബാദ്‌ ഇന്ത്യൻ യൂണിയനോട്‌ കൂട്ടിച്ചേർത്ത വർഷം ?
1949 നവംബർ 23

>> പ്രധാനപ്പെട്ട പൊതു പ്രശ്‌നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയുവാനുള്ള സംവിധാനം അറിയപ്പെടുന്നത് ?
റഫറണ്ടം (ജനഹിതപരിശോധന)

>> റഫറണ്ടം (ജനഹിതപരിശോധന) വഴി ഇന്ത്യൻ യൂണിയനിലേക്ക്‌ കൂട്ടിച്ചേർത്ത നാട്ടുരാജ്യം ഏത് ?
ജുനഗഡ്‌

>> ജുനഗഡിൽ ഇന്ത്യൻ യൂണിയനിൽ ചേരണമെന്നാവശ്യപ്പെട്ട്‌ ഉയർന്നുവന്ന ജനകീയസമരത്തിനു നേതൃത്വം വഹിച്ച വ്യക്തി ?
സമൽദാസ് ഗാന്ധി

>> ജുനഗഡിൽ റഫറണ്ടം നടന്ന വർഷം ?
1948 ഫെബ്രുവരി  24

>> ലയനക്കരാർ അനുസരിച്ച്‌ നാട്ടുരാജ്യങ്ങൾ കേന്ദ്രസർക്കാരിന്‌ കൈമാറേണ്ടി വന്ന വകുപ്പുകൾ :

  • പ്രതിരോധം
  • വാർത്താവിനിമയം
  • വിദേശകാര്യം


>> 1954 ൽ ഫ്രാൻസ് ഇന്ത്യയ്ക്ക്‌ കൈമാറിയ ഫ്രഞ്ച്‌ അധിനിവേശ പ്രദേശങ്ങൾ ഏതൊക്കെ ?
പോണ്ടിച്ചേരി, മാഹി, കാരക്കൽ, യാനം

>> 1961 ൽ പോർച്ചുഗൽ ഇന്ത്യയ്ക്ക്‌ കൈമാറിയ അധിനിവേശ പ്രദേശങ്ങൾ ഏതൊക്കെ ?
ഗോവ, ദാമൻ, ദിയു

>> "കഷ്ടപ്പെട്ട് നാം നേടിയ സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങളാകുന്ന വാതായനങ്ങളിലൂടെ നമുക്ക് നഷ്ടമാകാൻ പാടില്ല ". ഇപ്രകാരം അഭിപ്രായപ്പെട്ട വ്യക്തി ?
സർദാർ വല്ലഭായ് പട്ടേൽ

>> ഇന്ത്യ - പാകിസ്ഥാൻ വിഭജന കാലത്തെ അടിസ്ഥാനമാക്കി 'മേഘെ ധാക്കധാര' എന്ന സിനിമ നിർമ്മിച്ച വ്യക്തി ?
ഋത്വിക്‌ ഘട്ടക്ക്‌

>> ഇന്ത്യ - പാകിസ്ഥാൻ വിഭജന പശ്ചാത്തലത്തിൽ   'ട്രെയിൻ ടു പാകിസ്ഥാൻ ' എന്ന സിനിമ സംവിധാനം ചെയ്തത് ?
പമേല റൂക്ക്സ്‌

>> ഇന്ത്യ പാകിസ്ഥാൻ വിഭജനം അടിസ്ഥാനമാക്കി  എം.എസ്‌. സത്യു നിർമ്മിച്ച ചിത്രം ?
ഗരംഹവ

>> ഗോവിന്ദ്‌ നിഹലാനി നിർമ്മിച്ച തമസ്സ് എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലം എന്തായിരുന്നു ?
ഇന്ത്യ പാകിസ്ഥാൻ വിഭജനം

Previous Post Next Post